- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 21,252 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 94,84,506 ആയി
ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 21,252 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 94,84,506 ആയി.24 മണിക്കൂറിനിടെ രാജ്യത്ത് 274 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 1,37,933 പേരാണ് ഇതുവരെ ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ 89,15,158 പേരും ഇതിനകം രോഗമുക്തരായി. 4,31,415 വൈറസ് ബാധിതരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 8,944 പേരുടെ നില അതീവ ഗുരുതരമാണ്.
മഹാരാഷ്ട്രയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4,930 പേർക്കാണ്. ഇന്നലെ നാലായിരത്തിൽ താഴെ മാത്രമാണ് രോഗം സ്ഥിരീകരിച്ചതെങ്കിൽ ഇന്ന് എണ്ണം കൂടിയിട്ടുണ്ട്. അതേസമയം രോഗ മുക്തരുടെ എണ്ണത്തിലും ഇന്ന് നല്ല വർധനവുണ്ട്. ഇന്ന് 6,290 പേർക്കാണ് രോഗ മുക്തി. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ ആശ്വാസം തുടരുകയാണ്. ഇരു സംസ്ഥാനങ്ങളിലും ഇന്നും 2000ത്തിൽ താഴെ മാത്രമേ രോഗികളുള്ളു.
മഹാരാഷ്ട്രയിലെ മൊത്തം രോഗികളുടെ എണ്ണം 18,28,826 ആയി. ഇന്ന് 95 പേരാണ് മരിച്ചത്. 16,91,412 പേർക്ക് ഇതുവരെ രോഗ മുക്തി. 89,098 ആക്ടീവ് കേസുകൾ. ആകെ മരണം 47,246. തമിഴ്‌നാട്ടിൽ ഇന്ന് 1,404 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പത്ത് പേർ മരിച്ചു. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 7,83,319. രോഗ മുക്തരുടെ എണ്ണം 7,60,617. ആക്ടീവ് കേസുകൾ 10,980. ആകെ മരണം 11,722.
കർണാടകയിൽ ഇന്ന് 1,330 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 14 പേരാണ് ഇന്ന് മരിച്ചത്. 886 പേരാണ് ഇന്ന് രോഗ മുക്തരായത്. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 8,86,227 ആയി. 8,50,707 പേർക്കാണ് രോഗ മുക്തി. 11,792 പേരാണ് ആകെ മരിച്ചത്. 23,709 ആക്ടീവ് കേസുകൾ.
മറുനാടന് ഡെസ്ക്