- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വാക്സിനേഷനിൽ റെക്കോർഡ് തിരുത്തി ഇന്ത്യ; ആദ്യ ഡോസ് വാക്‌സീൻ നൽകിയവരുടെ എണ്ണം 50 കോടി കടന്നു; ചൊവ്വാഴ്ച വിതരണം ചെയ്തത് 1.09 കോടിയിലധികം ഡോസ് വാക്സിൻ
ന്യൂഡൽഹി: ഏറ്റവും കൂടുതൽ പേർക്ക് പ്രതിദിന കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പ് നൽകുന്നതിൽ രാജ്യം ചൊവ്വാഴ്ച സ്വന്തം റെക്കോഡ് തിരുത്തി. 1.09 കോടിയിലധികം ഡോസ് ചൊവ്വാഴ്ച രാജ്യത്ത് വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.
'രാജ്യം പുതിയ നാഴികക്കല്ലിൽ എത്തി നിൽക്കുകയാണ്. 1.09 കോടിയിലധികം ഡോസ് വിതരണം ചെയ്ത് സ്വന്തം റെക്കോഡ് തിരുത്തി. ഇന്ന് ഇന്ത്യ പുതിയ റെക്കോഡിട്ടു.' ആരോഗ്യമന്ത്രി തന്റെ ട്വിറ്റർ പേജിലൂടെ വ്യക്തമാക്കി.
ഒരു കോടി എട്ട് ലക്ഷം ഡോസ് വാക്‌സീനാണ് ആറുമണി വരെ നൽകിയത്. ഓഗസ്റ്റ് 27ലെ ഒരു കോടി മൂന്ന് ലക്ഷം ഡോസ് എന്ന് റെക്കോർഡാണ് ചൊവ്വാഴ്ച തിരുത്തിയത്.
ആദ്യ ഡോസ് വാക്‌സീൻ നൽകിയവരുടെ എണ്ണം അൻപത് കോടിയും ആകെ ഡോസുകളുടെ എണ്ണം 65 കോടിയും കടന്നു. അതേസമയം ഇതുവരെ 14 കോടി ആളുകൾക്കാണ് രാജ്യത്ത് രണ്ട് ഡോസ് വാക്‌സീനും നൽകിയിട്ടുള്ളത്. രാജ്യത്ത് ഇതുവരെ 65 കോടി ഡോസ് വിതരണം ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് രാജ്യത്ത് പ്രതിദിന വാക്സിൻ വിതരണം ഒരു കോടിയിലെത്തിയത്. ഉത്തർപ്രദേശിൽ ഒരൊറ്റ ദിവസം കൊണ്ട് 29 ലക്ഷം പേർക്ക് വാക്സിൻ നൽകി. ലോകാരോഗ്യ സംഘടനയുടെ മുതിർന്ന ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.
ന്യൂസ് ഡെസ്ക്