- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വാക്സിനേഷൻ: മൂന്ന് കോടിയിലധികം ഡോസ് വാക്സിൻ സംസ്ഥാനങ്ങളുടെ കൈയിൽ ഉപയോഗിക്കാൻ ബാക്കിയുണ്ട്; കണക്ക് വെളിപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: ഉപയോഗിക്കാത്ത മൂന്ന് കോടിയിൽപ്പരം ഡോസ് വാക്സിനുകൾ സംസ്ഥാനങ്ങളുടെ പക്കൽ ശേഷിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും കൈയിലുള്ള വാക്‌സിനുകളുടെ ആകെ കണക്കാണിത്.
45.37 കോടിയിലധികം ഡോസുകൾ ഇതുവരെ സംസ്ഥാനങ്ങൾക്ക് നൽകിക്കഴിഞ്ഞു. 11,79,010 ഡോസുകൾ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. പാഴായിപ്പോയതടക്കം മൊത്തം 42,08,32,021 ഡോസ് വാക്സിനുകളാണ് ഇതുവരെ ഉപയോഗിച്ചതെന്നും മന്ത്രാലയം അറിയിച്ചു.
ദേശീയ വാക്സിനേഷൻ യജ്ഞത്തിന്റെ പുതിയ ഘട്ടം ജൂൺ 21നാണ് ആരംഭിച്ചത്. ഈ ഘട്ടത്തിൽ രാജ്യത്ത് ഉദ്പാദിപ്പിക്കുന്ന വാക്സിന്റെ 75 ശതമാനവും കേന്ദ്ര സർക്കാർ വാങ്ങുകയും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്.
ന്യൂസ് ഡെസ്ക്
Next Story