- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളിവാസലിൽ കൊല്ലപ്പെട്ട രേഷ്മ കോവിഡ് പോസിറ്റീവ്; കോവിഡ് സ്ഥിരീകരിച്ചതോടെ തുടർനടപടികളും വൈകുന്നു; കൊലപ്പെടുത്തിയത് ഉളി പോലുള്ള ആയുധം ഉപയോഗിച്ചെന്ന് നിഗമനം; അർദ്ധ സഹോദരൻ അരുണിനെ തിരഞ്ഞ് പൊലീസ്
ഇടുക്കി: ഇടുക്കി പള്ളിവാസലിൽ കുത്തേറ്റ് മരിച്ച പ്ലസ്ടൂ വിദ്യാർത്ഥിനി കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പള്ളിവാസൽ പവർഹൗസ് ഭാഗത്താണ് രേഷ്മ എന്ന വിദ്യാർത്ഥിനിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോവിഡ് സ്ഥിരീകരിച്ചതോടെ തുടർ നടപടികളും വൈകുകയാണ്.
ഉളി പോലുള്ള ആയുധം ഉപയോഗിച്ചാണ് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം സംഭവത്തിന് ശേഷം കാണാതായ രേഷ്മയുടെ ബന്ധു അരുണിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. രേഷ്മയെ അവസാനമായി കണ്ടത് അരുണിനൊപ്പമാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ശെവകിട്ട് ഇരുവരും നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. രേഷ്മയും അരുണും തമ്മിലുള്ള സൗഹൃദത്തെ ചൊല്ലി നേരത്തെ പെൺകുട്ടിയുടെ വീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ അനു രേഷ്മയെ കുത്തിക്കൊന്നതാകാമെന്നാണ് പൊലീസ് നിഗമനം.
കൊല്ലപ്പെടുന്നതിന് മുമ്പ് രേഷ്മയ്‌ക്കൊപ്പം അരുൺ ഉണ്ടായിരുന്നതായുള്ള സി സി ടിവി ദൃശ്യം പുറത്തുവന്നിരുന്നു. രേഷ്മ സ്‌കൂളിൽ പോകുമ്പോഴും തിരിച്ചുവരുമ്പോഴും പലപ്പോഴും അരുൺ കൂടെയുണ്ടായിരുന്നെന്നുള്ള സൂചനകൾ ഇന്നലെ പൊലീസിന് ലഭിച്ചിരുന്നു. ഇക്കാര്യം നാട്ടുകാരും ശരിവയ്ക്കുന്നുണ്ട്. വിജനമായ പ്രദേശത്തുകൂടി വരുന്നതിനാൽ രേഷ്മയ്ക്ക് കൂട്ടായിട്ടായിരിക്കാം അരുൺ അനുഗമിച്ചിരുന്നതെന്നാണ് നാട്ടുകാരിലേറെപ്പേരും വിശ്വസിച്ചിരുന്നത്.
ഇതെത്തുടർന്ന് രേഷ്മ വീട്ടിലേയ്ക്ക് വരുന്ന വഴിയിൽ പ്രവർത്തിച്ചിരുന്ന റിസോർട്ടുകളിലെ സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് വൈകിട്ട് 4.30 തോടടുത്ത് അരുൺ രേഷ്മയ്‌ക്കൊപ്പമുണ്ടായിരുന്നെന്ന് വ്യക്തമായത്.ഇയാളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ തുടരുകയാണ്. ഇന്നു രാവിലെ നടത്തിയ തിരച്ചിലിൽ രേഷ്മയുടെ മൃതദേഹം കിടന്നരുന്നതിന് സമീപത്തു നിന്നും അരുണിന്റെ മൊബൈലും ചാർജ്ജറും പൊലീസ് കണ്ടെടുത്തു.
ഇന്നലെ രാത്രി 10 മണിയോടടുത്താണ് പള്ളിവാസൽ പവർഹൗസ്സിന് സമീപം ഈറ്റക്കാട്ടിൽ കൈയിലും കഴുത്തിലും മുറിവേറ്റ നിലയിൽ രേഷ്്മയെ കണ്ടെത്തുന്നത്.വെള്ളത്തുവർ പൊലീസ് ഉടൻ രേഷ്മയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.ഇവിടുത്തെ ഡോക്ടർ നടത്തിയ പരിശോധനയിൽ മരണം നടന്നിട്ട് ഏതാണ്ട് മൂന്നുമണിക്കൂർ കഴിഞ്ഞെന്നാണ് ഡോക്ടർ അഭിപ്രായപ്പെട്ടത്.നെഞ്ചിൽ കുത്തേറ്റിരുന്നതായും ഇവിടെ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു.
നിലവിൽ പുറത്തുവരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ രേഷ്മയ്ക്കുനേരെ 7 മണിയോടെ ആക്രണമുണ്ടായിരിക്കാമെന്നാണ് പൊലീസ് അനുമാനം.കുത്താനുപയോഗിച്ചത് കത്തിയോ ഉളിയോ എന്നകാര്യത്തിൽ പോസ്റ്റുമോർട്ടം കഴിഞ്ഞാലെ വ്യക്തമാവു എന്നാണ്് പൊലീസ് നിലപാട്.വടാട്ടുപാറ സ്വദേശിയായ രാജേഷ് 18 വർഷത്തിലേറെയായി ചിത്തിരപുരത്ത് വിവിധ ഭാഗങ്ങളിലായി വാടകയ്ക്ക്താമസിക്കുകയാണ്. അരുൺ നേര്യമംഗലം നീണ്ടപാറയിൽ മാതാവിനും സഹോദരിക്കുമൊപ്പമാണ് താമസിച്ചു വന്നിരുന്നത്. രാജേഷിന്റെ പിതാവ് അബുജാക്ഷന്റെ രണ്ടാം വിവാഹ ബന്ധത്തിലെ മകനാണ് അരുൺ.-
മറുനാടന് മലയാളി ബ്യൂറോ