- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ഇന്ന് 2397 പേർക്ക് കോവിഡ്-19; 2225 പേർ രോഗമുക്തി നേടി; 6 മരണങ്ങൾ കൂടി; 68 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 126 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; 2137 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 197 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലുള്ളത് 23,277 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 48,083; ഇന്ന് 15 പുതിയ ഹോട്ട് സ്പോട്ടുകൾ; 25 പ്രദേശങ്ങളെ ഒഴിവാക്കിയെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2397 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 408 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 379 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 234 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 225 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 198 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 175 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 152 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 139 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 136 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 133 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 95 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 75 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 27 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 21 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
6 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 20ന് മരണമടഞ്ഞ കാസർഗോഡ് ഉദിനൂർ സ്വദേശി വിജയകുമാർ (55), ഓഗസ്റ്റ് 21ന് മരണമടഞ്ഞ വയനാട് വാളാട് സ്വദേശി അബ്ദുള്ള (70), കോഴിക്കോട് ഈസ്റ്റ് ഹിൽ സ്വദേശി കെ.എം. ഷാഹുൽ ഹമീദ് (69), ഓഗസ്റ്റ് 26ന് മരണമടഞ്ഞ മലപ്പുറം കോട്ടയ്ക്കൽ സ്വദേശിനി ഇയ്യാതുട്ടി (65), ഓഗസ്റ്റ് 25ന് മരണമടഞ്ഞ കണ്ണൂർ കുഞ്ഞിപ്പള്ളി സ്വദേശി ആഷിക് (39), കൊല്ലം സ്വദേശി അനീഷ് (30) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 280 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 68 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 126 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2137 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 197 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 393 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 350 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 213 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 208 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 184 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 136 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 134 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 132 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 114 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 101 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 83 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 51 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 20 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 18 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
63 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയിലെ 16, മലപ്പുറം ജില്ലയിലെ 11, കണ്ണൂർ ജില്ലയിലെ 8, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ 6 വീതവും, കാസർഗോഡ് ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 2, കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
എറണാകുളം ജില്ലയിലെ 3 ഐ.എൻഎച്ച്എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2225 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 591 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 104 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 89 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 236 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 120 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 41 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 148 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 142 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 74 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 372 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 131 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 38 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 94 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 45 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 23,277 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,083 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,95,927 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,76,822 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 19,105 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2363 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,988 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 16,43,633 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,77,356 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
ഇന്ന് 15 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ചേന്ദമംഗലം (കണ്ടൈന്മെന്റ് സോൺ സബ് വാർഡ് 1), കൂത്താട്ടുകുളം (സബ് വാർഡ് 16, 17), മലയാറ്റൂർ നിലേശ്വരം (സബ് വാർഡ് 15), പള്ളിപ്പുറം (സബ് വാർഡ് 10, 14), ശ്രിമൂലനഗരം (സബ് വാർഡ് 8), ആലപ്പുഴ ജില്ലയിലെ ചെറിയനാട് (സബ് വാർഡ് 10, 11), കഞ്ഞിക്കുഴി (സബ് വാർഡ് 15), ഇടുക്കി ജില്ലിയെ ആലക്കോട് (സബ് വാർഡ് 5), മരിയപുരം (സബ് വാർഡ് 8, 9), തൃശൂർ ജില്ലയിലെ അന്തിക്കാട് (12), കോഴിക്കോട് ജില്ലയിലെ കടലുണ്ടി (2, 11), വയനാട് ജില്ലയിലെ മീനങ്ങാടി (സബ് വാർഡ് 10, 13, 14, 15), മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് (1, 19, 20, 21, 22, 23), കാസർഗോഡ് ജില്ലയിലെ മൂളിയാർ (14), പത്തനംതിട്ട ജില്ലയിലെ കുളനട (സബ് വാർഡ് 1, 16) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
25 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തരൂർ (5, 10, 15), കൊല്ലങ്കോട് (3), ചളവറ (11), കണ്ണമ്പ്ര (8), പട്ടിത്തറ (6), കോങ്ങാട് (2, 14), തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് (4, 8, 12), വെമ്പായം (9, 21), കരകുളം (11), എളകമൻ (6), തൃശൂർ ജില്ലയിലെ ആളൂർ (സബ് വാർഡ് 20), മുള്ളൂർക്കര (5, 10), നെന്മണിക്കര (5), മടക്കത്തറ (സബ് വാർഡ് 4), ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂർ (8 (സബ് വാർഡ്), 9, 11 ), തണ്ണീർമുക്കം (2), പതിയൂർ (17), എറണാകുളം ജില്ലയിലെ കല്ലൂർക്കാട് (2), കൂവപ്പടി, പാമ്പാക്കുട (13), പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങൽ (സബ് വാർഡ് 2, 3, 10), പ്രമാടം (18), വയനാട് ജില്ലയിലെ പനമരം (23), മലപ്പുറം ജില്ലയിലെ വാളാഞ്ചേരി മുൻസിപ്പാലിറ്റി (8, 13, 14, 20, 30), കൊല്ലം ജില്ലയിലെ പവിത്രേശ്വരം (4) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്മെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 589 ഹോട്ട് സ്പോട്ടുകളാണുള്ളത്.
മറുനാടന് മലയാളി ബ്യൂറോ