- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈയിൽ ഒറ്റ ദിവസം 93 പൊലീസുകാർക്ക് കോവിഡ്; നഗരത്തിൽ കോവിഡ് കേസുകൾ ഇരുപതിനായിരം കടന്നു
മുംബൈ: മുംബൈയിൽ ഒറ്റ ദിവസം 93 പൊലീസുകാർക്ക് കോവിഡ്. ഇതോടെ മുംബൈ പൊലീസിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 9,657 ആയി ഉയർന്നു.
ഇതിൽ 123 മരണങ്ങളും ഉൾപ്പെടുന്നു. നിലവിൽ 409 പൊലീസ് ഉദ്യോഗസ്ഥർ ചികിത്സയിലാണ്. നഗരത്തിൽ കോവിഡ് കേസുകൾ ഇരുപതിനായിരം കടന്നതിനു പിന്നാലെയാണ് പൊലീസിലെ രോഗ വിവരങ്ങളും പുറത്തുവരുന്നത്.
തുടർച്ചയായ രണ്ടാം ദിവസമാണ് മഹാനഗരത്തിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഇരുപതിനായിരം കടക്കുന്നത്. ഇന്ന് 20,971 പേർക്കാണ് മുംബൈയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 84 ശതമാനം പേരും രോഗലക്ഷണങ്ങളില്ലാത്തവരാണ്. നിലവിൽ 91,731 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിൽ ഇന്ന് 40,925 പുതിയ കേസുകളാണുള്ളത്.
മറുനാടന് മലയാളി ബ്യൂറോ
Next Story