- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് കണ്ണാടിയിൽ കോവിഡ് ബാധിതൻ സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുത്തു; പൊലീസ് കേസെടുത്തു
കണ്ണാടി: പാലക്കാട് കണ്ണാടിയിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് രോഗബാധിതനും പ്രാഥമിക സമ്പർക്കമുള്ള ഭാര്യയും സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുത്തു. തണ്ണീർപ്പന്തൽ ബ്രാഞ്ച് സമ്മേളനത്തിലാണ് കോവിഡ് പോസിറ്റീവായ ശ്രീധരൻ പങ്കെടുത്തത്. ശ്രീധരനെതിരെ സൗത്ത് പൊലീസ് കേസെടുത്തു.
ഈ മാസം അഞ്ചിന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് ശ്രീധരൻ പോസിറ്റീവ് ആയത്. അതുകഴിഞ്ഞ് അഞ്ച് ദിവസം കഴിഞ്ഞാണ് അദ്ദേഹം ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുത്തത്. കോവിഡ് നെഗറ്റീവ് ആകാനുള്ള സമയം പോലും അതിനിടെ ആയിരുന്നില്ല. പ്രാഥമിക സമ്പർക്കമുള്ള ഭാര്യയും ശ്രീധരനൊപ്പം സമ്മേളനത്തിന് എത്തിയിരുന്നു.
ശ്രീധരൻ സമ്മേളനത്തിന് എത്തുന്നതിൽ സിപിഎം അംഗങ്ങൾ നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ അത് ഗൗനിക്കാതെ മുഴുവൻ സമയവും സമ്മേളനത്തിന്റെ ഭാഗമായി എന്നാണ് വിവരം. കോവിഡ് രോഗബാധിതരും ക്വാറന്റെയ്നിൽ കഴിയുന്നവരും ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് നേരത്തെ സിപിഎം നിർദ്ദേശമുണ്ടായിരുന്നു.