- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വാക്സിൻ ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ; വർധിപ്പിക്കുക കോവിഷീൽഡ് 120 ദശലക്ഷം, കോവാക്‌സിൻ 58 ദശലക്ഷവും; നടപടി രാജ്യത്ത് കോവിഡ് പ്രതിസന്ധി കുറയാത്ത സാഹചര്യത്തിൽ
ന്യൂഡൽഹി: രാജ്യത്തു കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വാക്‌സീനുകളുടെ ഉൽപാദനം കൂട്ടുമെന്നു കേന്ദ്ര സർക്കാർ. ഡിസംബറോടെ കോവിഷീൽഡിന്റെയും കോവാക്‌സിന്റെയും ഉൽപാദനം ഗണ്യമായി വർധിപ്പിക്കും. രാജ്യത്തെ കോവിഡ് പ്രതിസന്ധി കുറയാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം.
വാക്‌സീൻ നിർമ്മാതാക്കളിൽനിന്നു ശേഖരിച്ച കണക്കുകൾ ഉദ്ധരിച്ചു രാജ്യസഭയിലാണു സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.വാക്‌സീൻ നിർമ്മാതാക്കളുമായി കേന്ദ്രം ചർച്ചകൾ നടത്തി. ഇതേ തുടർന്നു കോവിഷീൽഡിന്റെ പ്രതിമാസ ഉൽപാദനം 110 ദശലക്ഷം ഡോസ് എന്നതു 120 ദശലക്ഷം ഡോസായി ഉയർത്തും. കോവാക്‌സിൻ 25 ദശലക്ഷത്തിൽനിന്നു 58 ദശലക്ഷത്തോളമായി ഉൽപാദനം കൂട്ടുകയുമാണു ലക്ഷ്യം.
ഓഗസ്റ്റിൽനിന്നു ഡിസംബറിൽ എത്തുമ്പോൾ രാജ്യത്ത് വാക്‌സീൻ ഉൽപാദനം കൂടുതലാകുമെന്നും ചോദ്യത്തിനു മറുപടിയായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ മറുപടി നൽകി.
മറുനാടന് മലയാളി ബ്യൂറോ