- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 25,958 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 95,25,668 ആയി
ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 25,958 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 95,25,668 ആയി. 24 മണിക്കൂറിനിടെ 327 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,38,486 ആയി ഉയർന്നു. രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ 89,62,419 പേരും ഇതിനകം രോഗമുക്തരായി. രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നത് 4,24,763 പേരാണ്. ഇതിൽ 8,944 പേരുടെ നില അതീവ ഗുരുതരമാണ്.
മഹാരാഷ്ട്രയിൽ ഇന്ന് 5,600 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5,027പേർ രോഗമുക്തരായി. 111പേർ മരിച്ചു. 18,32,176പേർക്കാണ് മഹാരാഷ്ട്രയിൽ ആകെ കോവിഡ് സ്ഥിരീകരിച്ചത്. 16,95,208പേർ രോഗമുക്തരായി. 88,537പേരാണ് ചികിത്സയിലുള്ളത്. 47,357പേർ മരിച്ചു. അതേസമയം, കേരളത്തിൽ ഇന്ന് 6,316പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 28 മരണവും സ്ഥിരീകരിച്ചു. 5539 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
കർണാടകയിൽ ഇന്ന് 1,440പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 983പേർ രോഗമുക്തരായി. 16പേർ മരിച്ചു. 8,87,667പേർക്കാണ് കർണാടകയിൽ രോഗം സ്ഥിരീകരിച്ചത്. 8,51,690പേർ രോഗമുക്തരായി. 11,808പേർ മരിച്ചു. 24,150പേരാണ് ചികിത്സയിലുള്ളത്.
മറുനാടന് ഡെസ്ക്