ന്യുഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനുള്ളൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 56,939 പുതിയ കേസുകളും 685 മരണങ്ങളുമാണ്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 60,297 കടന്നു. മൊത്തം കോവിഡ് രോഗികൾ 32,88,693 രോഗം ഭേദമായവർ 25,12544 പേരുമാണ്.മഹാരാഷ്ട്രയിലും ആന്ധ്രയിലുമാണ് കോവിഡ് രോഗികൾ കൂടുതൽ 

മഹാരാഷ്ട്രയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 14,888 പേർക്ക്. 295 മരണങ്ങളും ഇന്ന് റിപ്പോർട്ടു ചെയ്തു. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 7,18,711 ആയി. 5,22,427 പേർ ഇതുവരെ രോഗമുക്തിനേടി ആശുപത്രി വിട്ടിട്ടുണ്ട്. 1,72,873 ആണ് ആക്ടീവ് കേസുകൾ.

72.69 ശതമാനമാണ് മഹാരാഷ്ട്രയിലെ രോഗമുക്തി നിരക്ക്. 3.21 ശതമാനമാണ് മരണനിരക്ക്. നിലവിൽ 12,68,924 പേർ ഹോം ക്വാറന്റീനിലും 33,644 പേർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും കഴിയുന്നുണ്ട്.മുംബൈയിൽ 1854 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 28 പേർ മരിച്ചു. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,39,532 ഉം ആകെ മരണം 7502 ഉം ആയി. 1,12,743 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 18,977 ആണ് നിലവിൽ ആക്ടീവ് കേസുകൾ.

ആന്ധ്രാപ്രദേശിൽ 10,830 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,82,469 ആയി. 2,86,720 പേർ രോഗമുക്തി നേടി. ഇതോടെ 92,208 ആണ് നിലവിൽ സംസ്ഥാനത്തെ ആക്ടീവ് കേസുകൾ. 3541 പേർ ആന്ധ്രയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചുവെച്ചുവെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

കർണാടകയിൽ ഇന്ന് 8,580 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 133 മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോർട്ടുചെയ്തു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,00,406 ആയി. 5091 ആണ് ആകെ മരണം. 2,11,688 പേർ രോഗമുക്തി നേടിയതോടെ 83,608 ആണ് കർണാടകയിൽ നിലവിലെ ആക്ടീവ് കേസുകൾ.

തമിഴ്‌നാട്ടിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 5958 പുതിയ കോവിഡ് കേസുകൾ. 94 വയസ്സായ വയോധികയും അവരുടെ 71 വയസ്സ് പ്രായമുള്ള മകളും ഉൾപ്പടെ 5606 പേരാണ് ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 118 പേർ ഇന്ന് മരിച്ചു. തമിഴ്‌നാട്ടിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 3,97,261 പേർക്കാണ്. അതിൽ 3,38,060 പേരും രോഗമുക്തി നേടി. ആകെ മരണസംഖ്യ 6,839 ആണ്.

കേരളത്തിൽ ഇന്ന് 2476 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 461 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 352 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 215 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 204 പേർക്കും, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നുള്ള 193 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 180 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 137 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 133 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 128 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 101 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 86 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 63 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 30 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.