ന്യൂഡൽഹി: രാജ്യത്ത് ഇന്ന് 48648 പേർക്ക് കോവിഡ്. ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 8088851 കടന്നു. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 563 മരണമാണ്. മൊത്ത മരണസംഖ്യ 121090 കടന്നു. രോഗമുക്തിയാകുന്നവരുടെ എണ്ണത്തിലും ആശ്വാസം നൽകുന് കണക്കുകളാണ് പുറത്ത് വന്നത്. ഇന്നമാത്രം 57386 പേർ രോഗമുക്തരായി. 73 ലക്ഷത്തിന് മുകളിൽ പേർ രാജ്യത്ത് ഇതുവരെ രോഗമുക്തി നേടി. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.

മഹാരാഷ്ട്രയിൽ ഇന്ന് 6,190 പർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 8,241 പേർ രോഗമുക്തി നേടി. 1,25,418 രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിൽ തുടരുന്നത്. പുതുതായി 127 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 43,837 ആയി. 16,72,858 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 15,03,050 പേർ ഇതിനോടകം രോഗമുക്തരായി. 89.85 ശതമാനമാണ് സംസ്ഥാനത്ത് രോഗമുക്തി നിരക്ക്.

ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,891 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിൽ ആകെ കോവിഡ് ബാധിതർ 3,81,644 ആയി. ഇന്നുമാത്രം 47 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 4,433 പേർകൂടി രോഗമുക്തരായി ആശുപത്രി വിട്ടു. 32,363 പേരാണ് ഇനി ചികിത്സയിലുള്ളത്. 3,42,811 പേർ രോഗമുക്തരായപ്പോൾ 6,470 പേരാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

കർണാടകയിൽ ഇന്ന് 3,589 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 8,521 പേർകൂടി രോഗമുക്തരായി. ഇന്ന് 49 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 820398 പേർക്കാണ് കോവിഡ് സ്ഥീരീകരിച്ചത്. ഇതിൽ 7,49,740 പേർ രോഗമുക്തരായപ്പോൾ 11,140 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 59499 പേരാണ് ഇനി ചികിത്സയിലുള്ളത്.

ആന്ധ്രയിൽ ഇന്ന് 2,886 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 17 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 6676 പേർകൂടി രോഗമുക്തരായി ആശുപത്രി വിട്ടു. ഇതോടെ 25,514 പേരാണ് സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ 820,565 പേർക്കാണ് കോവിഡ് സ്ഥീരീകരിച്ചത്. 788,375 പേർ രോഗമുക്തരായപ്പോൾ 6,676 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

തമിഴ്‌നാട്ടിൽ 23,532 രോഗികളാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇന്ന് 2,608 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 3,924 ഇന്ന് രോഗമുക്തരായപ്പോൾ 38 പേർ രോഗം ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 7,22,011 പേർക്കാണ് കോവിഡ് സ്ഥീരീകരിച്ചത്. ഇതിൽ 6,87,388 പേർ ഇതുവരെ രോഗമുക്തി നേടിയപ്പോൾ 11,091 പേർ കോവിഡ് ബാധിച്ച് മരിച്ചു.

കേരളത്തിൽ ഇന്ന് 6638 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇന്ന് 28 മരണങ്ങൾ സ്ഥിരീകരിച്ചു. 5789 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7828 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,981 സാമ്പിളുകളാണ് പരിശോധിച്ചത്.