- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയുടെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് 108 രാജ്യങ്ങൾ അംഗീകരിച്ചു; എല്ലാ രാജ്യങ്ങൾക്കും യാത്രക്കായി കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ആരോഗ്യ സഹമന്ത്രി
ന്യൂഡൽഹി: ഇന്ത്യയുടെ കോവിഡ് 19 വാക്സിൻ സർട്ടിഫിക്കറ്റ് യാത്ര ആവശ്യങ്ങൾക്കായി ഇതുവരെ 108 രാജ്യങ്ങൾ അംഗീകരിച്ചതായി കേന്ദ്രം. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ ലോക്സഭയിൽ അറിയിച്ചതാണ് ഇക്കാര്യം.
എല്ലാ രാജ്യങ്ങൾക്കും യാത്രക്കായി കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇന്ത്യയിൽ യാത്രക്കായി ഇതുവരെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാൽ, യാത്രക്കായി കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ആവശ്യമുള്ള 108 രാജ്യങ്ങൾ ഇതുവരെ ഇന്ത്യയുടെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകരിച്ചു' -സഹമന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു.
രാജ്യത്ത് മെയ് ഒന്നുമുതൽ വിതരണം ചെയ്ത കോവിഡ് 19 വാക്സിനുകളുടെ 96 ശതമാനവും സർക്കാർ കേന്ദ്രങ്ങളിൽനിന്നാണ് വിതരണം ചെയ്തത്. 3.7 ശതമാനം മാത്രമാണ് സ്വകാര്യ സൗകര്യങ്ങളിൽനിന്ന് വിതരണം നടത്തിയതെന്നും കേന്ദ്രം ലോക്സഭയിൽ അറിയിച്ചു.
മറുനാടന് ഡെസ്ക്