- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 26,882പേർക്ക്; മഹാരാഷ്ട്രയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3000ത്തിനും താഴെയെത്തി
ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 26,882പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 88,41,784 ആയി. 24 മണിക്കൂറിനിടെ 369 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,30,043 ആയി. 82,42,634 പേർ ഇതിനകം രോഗമുക്തി നേടി. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 4,69,107 പേരാണ്. ഇതിൽ 8,944 പേരുടെ നില അതീവ ഗുരുതരമാണ്.
മഹാരാഷ്ട്രയിൽ മാസങ്ങൾക്ക് ശേഷം ആദ്യമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3000ത്തിനും താഴെയെത്തി. ഇന്ന് 2,544 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗ മുക്തരായവരുടെ എണ്ണം 3,065 ആണ്. ഇന്ന് 60 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45,974 ആയി. സംസ്ഥാനത്തെ ആകെ രോഗ മുക്തരുടെ എണ്ണം 16,15,379 ആണ്. 84,918 ആക്ടീവ് കേസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്.
ഡൽഹിയിൽ 3,235 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,606 പേർ രോഗമുക്തി നേടിയപ്പോൾ 95 മരണങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 4,85,405 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 39,990 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ തുടരുന്നത്. 4,37,801 പേർ കോവിഡ് മുക്തി നേടിയപ്പോൾ 7,614 പേർക്കാണ് കോവിഡിനെ തുടർന്ന് ജീവൻ നഷ്ടമായത്.
തമിഴ്‌നാട്ടിലും ആന്ധ്രയിലും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറയുന്നുണ്ട്. 24 മണിക്കൂറിനിടെ 1056 പേർക്കാണ് ആന്ധ്രയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 8,54,011 ആയി ഉയർന്നതായി ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 18,659 പേരാണ് ചികിത്സയിൽ കഴിയുന്നത്. 8,28,484 പേർ രോഗമുക്തി നേടി.മരണസംഖ്യ 6868 ആണെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
തമിഴ്‌നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. 24 മണിക്കൂറിനിടെ 1,819 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2520 പേരാണ് ഈസമയത്ത് രോഗമുക്തി നേടിയത്. 12 പേർക്ക് കൂടി കോവിഡ് മരണം സംഭവിച്ചതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 16,441 പേരാണ് ചികിത്സയിൽ കഴിയുന്നത്.ഇതുവരെ 7,58,191 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 7,30, 272 പേർ രോഗമുക്തി നേടി. മരണ സംഖ്യ 11,478 ആണെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
മറുനാടന് ഡെസ്ക്