- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ആവിശ്യത്തിന് പൊലീസുകാരില്ലാത്തപ്പോൾ പശുവിന് പൊലീസിനെ ഏർപ്പെടുത്തി ബിജെപി; മനുഷ്യനെ കൊന്നാൽ ശിക്ഷിക്കാത്ത നാട്ടിൽ പശുവിനെ കൊന്നാൽ 10 വർഷം തടവുശിക്ഷ; ഉത്തരാഖണ്ഡിൽ പശുസേനയുമായി ബിജെപി ഗവൺമെന്റ്
ഡെറാഡൂൺ: ബിജെപിയുടെ സ്വന്തം സംസ്ഥാനവും ബി.ജെപി ഭരിക്കുന്നതുമായ ഉത്തരാഖണ്ഡിൽ പശു സംരക്ഷണത്തിനും കശാപ്പ് തടയുന്നതിനും പ്രത്യേക പൊലീസ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഇത് സംബന്ധിച്ച നിർദ്ദേശം പൊലീസിന് നൽകി സംസ്ഥാനത്തെ കുമോൺ, ഗർവാൾ മേഖലകളിൽ 11 പേരടങ്ങുന്ന പൊലീസ് സംഘങ്ങളെ ഇതിനായി പൊലീസ് രൂപീകരിച്ചു. പശുക്കടത്തിനെക്കുറിച്ചും കശാപ്പിനെക്കുറിച്ചുമാണ് സംഘം അന്വേഷിക്കുന്നത്. പശു സംരക്ഷണത്തിനുള്ള പൊലീസ് സേനയുടെ പ്രവർത്തനങ്ങൾക്ക് മാത്രമായി മൂന്ന് കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ ഉത്തരാഖണ്ഡിൽ കശാപ്പ് നിരോധിച്ചിരുന്നു. കശാപ്പ് നടത്തുന്നവർക്ക് 5-10 വർഷം വരെ തടവുശിക്ഷയും 5000-10000 രൂപ വരെ പിഴയും ലഭിക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ് പശു സംരക്ഷണത്തിന്റെ പേരിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അക്രമം വ്യാപകമായിരിക്കെയാണ് ഉത്തരാഖണ്ഡ് പശു സംരക്ഷണത്തിനായി പൊലീസ് സേന രൂപീകരിച്ചത്.ഉത്തരാഖണ്ഡിൽ പശുവിന്റെ പേരിൽ ദളിതർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ അക്രമങ്ങൾ വർദ്ധിക്കുന്നതിനെതിരെ സുപ്
ഡെറാഡൂൺ: ബിജെപിയുടെ സ്വന്തം സംസ്ഥാനവും ബി.ജെപി ഭരിക്കുന്നതുമായ ഉത്തരാഖണ്ഡിൽ പശു സംരക്ഷണത്തിനും കശാപ്പ് തടയുന്നതിനും പ്രത്യേക പൊലീസ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഇത് സംബന്ധിച്ച നിർദ്ദേശം പൊലീസിന് നൽകി സംസ്ഥാനത്തെ കുമോൺ, ഗർവാൾ മേഖലകളിൽ 11 പേരടങ്ങുന്ന പൊലീസ് സംഘങ്ങളെ ഇതിനായി പൊലീസ് രൂപീകരിച്ചു. പശുക്കടത്തിനെക്കുറിച്ചും കശാപ്പിനെക്കുറിച്ചുമാണ് സംഘം അന്വേഷിക്കുന്നത്. പശു സംരക്ഷണത്തിനുള്ള പൊലീസ് സേനയുടെ പ്രവർത്തനങ്ങൾക്ക് മാത്രമായി മൂന്ന് കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്.
കഴിഞ്ഞ ജൂലൈയിൽ ഉത്തരാഖണ്ഡിൽ കശാപ്പ് നിരോധിച്ചിരുന്നു. കശാപ്പ് നടത്തുന്നവർക്ക് 5-10 വർഷം വരെ തടവുശിക്ഷയും 5000-10000 രൂപ വരെ പിഴയും ലഭിക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ് പശു സംരക്ഷണത്തിന്റെ പേരിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അക്രമം വ്യാപകമായിരിക്കെയാണ് ഉത്തരാഖണ്ഡ് പശു സംരക്ഷണത്തിനായി പൊലീസ് സേന രൂപീകരിച്ചത്.ഉത്തരാഖണ്ഡിൽ പശുവിന്റെ പേരിൽ ദളിതർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ അക്രമങ്ങൾ വർദ്ധിക്കുന്നതിനെതിരെ സുപ്രീം കോടതി തന്നെ ആശങ്ക രേഖപ്പെടുത്തിയിരുന്നു.