- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് നിയന്ത്രണങ്ങൾ എല്ലാം നീക്കുന്നത് സിപിഎം സംസ്ഥാന സമ്മേളനം ചൊവ്വാഴ്ച്ച തുടങ്ങാനിരിക്കേ; പൊതുപരിപാടികളിൽ 1500 പേർ പങ്കെടുക്കാം എന്ന ഇളവിന്റെ പ്രധാന ഗുണഭോക്താവും സിപിഎം; തീയറ്ററിൽ മുഴുവൻ സീറ്റിലും പ്രവേശനം അനുവദിക്കുന്നത് തീയറ്റർ ഉടമകൾ അഭ്യർത്ഥനയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ വൻ ഇളവ് പ്രഖ്യാപിച്ചതുകൊച്ചിയിൽ നടക്കുന്നു സിപിഎം സംസ്ഥാന സമ്മേളനം അടിപൊളിയാക്കാൻ വേണ്ടി തന്നെ. ഇന്ന് മുതൽ തന്നെ സമ്മേളനത്തിന്റെ മുന്നോടി ആയുള്ള കലാപരിപാടികൾ അടക്കം തുടടങങിയിട്ടുണ്ട്. എങ്കിലും കോവിഡ് മാനദണ്ഡപ്രകാരം പൊതു സമ്മേളനങ്ങളിൽ ആളുകളുടെ എണ്ണം കുറവായിരുന്നു. ഇത് മാനദണ്ഡം മാറ്റിയതോടെ 1500 ആയി ഉയർന്നിട്ടുണ്ട്. ഇത് സിപിഎം സമ്മേളനം ലക്ഷ്യമിട്ടു തന്നെയാണ്.
ഇപ്പോഴത്തെ ഇളവോടെ സിപിഎം സംസ്ഥാന സമ്മേളനത്തിൽ വലിയ തോതിൽ ആളുകൾക്ക് പങ്കെടുക്കാനും സാധിക്കും. അതേസമയം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളെ കാറ്റഗറി തിരിച്ച് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത് ഒഴിവാക്കിയിട്ടുണ്ട്.
തീയറ്ററുകൾക്ക് പുറമെ ബാറുകൾ, ക്ലബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, മറ്റ് ഭക്ഷണശാലകളിലുമെല്ലാം 100 ശതമാനം സീറ്റിലും ആളെ പ്രവേശിപ്പിക്കാൻ അനുവാദം നൽകി. സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിലെ യോഗങ്ങൾ ഓഫ്‌ളൈനായി നടത്താം. സിനിമാ തീയറ്ററിൽ സിറ്റിങ് കപ്പാസിറ്റി ഉയർത്തുന്നത് അടക്കമുള്ള ആവശ്യം തീയറ്റർ ഉടമകൾ സ്ഥിരമായി ആവശ്യപ്പെട്ടു വന്നതാണ്.
അൽപ്പം പച്ചപിടിച്ചു വരുന്ന സിനിമാ വ്യവസായത്തിന് ഈ തീരുമാനം ഗുണം ചെയ്യുമെന്ന് ഉറപ്പാണ്. ബാറുകളും സജീവമാകുന്നതോടെ സർക്കാറിന്റെ സാമ്പത്തിക ഞെരുക്കങ്ങൾക്കും കുറവു വരുമെന്നാണ് വിലയിരുത്തൽ. അതേസമയം സംസ്ഥാനത്ത് ഇന്ന് 2524 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 393, തിരുവനന്തപുരം 356, കോട്ടയം 241, കോഴിക്കോട് 220, കൊല്ലം 215, തൃശൂർ 205, ഇടുക്കി 160, പത്തനംതിട്ട 142, ആലപ്പുഴ 137, കണ്ണൂർ 121, മലപ്പുറം 113, വയനാട് 101, പാലക്കാട് 96, കാസർഗോഡ് 24 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 34,680 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,05,780 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,03,592 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2188 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 258 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ 29,943 കോവിഡ് കേസുകളിൽ, 7.2 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചതുകൊണ്ടുള്ള 13 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദ്ദേശമനുസരിച്ച് അപ്പീൽ നൽകിയ 46 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 65,223 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 8 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2387 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 107 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 22 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
മറുനാടന് മലയാളി ബ്യൂറോ