- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 94,28,477 ആയി; കോവിഡ് വാക്സിൻ വികസനത്തിന് 900 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് 35,438 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 94,28,477 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 388 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കോവിഡ് മരണസംഖ്യ 1,37,121ആയി. 88,42,289 പേർ ഇതിനകം രോഗമുക്തരായി. 4,49,067 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതിൽ 8,944 പേരുടെ നില അതീവ ഗുരുതരമാണ്.
കോവിഡ് വാക്സിൻ വികസനത്തിന് കേന്ദ്രം 900 കോടി രൂപ അനുവദിച്ചു. മിഷൻ കോവിഡ് സുരക്ഷ പാക്കേജിൽ നിന്നാണ് തുക അനുവദിച്ചത്. ബയോടെക്നോളജി വകുപ്പിനാണ് തുക കൈമാറുക. വാക്‌സിൻ വികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികൾക്ക് ഇത് കൂടുതൽ സഹായകമാകും. വാക്‌സിന്റെ പ്രി ക്ലിനിക്കൽ, ക്ലിനിക്കൽ പ്രവർത്തനങ്ങൾക്ക് ഈ തുക ഉപയോഗിക്കാം. മൂന്ന് ഘട്ടമായാണ് കോവിഡ് സുരക്ഷ പാക്കേജ് നടപ്പാക്കുന്നത്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജി നിലവിൽ പത്ത് കമ്പനികൾക്കാണ് വാക്‌സിൻ നിർമ്മിക്കാൻ വേണ്ടി സഹായം നൽകുന്നത്. ഇതിൽ അഞ്ചെണ്ണം മനുഷ്യ ശരീരത്തിൽ പരീക്ഷം ആരംഭിച്ചു കഴിഞ്ഞു.
ഇന്ത്യയിൽ ആദ്യം വിപണിയിലെത്താൻ തയ്യാറെടുക്കുന്ന കോവിഡ് വാക്സിനാണ് കൊവിഷീൽഡ്. മൂന്നാം ഘട്ട ക്ലിനിക്കൽ പരിശോധനയും പൂർത്തിയായതിനാൽ ഇനി അടിയന്തരമായി പുറത്തിറക്കാനുള്ള സർക്കാർ അനുമതിക്കായാണ് പൂണെ സിറം ഇൻസ്റ്റിറ്റ്യട്ട് കാത്തിരിക്കുന്നത്. രണ്ടാഴ്ചയ്ക്കകം അത് ലഭ്യമാക്കാനുള്ള അപേക്ഷ നൽകും. ഡിസംബർ അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
പക്ഷെ രോഗം ഗുരുതരമാകാൻ സാധ്യതയുള്ള പ്രായവിഭാഗക്കാർക്ക് ആദ്യഘട്ടത്തിൽ വാക്സിൻ നൽകില്ല. 18നും 65നും ഇടയിലുള്ളവരിലാണ് വാക്സീൻ ട്രയൽ പൂർത്തിയാക്കിയത്. അതിനാൽ ഈ വിഭാഗക്കാർക്ക് മാത്രമാണ് തുടക്കത്തിൽ വാക്സിൻ നൽകാനാവുക. നിലവിലെ ട്രയലിൽ നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗക്കാരിൽ ആദ്യഘട്ട വാക്സിൻ പുറത്തിറങ്ങിയതിന് പിന്നാലെ ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കാനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇപ്പോഴത്തെ ശ്രമം. ഫലപ്രാപ്തി ഉറപ്പാക്കിയതിന് ശേഷം 65 വയസിന് മുകളിലും 18വയസിന് താഴെയും ഉള്ളവർക്ക് വാക്സീൻ നൽകി തുടങ്ങും. 60 കഴിഞ്ഞവരിൽ രോഗ്യവ്യാപനം കൂടുതലാണെന്നാണ് രാജ്യത്തെ കണക്ക്. കേരളത്തിലെ അടക്കം കോവിഡ് മരണ നിരക്ക് പരിശോധിക്കുമ്പോഴും ഇതേ വർധന കാണാം.
മറുനാടന് ഡെസ്ക്