ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 30,588 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 91,70,900 ആയി. 24 മണിക്കൂറിനിടെ 315 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,34,088 ആയി. 85,92,407 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് മുക്തരായത്. നിലവിൽ 4,44,405 പേരാണ് ഇന്ത്യയിൽ ചികിത്സയിലുള്ളത്. ഇതിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്.

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4153 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 30 പേരാണ് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17,84,361 പേരായി. നിലവിൽ 81,902 പേരാണ് ചികിത്സയിലുള്ളത്. 1654793 പേർ ഇതുവരെ രോഗമുക്തി നേടി. 46,653 പേർ ഇതുവരെ മരണപ്പെട്ടതായി സംസ്ഥാന ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകണം. വിമാനത്തിൽ വരുന്നവർ 72 മണിക്കൂറിനുള്ളിലും ട്രെയിൻ യാത്രികർ 96 മണിക്കൂറിനുള്ളിലും പരിശോധന ഫലം ലഭ്യമാക്കണം. മഹാരാഷ്ട്രയിലേക്ക് പോകുന്ന ട്രെയിൻ ഗോവ വഴിയായതിനാൽ കേരളത്തിൽ നിന്നുള്ളവരും നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകണം.

തമിഴ്‌നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1642 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 17 പേരാണ് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 7,71,619 ആയി. ആകെ മരണസംഖ്യ 11,622. നിലവിൽ 12,245 പേരാണ് ചികിത്സയിലുള്ളത്. കർണാടകയിൽ 1509 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മരണവും റിപ്പോർട്ട് ചെയ്തു. 1645 പേർ രോഗമുക്തരായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,74,555 ആയി. 8,38,150 പേർ രോഗമുക്തരായിട്ടുണ്ട്. 11,678 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആന്ധ്രയിൽ പ്രതിദിന കോവിഡ് കേസുകളിൽ കുറവുണ്ട്. 545 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 10 പേർ മരണപ്പെട്ടു. 1390 പേർ രോഗമുക്തരായി. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,62,758 ആയി. നിലവിൽ 13,394 പേരാണ് ചികിത്സയിലുള്ളത്. 6948 പേർ ഇതുവരെ മരണപ്പെട്ടതായി സംസ്ഥാന ആരോഗ്യമന്ത്രാലയം അറിയിച്ചു.