- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയിൽ കോവോവാക്‌സ് പരീക്ഷണ ഘട്ടത്തിൽ; സെപ്റ്റംബറോടെ വിതരണത്തിന് ഒരുങ്ങുമെന്ന് പ്രതീക്ഷ
ന്യൂഡൽഹി: യുഎസ് കമ്പനിയായ നോവവാക്‌സുമായി ചേർന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന കോവോവാക്‌സ് ഈ വർഷം സെപ്റ്റംബറോടെ പ്രതീക്ഷിക്കാമെന്നു സൂചന. വാക്‌സീന്റെ പരീക്ഷണം തുടരുന്നതായി സീറം സിഇഒ അദാർ പൂനാവാല അറിയിച്ചു.
ആഫ്രിക്കയിലും ബ്രിട്ടനിലും ജനിതക മാറ്റം സംഭവിച്ച വൈറസുകളിൽ ഉൾപ്പെടെ കോവോവാക്‌സ് 89% ഫലപ്രദമെന്നാണ് റിപ്പോർട്ട്. നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന കോവിഷീൽഡ് ഉൽപാദിപ്പിക്കുന്നതും സീറം ആണ്.
കോവാക്‌സീൻ ഉൽപാദകരായ ഭാരത് ബയോടെക്ക്, സർക്കാരിൽ നിന്നു 100 കോടി രൂപയുടെ സാമ്പത്തിക സഹായം തേടി. ഉൽപാദനം വർധിപ്പിക്കാനാണിത്.
ന്യൂസ് ഡെസ്ക്
Next Story