- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2019ലെ വേൾഡ് മിലിറ്ററി ഗെയിംസിൽ ബോധപൂർവ്വം ചൈന കോവിഡ് പ്രചരിപ്പിച്ചു; ചൈനയുടെ ആധിപത്യത്തിനായി അവർ മറച്ചുവെച്ച് വ്യാപിപ്പിച്ചു; തുറന്നു പറച്ചിലുമായി ഒരു ചൈനീസ് നേതാവ്
ബീജിങ്: നമ്മൾ കരുതുന്നതുപോലെ 2019 ഡിസംബർ അവസാനമല്ല കൊറോണയുടെ വിളയാട്ടം തുടങ്ങിയതെന്ന വെളിപ്പെടുത്തലുമായി ഒരു ചൈനീസ് വിമതനേതാവ് രംഗത്തെത്തി. അതിനും രണ്ടു മാസങ്ങൾക്ക് മുൻപ് വുഹാനിൽ വെച്ചു നടന്ന വേൾഡ് മിലിറ്ററി ഗെയിംസ് വേദി കൊറോണ വൈറസുകളെ പരത്തുവാനായി ചൈന ഉപയോഗിച്ചു എന്നും ഈ നേതാവ് വെളിപ്പെടുത്തുന്നു. അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുത്ത 9,000 സൈനിക കായികതാരങ്ങാൾക്ക് ദുരൂഹമായ ഒരു രോഗം പിടിപെട്ടത് കേവലം യാദേശ്ചികതയല്ലെന്നും അദ്ദേഹം പറയുന്നു.
ധാരാളം വിദേശികൾ എത്തുന്നതിനാൽ വൈറസിനെ വ്യാപിപ്പിക്കുവാനായി ഈ വേദി ചൈനീസ് സർക്കാർ ഉപയോഗിച്ചിട്ടുണ്ടെന്ന് താൻ വിശ്വസിക്കുന്നതിനായി മുൻ കമ്മ്യുണിസ്റ്റ് നേതാവ് കൂടിയായ വീ ജിങ്ഷെംഗ് പറയുന്നു. സ്‌കൈ ന്യുസ് സംപ്രേഷണം ചെയ്ത ഒരു ഡോക്യൂമെന്ററിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ മത്സരത്തിന്റെ സമയത്ത് ചൈനീസ് സർക്കാർ അനിതരസാധാരണമായ ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നതായി താൻ കേട്ടിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ചില ജൈവായുധങ്ങൾ ഉൾപ്പടെയുള്ള ചില ചിരപരിചിതങ്ങളല്ലാത്ത ആയുധങ്ങൾ പരീക്ഷിക്കലായിരിക്കും അതെന്ന് താൻ ഊഹിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു.
അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ മുൻ ചൈനാകാര്യ ഉപദേഷ്ടാവായ മൈൽസ് യുവും ഇക്കാര്യത്തിൽ ഈ വിമതനേതാവിനെ പിന്തുണയ്ക്കുകയാണ്. ദുരൂഹമായ രോഗം ബാധിച്ചവരിൽ അമേരിക്കൻ കായികതാരങ്ങൾക്ക് പുറമേ ജർമ്മനി, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള കായികതാരങ്ങളും ഉണ്ടെന്ന് അദ്ദേഹം സ്ഥിരീകരിക്കുന്നു. എന്നാൽ അവരെയാരെയും കോവിഡ് പരിശോധനക്ക് വിധേയരാക്കുകയോ അതിനുള്ള ചികിത്സ നൽകുകയോ ചെയ്തില്ല. ഇവർ അന്ന് പ്രകടിപ്പിച്ചിരുന്നത് കോവിഡിനോട് സമാനമായ ലക്ഷണങ്ങളായിരുന്നു എന്നും മൈൽസ് യു പറയുന്നു.
മാത്രമല്ല, അമേരിക്കയിൽ ഡിസംബർ ആദ്യം മുതൽ തന്നെ കോവിഡ് വ്യാപനം ആരംഭിച്ചിരുന്നതായി ചില വിവരങ്ങളും ലഭിച്ചിട്ടുണ്ട് എന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ കോവിഡ്-19 ഇൻവെസ്റ്റിഗേറ്ററായ ഡേവിഡ് ആഷർ പറഞ്ഞു. ചൈനയിൽ നിന്നും വിട്ട് അമേരിക്കയിൽ അഭയം തേടിയ ജിങ്ഷെംഗ് പറയുന്നത് തന്റെ ആശങ്ക താൻ അന്നത്തെ ട്രംപ് ഭരണകൂടത്തിലെ ചിലരെ അറിയിച്ചിരുന്നു എന്നാണ്. 2019 നവംബറിൽ തന്നെ ഇക്കാര്യം ബന്ധപ്പെട്ടവരെ താൻ അറിയിച്ചിരുന്നതായി അദ്ദേഹം പറയുന്നു.
ചൈനയിൽ ജനാധിപത്യത്തിനായി വാദിക്കുന്ന നേതാവാണ് ജിങ്ഷെംഗ്. പല സമയത്തായി അദ്ദേഹത്തിന് ജയിൽ വാസവും അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. താൻ, ചൈനയുടെ പുതിയ യുദ്ധമുറയുടെ കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോൾ പലരും അത് വിശ്വസിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ആശങ്ക ഉയർത്തിയ ചില ആരോഗ്യ പ്രവർത്തകരെ ഷി ജിൻപിംഗിന്റെ ഭരണകൂടം നിശബ്ദരാക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ പോലും കടുത്ത സെൻസറിങ് ഏർപ്പെടുത്തി രോഗവ്യാപനം സംബന്ധിച്ച ചർച്ചകൾ തടഞ്ഞു.
മറുനാടന് ഡെസ്ക്