- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
45 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ ഉടൻ; ആരോഗ്യമന്ത്രാലയം നടപടി തുടങ്ങി; 70 ജില്ലകളിൽ കോവിഡ് കേസുകളിൽ 150 ശതമാനം വർധന
ന്യൂഡൽഹി: രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നതായി കേന്ദ്രസർക്കാർ. 15 ദിവസത്തിനിടെ, ഈ സംസ്ഥാനങ്ങളിലെ 70 ജില്ലകളിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ 150 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം 45 വയസിന് മുകളിലുള്ള എല്ലാവർക്കും ഉടനെ തന്നെ സാർവത്രികമായി വാക്സിനേഷൻ നൽകുന്ന കാര്യം ആരോഗ്യമന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഇതിനുള്ള നടപടികൾ തുടങ്ങിയെന്നുമാണ് പുറത്തുവരുന്ന സൂചനകൾ
കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കോവിഡ് രോഗികൾ. രാജ്യത്ത് ചികിത്സയിലുള്ളവരിൽ 60 ശതമാനവും ഈ സംസ്ഥാനത്താണ്. കോവിഡ് വ്യാപനം തടയുന്നതിന് പരിശോധന, ട്രാക്കിങ്, ചികിത്സ എന്നിവ വർധിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. 24 മണിക്കൂറിനിടെ രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ മാത്രം 400 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിൽ താഴെയാണെങ്കിലും കോവിഡ് കേസുകളിലെ വർധന ആശങ്കപ്പെടുത്തുന്നതാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
പഞ്ചാബിലെ പോസിറ്റിവിറ്റി നിരക്ക് ആശങ്കപ്പെടുത്തുന്നതാണ്. 6.8 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നില്ല എന്നതിന്റെ തെളിവാണ് ഈ കണക്കെന്നും കേന്ദ്രസർക്കാർ കുറ്റപ്പെടുത്തി.
മറുനാടന് മലയാളി ബ്യൂറോ