ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 18,631 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 96,95,432 ആയി. 24 മണിക്കൂറിനിടെ 284 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,40,874 ആയി ഉയർന്നു. ഇന്ത്യയിലെ കോവിഡ് ബാധിതരിൽ 91,67,277 പേരും ഇതിനകം രോ​ഗമുക്തരായി. നിലവിൽ 3,87,281 വൈറസ് ബാധിതരാണ് ചികിത്സയിലുള്ളത്. ഇതിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്.

മഹാരാഷ്ട്രയിൽ ഇന്ന് 3,075 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 40 പേരാണ് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18,55,341 പേരായി. 47,774 പേർ ഇതുവരെ മരണപ്പെട്ടതായി സംസ്ഥാന ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

തമിഴ്‌നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1312 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 16 പേരാണ് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 7,791,552 ആയി. ആകെ മരണസംഖ്യ 11,809. നിലവിൽ 10,695 പേരാണ് ചികിത്സയിലുള്ളത്. കർണാടകയിൽ 998 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 11മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,94,004 ആയി. 11,867 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.