- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ കോവിഡ് നിരക്ക് കുത്തനെ ഉയരുന്നു; ഇന്നലെ മാത്രം 72,330 പേർക്ക് രോഗബാധ; മരണനിരക്കും ഉയരത്തിലേക്ക്; 24 മണിക്കൂറിനിടെ 459 മരണം; 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ രാജ്യത്ത് ഇന്ന് ആരംഭിക്കും
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ഇന്നലെ മാത്രം എഴുപതിനായിരത്തിലേറെ പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ, 72,330 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കോവിഡ് മരണവും ഉയർന്നു. ഇന്നലെ 459 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്.
72,330 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,22,21,665 ആയി. നിലവിൽ 5,84,055 പേരാണ് ഇന്ത്യയിൽ ചികിൽസയിലുള്ളത്. 40,382 പേരാണ് ഇന്നലെ രോഗമുക്തി നേടി ഡിസ്ചാർജ് ആയത്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 1,14,74,683 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ രാജ്യത്ത് 459 പേർ കൂടി മരിച്ചതോടെ, ആകെ കോവിഡ് മരണം 1,62,927 ആയി ഉയർന്നു. മഹാരാഷ്ട്രയിലാണ് സ്ഥിതി ഏറെ ഗുരുതരമായിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 39,544 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ രോഗബാധിതരുടെ എണ്ണം 28,12,980 ആയി.
ഇന്നലെ മാത്രം 227 പേരാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇത് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54,549 ആയി ഉയർന്നു. കോവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ രാജ്യത്ത് ഇന്ന് ആരംഭിക്കും. രാജ്യത്ത് ഇതുവരെ 6,51,17,896 പേർക്ക് വാക്സിനേഷൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
മറുനാടന് ഡെസ്ക്