- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തേന്മാവിൻ കൊമ്പത്തിൽ മാണിക്യന് ശരിയായ വഴി പറഞ്ഞു കൊടുത്ത 'അമ്മച്ചി'; ആദ്യ മുഴുനീള ഹാസ്യസിനിമയായ വിരുതൻ ശങ്കുവിൽ അടൂർഭാസിക്കും തിക്കുറിശ്ശിക്കുമൊപ്പം പ്രേക്ഷകരെ ചിരിപ്പിച്ചു തുടക്കം; വിടവാങ്ങിയത് അസുരവിത്തിലും വെളുത്ത കത്രീനയിലും തിളങ്ങിയ നടി; സിപി ഖദീജ മലയാളിയെ ചിരിപ്പിച്ച നടി
കൊച്ചി: ആദ്യകാല ചലച്ചിത്ര നടി സി.പി. ഖദീജ (77) അന്തരിച്ചു. ബുധനാഴ്ച രാത്രി 9.15ന് എറണാകുളം വടുതല ചിന്മയ സ്‌കൂളിനു സമീപം വടുതല സ്വാഗതം റോഡിലെ വീട്ടിലായിരുന്നു (കട്ടപ്പുറം) അന്ത്യം. ശ്വാസകോശ അർബുദം ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. പരേതനായ കെ.വി. മാത്യുവിന്റെ ഭാര്യയാണ്. വിടവാങ്ങിയത് തേന്മാവിൻ കൊമ്പത്തിൽ വഴിതെറ്റി കാട്ടിൽ എത്തിയ മാണിക്യന് ശരിയായ വഴി പറഞ്ഞു കൊടുക്കുന്ന 'അമ്മച്ചി'. ഖദീജ ഏറ്റവും അവസാനം അഭിനയിച്ച ചിത്രവും 'തേന്മാവിൻ കൊമ്പത്ത്' തന്നെയാണ്. പെരുമ്പാവൂർ ചിറ്റേത്തുപടി പരേതരായ മൊയ്തീന്റെയും പാത്തായിയുടെയും ആറ് മക്കളിൽ ഒരാളായ ഖദീജ നൂറോളം ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അറുപതുകളിലും എഴുപതുകളിലും മികച്ച കഥാപാത്രങ്ങൾ ഖദീജയെ തേടിയെത്തി. 1968ൽ പുറത്തിറങ്ങിയ ആദ്യ മുഴുനീള ഹാസ്യചിത്രമായ വിരുതൻ ശങ്കുവിൽ അടൂർഭാസിക്കും തിക്കുറിശ്ശിക്കുമൊപ്പം ഇച്ചിക്കാവ് എന്ന ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്. അസുരവിത്ത് (1968), വെളുത്ത കത്രീന (1968), തുലാഭാരം (1968), വിലക്കപ്പെട്ട ബന്
കൊച്ചി: ആദ്യകാല ചലച്ചിത്ര നടി സി.പി. ഖദീജ (77) അന്തരിച്ചു. ബുധനാഴ്ച രാത്രി 9.15ന് എറണാകുളം വടുതല ചിന്മയ സ്‌കൂളിനു സമീപം വടുതല സ്വാഗതം റോഡിലെ വീട്ടിലായിരുന്നു (കട്ടപ്പുറം) അന്ത്യം.
ശ്വാസകോശ അർബുദം ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. പരേതനായ കെ.വി. മാത്യുവിന്റെ ഭാര്യയാണ്. വിടവാങ്ങിയത് തേന്മാവിൻ കൊമ്പത്തിൽ വഴിതെറ്റി കാട്ടിൽ എത്തിയ മാണിക്യന് ശരിയായ വഴി പറഞ്ഞു കൊടുക്കുന്ന 'അമ്മച്ചി'. ഖദീജ ഏറ്റവും അവസാനം അഭിനയിച്ച ചിത്രവും 'തേന്മാവിൻ കൊമ്പത്ത്' തന്നെയാണ്.
പെരുമ്പാവൂർ ചിറ്റേത്തുപടി പരേതരായ മൊയ്തീന്റെയും പാത്തായിയുടെയും ആറ് മക്കളിൽ ഒരാളായ ഖദീജ നൂറോളം ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അറുപതുകളിലും എഴുപതുകളിലും മികച്ച കഥാപാത്രങ്ങൾ ഖദീജയെ തേടിയെത്തി. 1968ൽ പുറത്തിറങ്ങിയ ആദ്യ മുഴുനീള ഹാസ്യചിത്രമായ വിരുതൻ ശങ്കുവിൽ അടൂർഭാസിക്കും തിക്കുറിശ്ശിക്കുമൊപ്പം ഇച്ചിക്കാവ് എന്ന ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്.
അസുരവിത്ത് (1968), വെളുത്ത കത്രീന (1968), തുലാഭാരം (1968), വിലക്കപ്പെട്ട ബന്ധങ്ങൾ (1969), കണ്ണൂർ ഡീലക്സ് (1969), കണ്ടവരുണ്ടോ (1972) തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. മക്കൾ: പരേതനായ വിന്നി, ലീന, സോണി, ടെഡി, സ്റ്റെൻസി, പരേതയായ സോഫി. മരുമക്കൾ: ഷജിനി, ജെയിംസ്, വിൻസെന്റ്, രാഖി, പ്രിയ, നോയൽ. സഹോദരങ്ങൾ: സൈനബ, നബീസ, ഖാസിം, ഇബ്രാഹിം, സലീംരാജ്.