- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പത് ലക്ഷവും കടന്ന് രാജ്യത്തെ കോവിഡ് രോഗികൾ; 24 മണിക്കൂനുള്ളിൽ രാജ്യത്ത് 578 മരണവും 61,899 പുതിയ രോഗികളും; രാജ്യത്തെ കോവിഡ് മരണം 82,669 കടന്നു; ലോകത്തെ കോവിഡ് രോഗികളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്; ഏറ്റവും കൂടുതൽ രോഗികളും മരണവുമായി മഹാരാഷ്ട്ര; ചെന്നെയിലും കർണാടകയിലും അതീവ ഗുരുതരം; തമിവഅനാട്ടിൽ 57 മരണവും കർണാടകയിൽ 70 മരണവും; കേരളത്തിൽ ഇന്ന് കോവിഡ് രോഗബാധിതരായി മരിച്ചത് 14 പേർ; വാക്സിൻ വൈകുന്നതും ആശങ്ക
മുംബൈ: അമ്പത് ലക്ഷവും കടന്ന് രാജ്യത്തെ കോവിഡ് രോഗികൾ. കണക്ക് പ്രകാരം രോഗബാധിതരായി ചികിത്സയിലുള്ളത് 50,41,681 പേരാണ്. രാജ്യത്തെ കോവിഡ് മരണവും ആശങ്കയുളവാക്കുന്നതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 578 പേർകൂടി കോവിഡ് ബാധിതരായി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 82,669 കഴിഞ്ഞു. ഇന്ന് മാത്രം 61,899 പേർക്കാണ് രോഗം ബാധിച്ചത്. ലോകത്ത് കോവിഡ് രോഗികകളുടെ എണ്ണത്തിൽ അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യ രണ്ടാം സ്ഥാനത്താണുള്ളത്. ഏ്റ്റവും കൂടുതൽ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധന.
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 23,365 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 474 പേർ രോഗബാധയെ തുടർന്നു മരണപ്പെട്ടു. നിലവിൽ 2,97,125 പേരാണ് ചികിത്സയിലുള്ളത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 11,21,221 ആയി. 30,883 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 2.75 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മരണനിരക്ക്. 24 മണിക്കൂറിനിടെ 17,559 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ കോവിഡ് മോചിതരുടെ എണ്ണം 7,92,832 ആയി. 70.71 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ്മുക്തി നിരക്ക്.
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കർണാടകയിൽ ഇന്ന് 9,725പേർക്ക് രോഗം സ്ഥിരീകരിച്ചു. 6,583പേർ രോഗമുക്തരായി. 70പേർ മരിച്ചു. 4,84,990പേർക്കാണ് കർണാടകയിൽ ആകെ കോവിഡ് ബാധിച്ചത്. 1,01,626പേർ ചികിത്സയിലാണ്. 3,75,809പേർ രോഗമുക്തരായി. 7,536പേർ മരിച്ചു.
അതേസമയം, ഹരിയാനയിൽ ഇന്ന് 2,694പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇത്. 1,01,316പേർക്കാണ് ഹരിയാനയിൽ ആകെ കോവിഡ് ബാധിച്ചത്. 78,937പേർ രോഗമുക്തരായി. 1,045പേർ മരിച്ചു. 21,334പേർ ചികിത്സയിലാണ്.
മധ്യപ്രദേശിൽ പുതുതായി 2,464പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 95,515പേർക്കാണ് ആകെ കോവിഡ് ബാധിച്ചത്. 1,844പേർ മരിച്ചു. 22,136പേർ ചികിത്സയിലുണ്ട്.
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തമിഴ്‌നാട്ടിൽ ഇന്ന് 5,652പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 57 പേർ മരിച്ചതായി തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.
ചെന്നൈയിൽ മാത്രം 938കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 5,19,860പേർക്കാണ് തമിഴ്‌നാട്ടിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 4,64,668പേർ രോഗമുക്തരായി. ഇതിൽ 5,768പേർ ഇന്നാണ് രോഗമുക്തരായത്. 8,559പേരാണ് ആകെ മരിച്ചത്.
ഡൽഹിയിൽ ഇന്ന് 4,473പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോബാധിതരുടെ എണ്ണം 2,30,269ആയി. 33 പേരാണ് ഇന്ന് മരിച്ചത്. 30,914പേർ ചികിത്സയിലാണ്. 1,94,516പേർ രോഗമുക്തരായി. 4,839പേർക്കാണ് കോവിഡ് ബാധയെത്തുടർന്ന് ഇതുവരെ ജീവൻ നഷ്ടമായത്.
കേരളത്തിൽ 14 മരണം
സംസ്ഥാനത്ത് ഇന്ന് 14 മരണങ്ങൾ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. സെപ്റ്റംബർ 13ന് മരണമടഞ്ഞ കണ്ണൂർ പയ്യന്നൂർ സ്വദേശി ടി.വി. രാജേഷ് (47), സെപ്റ്റംബർ 10ന് മരണമടഞ്ഞ മലപ്പുറം അരീക്കോട് സ്വദേശി അബൂബക്കർ (70), സെപ്റ്റംബർ 9ന് മരണമടഞ്ഞ മലപ്പുറം നെടുവ സ്വദേശിനി നഫീസ (76), തിരുവനന്തപുരം പാപ്പനംകോട് സ്വദേശി നിജാമുദീൻ (61), കൊല്ലം പേരയം സ്വദേശി തോമസ് (59), സെപ്റ്റംബർ 8ന് മരണമടഞ്ഞ കോഴിക്കോട് കല്ലായി സ്വദേശിനി കുഞ്ഞീരി (56), കോഴിക്കോട് പറമ്പിൽ സ്വദേശി രവീന്ദ്രൻ (69), സെപ്റ്റംബർ 6ന് മരണമടഞ്ഞ പാലക്കാട് മണ്ണാർക്കാട് സ്വദേശിനി റംല (56), പാലക്കാട് ചെർമുണ്ടശേരി സ്വദേശി ലത (52), സെപ്റ്റംബർ 4ന് മരണമടഞ്ഞ പാലക്കാട് കുലകല്ലൂർ സ്വദേശിനി സരസ്വതിയമ്മ (84),
സെപ്റ്റംബർ 1ന് മരണമടഞ്ഞ പാലക്കാട് കല്ലേപ്പാലം സ്വദേശി സുലൈമാൻ (49), പാലക്കാട് കർണകി നഗർ സ്വദേശി സി. സുബ്രഹ്മണ്യൻ (84), ഓഗസ്റ്റ് 28ന് മരണമടഞ്ഞ പാലക്കാട് പട്ടാമ്പി സ്വദേശി അബൂബക്കർ (80), ഓഗസ്റ്റ് 30ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി സജിത (45) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ, സംസ്ഥാനത്ത് ആകെ കോവിഡ് മരണം 480 ആയി. പുതിയതായി റിപ്പോർട്ട് ചെയ്ത മരണങ്ങൾ ആലപ്പുഴ എൻ.ഐ.വിയിൽ പരിശോധിച്ച ശേഷം സ്ഥിരീകരിക്കമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.സംസ്ഥാനത്ത് ഇന്ന് 3830 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂർ 263, കണ്ണൂർ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസർഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗബാധിതരുടെ എണ്ണം.
മറുനാടന് ഡെസ്ക്