- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡിനെതിരെ ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതിക്ക് ഇന്ത്യ തയ്യാറെടുപ്പിൽ; 19 കേന്ദ്രമന്ത്രിമാർക്ക് വിതരണത്തിന്റെ ചുമതല; അനുമതി തേടിയ കമ്പനികളെ പരിശോധിക്കാൻ വിദഗ്ധ സമിതി; വാക്സിൻ വിതരണം ചെയ്യാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലെന്നും പ്രധാനമന്ത്രി
ന്യൂഡൽഹി: കോവിഡിനെ ചെറുക്കാൻ ലോകത്തെ ഏറ്റവും വലിയ് പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് രാജ്യം തയ്യാറെടുക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അടുത്ത വർഷം ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് രാജ്യം തയ്യാറെടുക്കുകയാണ്. വിതരണത്തിനുള്ള തയ്യാറെടുപ്പ് അന്തിമഘട്ടത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗുജറാത്തിലെ രാജ്കോട്ടിൽ എയിംസിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്‌സിൻ വിതരണത്തിന് അനുമതി തേടിയ കന്പനികളെ പരിശോധിക്കാൻ കേന്ദ്ര സർക്കാർ വിദഗ്ധ സമിതിയെ നിയമിച്ചതിനു പിന്നാലെയാണു പ്രധാനമന്ത്രിയുടെ പ്രസ്താവന.
19 കേന്ദ്രമന്ത്രിമാർക്കാണ് വിതരണത്തിന്റെ ചുമതല. വാക്സിൻ ഉുയോഗത്തിനുള്ള അപേക്ഷകൾ പരിശോധിക്കാൻ സെന്റർ ഡ്രഗ്സ് സ്റ്റാൻഡേർഡ് ഓർഗനൈസേഷന്റൈ വിദഗ്ധ സമിതി നാളെ യോഗം ചേരും. കോവിഷീൽഡ് കോവാക്സിൻ നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത്ബയോടെക്കും സമർപ്പിച്ച ക്ലിനിക്കൽ ട്രയൽ റിപ്പോർട്ടും സമിതി പരിശോധിക്കും.
ഓക്‌സ്ഫഡ്- ആസ്ട്രസെനക വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനാണു സെറം ഇൻസ്റ്റിറ്റ്യൂട്ട് അനുമതി തേടിയത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിൻ ഉപയോഗിക്കാൻ അനുമതി നൽകണമെന്നായിരുന്നു ഭാരത് ബയോടെകിന്റെ ആവശ്യം.
ന്യൂസ് ഡെസ്ക്