- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്സ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം; അടിയന്തര ഉപയോഗത്തിനും അനുമതി; വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് അദാർ പൂനാവാല; അനുമതി നൽകിയത് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ വാക്സിനേഷൻ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട്
ന്യൂഡൽഹി: ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടും അമേരിക്കയിലെ നൊവവാക്സുമായി ചേർന്ന് വികസിപ്പിച്ച കൊവൊവാക്സ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. അടിയന്തര ഉപയോഗത്തിന് വാക്സിൻ ഫലപ്രതമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാലയാണ് കൊവൊവാക്സിന് അംഗീകാരം ലഭിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. കൊറോണയ്ക്കെതിരെ വാക്സിൻ ഫലപ്രദമാണെന്നും വൈറസിൽ നിന്നും രക്ഷയേകുന്നുവെന്നും അദാർ പൂനാവാല ട്വിറ്ററിൽ കുറിച്ചു.
താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ കൂടുതൽ ആളുകൾക്ക് വാക്‌സിനേഷൻ നൽകാനുള്ള നിരന്തരമായ ശ്രമങ്ങൾക്ക് ഇത് ആവശ്യമായ ഉത്തേജനം നൽകുമെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവനയിൽ പറഞ്ഞു.പുതിയ വകഭേദങ്ങൾ വരുന്നുണ്ടെങ്കിലും കോവിഡ് കാരണമുള്ള ഗുരുതരമായ രോഗങ്ങളിൽ നിന്നും മരണത്തിൽ നിന്നും ആളുകളെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ഉപകരണങ്ങളിലൊന്നാണ് വാക്സിനുകളെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ വാക്സിനേഷൻ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് കോവോവാക്സ് വാക്സിന് അനുമതി നൽകിയിരിക്കുന്നത്. അത്തരത്തിൽ 41 രാജ്യങ്ങളിൽ ഇപ്പോഴും അവരുടെ ജനസംഖ്യയുടെ 10 ശതമാനത്തിനുപോലും വാക്സിനേഷൻ നൽകാൻ കഴിഞ്ഞിട്ടില്ല. 98-ഓളം രാജ്യങ്ങൾക്ക് അവരുടെ ജനസംഖ്യയുടെ 40 ശതമാനം ആൾക്കാർക്ക് പോലും വാക്സിൻ നൽകാനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പ്രസ്താവനയിൽ അറിയിച്ചു.
നൊവവാക്സുമായി സഹകരിച്ച് ഈ വർഷം ജൂൺ 25 മുതലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് കൊവൊവാക്സിന്റെ വിതരണം രാജ്യത്ത് ആരംഭിച്ചത്. അമേരിക്കയിൽ നടത്തിയ പരീക്ഷണങ്ങളിൽ കൊവൊവാക്‌സ് 89.3% ഫലപ്രദമാണെന്നു കണ്ടെത്തിയിരുന്നു.
അതേസമയം, കുട്ടികൾക്കുള്ള കൊറോണ വാക്‌സിൻ നിർമ്മാണം ആറ് മാസത്തിനുള്ളിൽ പുർത്തിയാകുമെന്ന് അദാർ പൂനാവാല അറിയിച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിൻ നിർമ്മാതാക്കളാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്. പ്രതിവർഷം 1.5 ബില്യൺ ഡോസ് വാക്‌സിനാണ് ഇവിടെ നിർമ്മിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ