- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏഴുമാസക്കാലയളവിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉണ്ടായത് ഇന്നലെ; 35,000 കടന്നു ബ്രിട്ടിനിലെ പുതിയ രോഗികൾ; മൂന്നാം തരംഗം മൂർദ്ധന്യത്തിലായെന്നും ഇനി അന്തിമ വീഴ്ച്ചയെന്നും വിദഗ്ദർ
ലണ്ടൻ: കഴിഞ്ഞ ഏഴുമാസക്കാലയളവിലെ എറ്റവും കൂടിയ പ്രതിദിന രോഗബാധിതരുടെ എണ്ണമായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്. 35,707 പേർക്കാണ് ഇന്നലെ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്‌ച്ചയിലേതിനെ അപേക്ഷിച്ച് മരണനിരക്ക് 74 ശതമാനം വർദ്ധിച്ച് 29 ആയി. രോഗം മൂർച്ഛിച്ച് ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലും ആനുപാതികമായ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. മാർച്ച് പകുതിക്ക് ശേഷ ഇതാദ്യമായി പ്രതിദിനം 500 ൽ അധികം പേർ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
ബ്രിട്ടനിൽ പൊതുവേ രോഗവ്യാപന തോത് വർദ്ധിക്കുന്നുണ്ടെങ്കിലും, വർദ്ധനവ് മന്ദഗതിയിലാകുന്നതിന്റെ ലക്ഷണവും കാണുന്നുണ്ട്. പ്രതിദിന രോഗബാധിതരുടെ ശരാശരി എണ്ണം ഈ ആഴ്‌ച്ച ഓരോ ദിവസവും കുറഞ്ഞുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യൂറോ 2020 കഴിയുന്നതോടെ രോഗവ്യാപനം കുറഞ്ഞുതുടങ്ങുമെന്ന് ഒരുവിഭാഗം ശാസ്ത്രജ്ഞർ പറയുന്നു. ഇപ്പോൾ രോഗവ്യാപനം വർദ്ധിപ്പിക്കുന്നതിൽ ഫുട്ബോൾ മത്സരങ്ങൾക്ക് നിർണ്ണായക പങ്കുണ്ടെന്നാണ് ഇവർ പറയുന്നത്. സ്‌കോട്ട്ലാൻഡ് മത്സരത്തിൽ നിന്നും പുറത്തായശേഷം സ്‌കോട്ടിഷ് ആരാധകർ തിരക്കുകൂട്ടുന്നത് നിന്നു. അതോടെ അവിടത്തെ രോഗവ്യാപനം കുത്തനെ ഇടിയുകയും ചെയ്തു.
അതേസമയം രോഗവ്യാപനത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന ആർ നിരക്ക്, രണ്ടാം തരംഗകാലത്തിനു ശേഷം ഇപ്പോൾ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുന്നതായി സർക്കാർ ശാസ്ത്രജ്ഞർ വെളിപ്പെടുത്തുന്നു. 1.2 നും 1.5 നും ഇടയിലായിരിക്കും ഇതെന്നാണ് അവർ പറയുന്നത്. രോഗവ്യാപനം നിയന്ത്രണാധീനമാകണമെങ്കിൽ ഇത് 1 ന് താഴെ വരേണ്ടതുണ്ട്. ഇതുവരെ ഇംഗ്ലണ്ടിലെ 160 പേരിൽ ഒരാൾക്ക് വീതം കോവിഡ് ബധിച്ചു എന്ന് മറ്റൊരു കണക്ക് വ്യക്തമാക്കുന്നു. ഹേർഡ് ഇമ്മ്യുണിറ്റിക്ക് സമീപത്തേക്ക് രാജ്യം നീങ്ങുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ചില വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.
ഇപ്പോൾ മൂന്നാം തരംഗത്തിന്റെ മൂർദ്ധന്യഘട്ടമാണെന്നാണ് സർക്കാരിന്റെ ശാസ്ത്രോപദേശക സമിതിയുടെ അഭിപ്രായം. ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ രാജ്യം ഈ മൂർദ്ധന്യഘട്ടം മറികടക്കുമെന്നും അവർ പറയുന്നു. അതോടെ രോഗവ്യാപന തോത് കുറയുവാൻ ആരംഭിക്കുമെന്നും അവർ പറയുന്നു. സ്വാഭാവിക രോഗപ്രതിരോധശേഷി, കാലാവസ്ഥയിലെ മാറ്റങ്ങൾ അതുപോലെ മനുഷ്യന്റെ പെരുമാറ്റ രീതിയിലുള്ള വ്യത്യാസങ്ങൾ എന്നിവയെല്ലാം ചേർന്ന് രോഗവ്യാപനത്തെ അന്ത്യത്തിൽ എത്തിക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
എന്നാൽ, രോഗവ്യാപന തോത് കുറയുന്നത് എല്ലായിടത്തും സമാനമായ രീതിയിൽ ആയിരിക്കില്ല. വരും ആഴ്‌ച്ചകളിൽ രോഗവ്യാപനം കനക്കുന്നതും എല്ലായിടത്തും ഒരുപോലെ ആയിരിക്കില്ല. സമ്പൂർണ്ണ സ്വാതന്ത്ര്യത്തിനു ശേഷവും പ്രാദേശിക ലോക്ക്ഡൗണുകൾ വന്നേക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
മറുനാടന് ഡെസ്ക്