- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് മൂന്നാം തരംഗത്തിൽ ആശങ്ക; പടർന്നുപിടിക്കുന്നത് അതിതീവ്ര വൈറസാണെങ്കിൽ കനത്ത നാശം വിതക്കുമെന്ന് പഠനം; ഒന്നാം തരംഗത്തിന് സമാനമായേക്കുമെന്നും വിദഗ്ധ പാനലായ സൂത്ര അനാലിസിസ്
ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗത്തെ സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കെ പടർന്നു പിടിക്കുന്നത് അതിതീവ്ര വൈറസ് ബാധയാണെങ്കിൽ ഒന്നാം തരംഗത്തിന് സമാനമായിരിക്കും മൂന്നാം തരംഗമെന്ന് പഠനം. അതീതീവ്ര വൈറസ് ബാധയല്ലെങ്കിൽ ചെറിയ അലയൊലികൾ പോലെ കടന്നുപോകുമെന്നും സൂത്ര അനാലിസിസ് പറയുന്നു.
കേന്ദ്രസർക്കാറിന് കീഴിൽ ശാസ്ത്ര സാങ്കേതിക വകുപ്പ് രൂപീകരിച്ച വിദഗ്ധ പാനലാണ് സൂത്ര മോഡൽ. കോവിഡ് വ്യാപനത്തെക്കുറിച്ച് ഗണിതശാസ്ത്രത്തിന്റെ സഹായത്തോടെ വിലയിരുത്തുകയാണ് മൂന്ന് അംഗ പാനലിന്റെ ലക്ഷ്യം.
എം. അഗർവാൾ (ഐ.ഐ.ടി കാൺപൂർ), എം കനിത്കാർ, എം. വിദ്യാസാഗർ (ഐ.ഐ.ടി ഹൈദരാബാദ്) എന്നിവരാണ് സമിതി അംഗങ്ങൾ. രാജ്യത്തിന്റെ കോവിഡ് വ്യാപനത്തിന്റെ തോതും കാലയളവും അളക്കുകയാണ് അവലോകനത്തിന്റെ ലക്ഷ്യം.
കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ രണ്ടാംതരംഗം ഏറ്റവും താഴ്ന്ന നിലയിലെത്തും. ചിലപ്പോൾ അനുമാനങ്ങളെല്ലാം തെറ്റായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ആർജിത പ്രതിരോധ ശേഷി നഷ്ടപ്പെടൽ, വാക്‌സിനേഷനിലൂടെ ആർജിച്ചെടുത്ത പ്രതിരോധ ശക്തി എന്നിവ കണക്കാക്കിയാകും മൂന്നാംതരംഗത്തിന്റെ പ്രവചനം. കൂടാതെ പുതിയ വൈറസുകൾ പടർന്നുപിടിക്കാനുള്ള സാധ്യതയും അതിന്റെ വ്യാപനശേഷിയും ഇവർ കണക്കാക്കിയിരുന്നു. കൂടാതെ രണ്ടാംതരംഗം നേരിട്ടതോടെ ആളുകളുടെ ജീവിത ശൈലിയിലും മാനദണ്ഡങ്ങൾ പാലിക്കുന്നതിലും വന്ന മാറ്റങ്ങളും പരിശോധനക്കെടുത്തതായി പ്രഫസർ എം. അഗർവാൾ പറഞ്ഞു.
ന്യൂസ് ഡെസ്ക്