ന്യൂഡൽഹി: കോവിഡ് വാക്‌സിനേഷനായി 18 വയസ്സിനു മുകളിലുള്ളവർക്ക് റജിസ്‌ട്രേഷൻ ചെയ്യുന്നതിനുള്ള കോവിൻ വെബ്‌സൈറ്റിൽ സാങ്കേതിക തകരാറെന്ന് പരാതി. റജിസ്‌ട്രേഷൻ തുടങ്ങി ആദ്യ മണിക്കൂറിലാണ് തകരാറുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നത്.

വൈകിട്ട് 4 മുതലാണ് 18 45 പ്രായപരിധിയുള്ളവർക്ക് രജിസ്റ്റർ ചെയ്യാനായി വെബ്‌സൈറ്റ് തുറന്നു കൊടുത്തത്. കോവിൻ വെബ്‌സൈറ്റിൽ കയറി രജിസ്റ്റർ/സൈൻ ഇൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുമ്പോൾ 'സെർവർ തകരാറിലാണ്, പിന്നീട് ശ്രമിക്കൂ' എന്ന സന്ദേശമാണ് വരുന്നതെന്നാണ് മിക്കവരും പരാതിപ്പെടുന്നത്.

കോവിൻ വെബ്‌സൈറ്റ് മുഖേന വാക്‌സിൻ രജിസ്‌ട്രേഷൻ നടത്താൻ ശ്രമിച്ചവരാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. കോവിൻ വെബ്‌സൈറ്റിൽ രജിസ്റ്റർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ വെബ്‌സൈറ്റ് തകരാറിലാണെന്നാണ് പലർക്കും കാണിക്കുന്നത്.

പ്രശ്‌നം ഉന്നയിച്ച് ട്വിറ്ററിലും നിരവധി പേർ രംഗത്തുവന്നു. എന്നാൽ കോവിൻ പോർട്ടൽ പ്രവർത്തനക്ഷമമാണെന്നും 4 മണിക്ക് റജിസ്‌ട്രേഷൻ തുടങ്ങിയപ്പോൾ ചെറിയ പ്രശ്‌നം അനുഭവപ്പെട്ടത് പരിഹരിച്ചെന്നുമാണ് കേന്ദ്ര സർക്കാരിന്റെ കോൺടാക്ട് ട്രേസിങ് വെബ്‌സൈറ്റായ ആരോഗ്യസേതു ട്വീറ്റ് ചെയ്തത്.

മെയ്‌ ഒന്ന് മുതലാണ് 18 വയസ്സിനു മുകളിലുള്ളവർക്ക് വാക്‌സീൻ ലഭിച്ചു തുടങ്ങുക. കോവിൻ ആപ്, ആരോഗ്യ സേതു എന്നിവ വഴിയാണ് വാക്‌സീനു വേണ്ടി രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്തവർക്കു മാത്രമേ വാക്‌സീൻ നൽകുകയുള്ളൂവെന്ന് കേന്ദ്ര സർക്കാർ നേരത്തേ അറിയിച്ചിരുന്നു.

CoWIN server is facing issue.... What the hell! They can't have infra to support their own people....

And they call them IT Super Power, what a shame ????

- Pulak (@pulakB) April 28, 2021

ഏപ്രിൽ 28 ബുധനാഴ്ച നാല് മണി മുതലാണ് 18 വയസ്സിന് മുകളിലുള്ളവർക്കുള്ള വാക്‌സിൻ രജിസ്‌ട്രേഷൻ ആരംഭിച്ചത്. കോവിൻ വെബ്‌സൈറ്റ്, ആരോഗ്യസേതു ആപ്പ്, ഉമാങ് വെബ്‌സൈറ്റ് എന്നിവ വഴി വാക്‌സിൻ രജിസ്‌ട്രേഷൻ നടത്താം. മെയ് ഒന്ന് മുതലാണ് 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ ലഭിച്ചു തുടങ്ങുക.