കൊല്ലം: സിപിഐ ദേശിയ നേതൃത്വത്തിൽ നിന്നും നാലു പ്രമുഖർ ഒഴിവാകുന്നു. പന്ന്യൻ രവീന്ദ്രൻ, സി എൻ ചന്ദ്രൻ, കെ രാജൻ , സിഎ കുര്യൻ എന്നിവർ ഒഴിവാകുമെന്നാണ് സൂചന. പകരം കെ പി രാജേന്ദ്രൻ, പി പ്രസാദ്, മുല്ലക്കര രത്‌നാകരൻ എന്നിവരെ പുതുതായി ഉൾപ്പെടുത്തിയേക്കും. മൊത്തത്തിൽ നടത്തുന്ന അടിമുടി പരിഷ്‌ക്കാരത്തിന്റെ ഭാഗമായാണ് ഇവർ ഒഴിവാകുന്നതെന്നാണ് സൂചന.