- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് നാല് ലക്ഷം കോവിഡ് വാക്‌സിൻ കൂടി എത്തുന്നു, തിരുവനന്തപുരത്ത് 50 കേന്ദ്രങ്ങളിലായി 30000 ഡോസ് വിതരണം ചെയ്യും; സ്വകാര്യ ആശുപത്രികളുടെ യോഗം ശനിയാഴ്ച
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ലക്ഷം ഡോസ് വാക്‌സിൻ കൂടി എത്തുന്നു. തിരുവനന്തപുരത്ത് രാത്രിയോടെ ഇൻഡിഗോ വിമാനത്തിൽ 2.5 ലക്ഷം കൊവിഷീൽഡ് വാക്‌സിൻ എത്തിച്ചേരും. എറണാകുളം മേഖലയിൽ 1.5 ലക്ഷം ഡോസ് വാക്‌സീൻ എത്തി.
കൊവിഷീൽഡ് വാക്‌സീനാണ് എത്തിയത്. തിരുവനന്തപുരത്ത് 50 കേന്ദ്രങ്ങളിലായി 30000 ഡോസ് വാക്‌സിൻ നൽകിക്കൊണ്ട് ക്ഷാമം മറികടക്കാനാണ് തീരുമാനം.
അതേസമയം സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ ചെലവ് ഏകീകരിക്കാൻ ജില്ല ഭരണകൂടം ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിരക്ക് ന്യായം ആകണം. സ്വകാര്യ ആശുപത്രികളുടെ യോഗം ശനിയാഴ്ച വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story