തലശേരി: പേരാവൂരിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ കോവിഡ് രോഗിയായ യുവാവ് തൂങ്ങി മരിച്ചു മണത്തണ കുണ്ടം കാവ് കോളനിയിലെ തിട്ടയിൽ വീട്ടിൽ ചന്ദ്രേഷിനെ (28)യാണ് ശനിയാഴ്‌ച്ച പുലർച്ചെ ശൗചാലയത്തിന് സമീപത്തെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പേരാവുർ പൊലിസ് ഇൻക്വസ്റ്റ് നടത്തി തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി മാറ്റി.

രണ്ടു ദിവസം മുൻപ് കോവിഡ് സ്ഥിരീകരിച്ച യുവാവ് വീട്ടിൽ ചികിത്സയിലായിരുന്നു വെള്ളിയാഴ്‌ച്ച രാത്രി ഒൻപതു മണിയോടെയാണ് ഇയാളെ പേരാവൂർ സി.എഫ് എൽ.ടി.സിയിൽ പ്രവേശിപ്പിച്ചത്. കുണ്ടേം കാവ് കോളനിയിലെ ചന്ദ്രൻ -സുമതി ദമ്പതികളുടെ മകനാണ്. രേഷ്മ, രമിത, രമ്യ എന്നിവർ സഹോദരങ്ങളാണ്.