- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി ദേശീയ കൗൺസിലിലും പശു പ്രധാന വിഷയം; ദേശി കൗസ് എന്ന പേരിൽ സ്വപ്നനഗരിയിൽ പ്രത്യേക സ്റ്റാൾ, അറവുശാല ഇന്ത്യയുടെ കാർഷിക വ്യവസ്ഥയുടെ നട്ടെല്ല് തകർക്കാനുള്ള ബ്രിട്ടീഷ് തന്ത്രം; രാഷ്ട്രപിതാവിനെ മറന്നെന്നും ആരോപണം; ഗാന്ധിജിയുള്ളത് ആറന്മുള കണ്ണാടിയുടെ പ്രദർശനത്തിൽ മാത്രം!
കോഴിക്കോട്: രാജ്യമെങ്ങും പശുവിന്റെ പേരിൽ ദലിതരും ന്യൂനപക്ഷങ്ങളും വേട്ടയാടപ്പെടുമ്പോൾ ബിജെപി ദേശീയ കൗൺസിലിന്റെ ഭാഗമായി കോഴിക്കോട് സ്വപ്ന നഗരിയിലെ പ്രധാനവേദിയിൽ ഒരുക്കിയ പ്രദർശനത്തിലും മുഖ്യവിഷയം പശു തന്നെ. ഗോവധത്തിന്റെ പേരിൽ പാവപ്പെട്ട ദലിതരെ ക്രൂരമായി അക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവങ്ങൾ എല്ലാം മറച്ചുപിടിച്ച് അശാസ്ത്രീയവും ചരിത്ര വിരുദ്ധവുമായ കുപ്രചാരണങ്ങളിലൂടെ ഗോവധ നിരോധനത്തിന് സൈദ്ധാന്തിക അടിത്തറ നൽകാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. ദേശി കൗസ് എന്ന പേരിലാണ് പശുക്കളെക്കുറിച്ചു മാത്രം വിവരങ്ങളുള്ള പ്രത്യേക സ്റ്റാളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പതിനായിരം വർഷങ്ങൾക്ക് മുൻപ് തുർക്കിയിലും ഇന്ത്യയിലും മനുഷ്യനോട് ഏറെ ഇണങ്ങി ജീവിച്ചയാണ് ഗോക്കൾ. ഇവയുടെ വന്യരൂപങ്ങളായ ഓറേക്കുകൾ നായാട്ടിനെതുടർന്ന് ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായ ചരിത്രമടക്കം പ്രദർശനത്തിലുണ്ട്. കഴിഞ്ഞ ദശകത്തിൽ കാർഷിക ഉൽപാദനത്തെ അപേക്ഷിച്ച് ഇന്ത്യയിലെ കന്നുകാലി സമ്പത്ത് ഏറെ വർധിച്ചതിന്റെ കണക്കുകളും പശുപ്രദർശനത്തിലുണ്ട്. കൂടാത
കോഴിക്കോട്: രാജ്യമെങ്ങും പശുവിന്റെ പേരിൽ ദലിതരും ന്യൂനപക്ഷങ്ങളും വേട്ടയാടപ്പെടുമ്പോൾ ബിജെപി ദേശീയ കൗൺസിലിന്റെ ഭാഗമായി കോഴിക്കോട് സ്വപ്ന നഗരിയിലെ പ്രധാനവേദിയിൽ ഒരുക്കിയ പ്രദർശനത്തിലും മുഖ്യവിഷയം പശു തന്നെ. ഗോവധത്തിന്റെ പേരിൽ പാവപ്പെട്ട ദലിതരെ ക്രൂരമായി അക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവങ്ങൾ എല്ലാം മറച്ചുപിടിച്ച് അശാസ്ത്രീയവും ചരിത്ര വിരുദ്ധവുമായ കുപ്രചാരണങ്ങളിലൂടെ ഗോവധ നിരോധനത്തിന് സൈദ്ധാന്തിക അടിത്തറ നൽകാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്.
ദേശി കൗസ് എന്ന പേരിലാണ് പശുക്കളെക്കുറിച്ചു മാത്രം വിവരങ്ങളുള്ള പ്രത്യേക സ്റ്റാളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പതിനായിരം വർഷങ്ങൾക്ക് മുൻപ് തുർക്കിയിലും ഇന്ത്യയിലും മനുഷ്യനോട് ഏറെ ഇണങ്ങി ജീവിച്ചയാണ് ഗോക്കൾ. ഇവയുടെ വന്യരൂപങ്ങളായ ഓറേക്കുകൾ നായാട്ടിനെതുടർന്ന് ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായ ചരിത്രമടക്കം പ്രദർശനത്തിലുണ്ട്. കഴിഞ്ഞ ദശകത്തിൽ കാർഷിക ഉൽപാദനത്തെ അപേക്ഷിച്ച് ഇന്ത്യയിലെ കന്നുകാലി സമ്പത്ത് ഏറെ വർധിച്ചതിന്റെ കണക്കുകളും പശുപ്രദർശനത്തിലുണ്ട്. കൂടാതെ ഈ മേഖലയിലും ഇന്ത്യയിലത്തെിയ ബ്രിട്ടീഷുകാരാണ് കുഴപ്പങ്ങൾക്ക് തുടക്കം കുറിച്ചതെന്നും പ്രദർശനം പറയുന്നുണ്ട്.
ബ്രിട്ടീഷ് ഭരണാധികാരി റോബർട്ട് കൈ്‌ളവ് ഇവിടത്തെ കൃഷിരീതികളുടെ വിജയം കണ്ട് അന്വേഷിച്ച് ചെന്നപ്പോഴാണ് നമ്മുടെ പശുസമ്പത്താണെന്ന് കണ്ടത്തെുകയായിരുന്നു. അങ്ങനെ കാർഷിക ആവാസവ്യവസ്ഥയുടെ നട്ടെല്ല് തകർക്കുവാനായി റോബർട്ട് കൈ്‌ളവാണ് 1760ൽ ആദ്യമായി ഭാരതത്തിൽ ഒരു അറവ്ശാല സ്ഥാപിക്കുന്നതെന്നും ഇപ്പോൾ ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ ഇതുകാരണം കാലിസമ്പത്ത് ചുരുങ്ങുകയും ഇംഗ്‌ളണ്ട് പോലുള്ള സ്ഥലങ്ങളിൽ നിന്ന് കൃത്രിമബീജങ്ങൾ ഇറക്കുമതിചെയ്യേണ്ട അവസ്ഥയാണ് നമ്മുടെ നാടിനെന്നും പ്രദർശനം ചൂണ്ടിക്കാട്ടുന്നുണ്ട്.
വേദകാലഘട്ടത്തിൽ പോലും പശുമാസം മനുഷ്യർ ഉപയോഗിച്ചിരുന്നുവെന്ന് വേദങ്ങൾ ഉൾപ്പെടെ വ്യക്തമാക്കുമ്പോഴാണ് ബ്രിട്ടീഷ് കാലത്താണ് ഇന്ത്യയിൽ പശുമാസം ഉപയോഗിച്ചിരുന്നുവെന്നുള്ള തെറ്റായ പ്രചരണവുമായി എക്‌സിബിഷൻ സംഘടിപ്പിച്ചിരിക്കുന്നത്. വാത്മീക രാമായണത്തിൽ പല ശ്‌ളോകങ്ങളിലും രാമൻ മാംസാഹാരിയെന്ന് വ്യക്തമാക്കുന്നുണ്ട്. വനവാസത്തിന് പോകുമ്പോൾ രാമൻ കൗസല്യയോട് പറയുന്നത് പതിനാലു വർഷം താൻ ഇറച്ചി ഒഴിവാക്കി ഫലമൂലാദികളും തേനും മാത്രം കഴിച്ച് കാട്ടിൽ കഴിയാമെന്നാണ്. ആരണ്യ കാണ്ഡത്തിൽ രാമൻ വനവാസക്കാലത്തും മാസം ഭക്ഷിച്ചിരുന്നതായും വ്യക്തമാക്കുന്നുണ്ട്.
വാത്മീകി രാമായണത്തെ മാറ്റിപ്പണിഞ്ഞവരിൽ ജൈന ബുദ്ധ മതങ്ങൾ ചെലുത്തിയ സ്വാധീനമാണ് രാമൻ സസ്യാഹാരിയാണെന്ന വിശദീകരണത്തിലേക്ക് എത്തിച്ചതെങ്കിലും അതെല്ലാം മറച്ചു വെക്കുകയാണ് സംഘപരിവാർ. രാമായണത്തിൽ മാത്രമല്ല വേദങ്ങളിലും മാംസാഹാരം ഒരു ജനകീയ ശീലം ആയിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. പശു, പോത്ത്, കാളക്കുട്ടി, കുതിര എന്നിവയെ ഇന്ദ്രൻ ഭക്ഷിച്ചിരുന്നുവെന്ന് ഋഗ്വേദത്തിൽ പറയുന്നുണ്ട്. പൗരാണിക കാലത്ത് പശു ഇറച്ചി കഴിക്കാത്തവരെ ഉത്തമ ഹിന്ദുക്കളായി കണക്കാക്കിയിരുന്നില്ലന്ന് സ്വാമി വിവേകാനന്ദന്റെ സമ്പൂർണ്ണ കൃതികളിലും പറയുന്നുണ്ട്. വേദ കാലത്ത് ഗോ മാംസം കഴിക്കാത്ത ബ്രാഹ്മണനെ ബ്രാഹ്മണനയായി കണക്കാക്കിയിരുന്നില്ലന്നും ഈ പുസ്തകം വ്യക്തമാക്കുന്നു.
എന്നാൽ ഇതെല്ലാം മറച്ചുവച്ചുകൊണ്ട് കുറ്റം ബ്രിട്ടീഷുകാരിൽ ചുമത്തുകയും തെറ്റാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കി പാവപ്പെട്ട ദലിതരെ വേട്ടയാടുകയുമാണ് സംഘപരിവാർ. പരിപാടിയുടെ ഭാഗമായി ഒരുക്കിയ ഫോട്ടോ പവലിയനാവട്ടെ സി പി എം അക്രമങ്ങൾ നടത്തുന്നുവെന്ന പ്രചരണങ്ങളുടെ ചുവടുപിടിച്ചാണ് തയ്യാറാക്കിയിട്ടുള്ളത്. ജനസംഘത്തിന്റെയും ബിജെപിയുടെയും നാൾ വഴികളും ദേശീയ, സംസ്ഥാന നേതാക്കളുടെയും മറ്റും ഫോട്ടോകൾ ഉൾപ്പെടുത്തിയ പ്രദർശനം പക്ഷെ രാഷ്ട്രപിതാവിനെ സൗകര്യ പൂർവ്വം മറന്നിരിക്കുകയാണ്. മറ്റ് പല നേതാക്കളുടെയും ഫോട്ടോകൾ പ്രദർശനത്തിലുണ്ടെങ്കിലും ഗാന്ധിജിയുടെ ഒരു ഫോട്ടോ പോലും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
പരിപാടിയിലുള്ള ആറന്മുള കണ്ണാടിയുടെ പ്രദർശനത്തിൽ മാത്രമായി ഒതുങ്ങുകയാണ് ഗാന്ധിജി. നരേന്ദ്ര മോദി സർക്കാറിന്റെ വികസന വാഗ്ദാനങ്ങളും കേന്ദ്ര സർക്കാർ യാഥാർത്ഥ്യമാക്കാത്ത പദ്ധതികളുടെ സചിത്ര വിവരണവും നിറയുന്ന ഫോട്ടോകളും പ്രദർശനത്തിലുണ്ട്.