- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രേഖപ്പെടുത്തിയത് ഉയർന്ന രോഗമുക്തി; കോവിഡ് ബാധിതർ 30,773 പേർ; രാജ്യത്ത് വാക്സിൻ 80 കോടി കടന്നു

X
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്്. ഇന്നലെ 30,773 പേരാണ് രോഗബാധിതർ. 390 പേർ മരിച്ചു. മുൻ ദിവസത്തെക്കാൾ രോഗബാധിതരുടെ എണ്ണത്തിൽ 13.7 ശതമാനം കുറവാണ്. ഇതിൽ 19,325 കേരളത്തിലാണ്.
38,945 പേർ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 3,40,639 പേരാണ്.ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,34,48,163 ആയി. രോഗമുക്തരായവരുടെ എണ്ണം 3,26,71,167 ആണ്. രാജ്യത്ത് ഇതുവരെ മരിച്ചത് 4,44,838 ആണ്.
രാജ്യത്ത് വാക്സിൻ കൊടുത്തവരുടെ എണ്ണം 80 കോടി കടന്നു. ഇന്നലെ മാത്രം 85,42,732 പേർക്കാണ് വാക്സിൻ നൽകിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
Next Story


