- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സംസ്ഥാനങ്ങളുടെ പക്കൽ 15.77 കോടി ഡോസ് വാക്‌സിൻ മിച്ചം; കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 15.77 കോടിയിലധികം ഡോസ് വാക്‌സിനുകൾ ബാക്കിയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 116.58 കോടിയിലധികം ഡോസ് വാക്‌സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിതരണം നടത്തിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കൂടുതൽ വാക്‌സിനുകൾ ലഭ്യമാക്കിയത് വാക്‌സിൻ വിതരണം കാര്യക്ഷമമാക്കി. വാക്‌സിന്റെ ലഭ്യത മുൻകൂട്ടി അറിഞ്ഞതിനാൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൃത്യമായ പദ്ധതികൾ രൂപപ്പെടുത്താനും വിതരണം കാര്യക്ഷമതയോടെ നടത്താനും കഴിഞ്ഞതായും മന്ത്രാലയം പറഞ്ഞു.
വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്രം സൗജന്യമായാണ് വാക്‌സിൻ വിതരണം ചെയ്തുവരുന്നത്.
മറുനാടന് ഡെസ്ക്
Next Story