- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഐ ലോക്കൽ കമ്മറ്റിയംഗത്തെ മർദ്ദിച്ചതിന് ചുമത്തിയത് ദുർബല വകുപ്പുകൾ; പ്രതിഷേധിച്ചു സിപിഐ കോതമംഗലം കമ്മിറ്റി
കോതമംഗലം: സിപിഐ തൃക്കാരിയൂർ ലോക്കൽ കമ്മറ്റിയംഗം എ.ജി പ്രദീപിനെ മർദ്ദിച്ച സിപിഎം പ്രവർത്തകർക്കെതിരെ രാഷ്ട്രീയ സ്വാധീനത്താൽ ദുർബല വകുപ്പുകൾ ചുമത്തി കേസെടുത്ത പൊലീസ് നടപടിയിൽ സിപിഐ കോതമംഗലം മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.
രാത്രി പതിനൊന്നു മണിക്ക് പ്രദീപിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി മർദിച്ച സംഭവത്തിൽ പൊലീസ് പ്രദീപിനെതിരെ കേസെടുത്തിരിക്കുന്നതും രാഷ്ട്രീയ സമ്മർദ്ദത്താലാണെന്നും മണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി.
യഥാർത്ഥ കുറ്റവാളികളെ ഒഴിവാക്കി വാദിയെ പ്രതിയാക്കുന്ന നടപടിയാണുണ്ടാകുന്നതെങ്കിൽ സിപിഐ യുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെയുള്ള സമരപരിപാടികൾ നടത്താനും മണ്ഡലം കമ്മറ്റി തീരുമാനിച്ചു. നെല്ലിക്കുഴി പഞ്ചായത്തിലെ ഏഴാം വാർഡ് സ്ഥാനാർത്ഥി റിയ റിജുവിന്റെ തെരഞ്ഞെടുപ്പ് വിജയിപ്പിക്കാൻ ചേർന്ന വാർഡു കമ്മറ്റി യോഗത്തിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ പ്രദീപിനെയാണ് സി പി എം പ്രവർത്തകർ വീട്ടിൽ കയറി മർദിച്ചത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് രാത്രിയിൽ വീട്ടിലെത്തിയവരെ പ്രദീപ് മർദിച്ചുവെന്ന കള്ള പ്രചരണമാണ് സി പി എം നടത്തി വരുന്നത്.പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങൾ നടത്തുന്നവരെ പൊതു സമൂഹം തിരിച്ചറിയണമെന്നും മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. സിപിഐ ലോക്കൽ കമ്മറ്റിയംഗത്തെ മർദിച്ചവർക്കെതിരെ നടപടി സ്വീകരിക്കാൻ സി പി എം നേതൃത്വം തയ്യാറാകണമെന്നും സിപിഐ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ലേഖകന്.