- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജി ആർ അനിലും പ്രസാദും ചിഞ്ചുറാണിയും കെ രാജനും സിപിഐ മന്ത്രിമാർ; ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാർ; കാബിനറ്റിൽ എത്തുന്നവരെല്ലാം കാനത്തിന്റെ അതിവിശ്വസ്തർ; സുപാലിനും ഇകെ വിജയനും നിരാശയും; കക്ഷി നേതാവാക്കിയിട്ടും ചന്ദ്രശേഖരന് ഇളവ് നൽകാത്തത് പുതുമുഖ മാനദണ്ഡം പാലിക്കാൻ; രണ്ടാം പിണറായി വെർഷനിൽ സിപിഐക്ക് മുഖങ്ങളായി
തിരുവനന്തപുരം: പിണറായിയുടെ രണ്ടാം മന്ത്രിസഭയിൽ ജി ആർ അനിലും പ്രസാദും ചിഞ്ചുറാണിയും കെ രാജനും സിപിഐ മന്ത്രിമാരാകും. ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാർ എത്തും. കാബിനറ്റിൽ എത്തുന്നവരെല്ലാം കാനം രാജേന്ദ്രന്റെ അതിവിശ്വസ്തരാണ്. പിഎസ് സുപാലിനും ഇകെ വിജയനും നിരാശയാണ് തീരുമാനം നൽകുന്നത്. ഇ ചന്ദ്രശേഖരന് ഇളവ് നൽകാത്തത് പുതുമുഖ മാനദണ്ഡം പാലിക്കാനാണ്. അങ്ങനെ സിപിഐ മന്ത്രിമാരെ നിശ്ചയിക്കുകയാണ്. ഇ ചന്ദ്രശേഖരനാണ് സിപിഐയുടെ പാർലമെന്ററീ പാർട്ടി നേതാവ്. അതായത് നിയമസഭയിലെ കക്ഷി നേതാവിന് മന്ത്രിസ്ഥാനമില്ല.
ജില്ലാ ഘടകങ്ങളുടെ സമ്മർദ്ദവും ഗ്രൂപ്പുകളിയുമെല്ലാം മന്ത്രിമാരെ നിശ്ചയിക്കുന്നതിൽ നിർണായക ഘടകമായി. 17 എംഎൽഎമാരിൽ ചിറ്റയം ഗോപകുമാർ, സി.കെ.ആശ, വി.ശശി എന്നിവർ പട്ടികജാതി വിഭാഗത്തിലുള്ളവരാ.ിരുന്നു. ഇവരിൽ ഒരാളെ മന്ത്രിയാക്കണമെന്ന നിർദ്ദേശം സജീവമായി ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് ചിറ്റയത്തിന് ഡെപ്യൂട്ടി സ്പീക്കർ പദവി കിട്ടുന്നത്. സംസ്ഥാന നിർവാഹക സമിതിയും ദേശീയ കൗൺസിലിലും അംഗമായ ജെ ചിഞ്ചുറാണിക്ക് കൊല്ലത്തു നിന്ന് മന്ത്രിസ്ഥാനത്ത് എത്തി. കാനത്തിന്റെ പിന്തുണയാണ് ഇതിന് തുണയായത്. തിരുവനന്തപുരത്ത് നിന്നും ജി ആർ അനിലും. തിരുവനന്തപുരത്തിന് മന്ത്രിസ്ഥാനം വേണമെന്ന് കാനം അനുകൂലികൾ നിർബന്ധം പിടിക്കുകയായിരുന്നു.
തിരുനന്തപുരത്തിന്റെ നിർബന്ധമാണ് ഇകെ വിജയന് വിനയായത്. കഴിഞ്ഞ തവണയും സി ദിവാകരനെ മന്ത്രിയാക്കാത്തതിന്റെ പരിഭവം തിരുവനന്തപുരത്തുകാർക്കുണ്ട്. ഇതിനൊപ്പം ജി ആർ അനിലിന്റെ ക്ലീൻ ഇമേജും തുണയായി. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം സിപിഐ മത്സരിക്കുന്ന സീറ്റാണ്. ഇവിടെ അടുത്ത തവണ എങ്കിലും മെച്ചപ്പെട്ട മത്സരം നടത്തി ജയിക്കാൻ കൂടിയാണ് ജി ആർ അനിലിനെ മന്ത്രിയാക്കുന്നത്. നേമത്ത് സിപിഎമ്മിന് ജയിക്കാമെങ്കിൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം പടിക്കാമെന്നാണ് സിപിഐയുടെ ഇപ്പോഴത്തെ കണക്കു കൂട്ടൽ. അങ്ങനെ ജി ആർ അനിൽ മന്ത്രിയാവുകയാണ്. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്നു ജി ആർ അനിൽ.
ഇ.ചന്ദ്രശേഖരന് ഒരുവട്ടം കൂടി അവസരം നൽകുന്നത് പരിഗണിച്ചെങ്കിലും സിപിഎം പുതുമുഖങ്ങളെ പരിഗണിക്കുന്ന സാഹചര്യത്തിൽ സിപിഐയും പുതുമുഖങ്ങൾക്ക് അവസരം നൽകുന്നത്. 1961ൽ പാർട്ടി പിളർന്ന ശേഷമുള്ള സിപിഐയുടെ ആദ്യ വനിതാ മന്ത്രിയാവും ചിഞ്ചുറാണി. 13,009 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചിഞ്ചുറാണി ചടയമംഗലത്തു നിന്നും വിജയിച്ചത്. 1990 മുതൽ തന്നെ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായുള്ള നേതാവാണ് ചിഞ്ചുറാണി. ഗ്രാമപഞ്ചായത്തിലും, ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലും മത്സരിച്ച് വിജയിച്ച ശേഷമാണ് ചിഞ്ചുറാണി ആദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
സ്ഥാനാർത്ഥി നിർണയത്തിന് ശേഷം പ്രാദേശിക സിപിഐ പ്രവർത്തകർ തന്നെ ചിഞ്ചുറാണിക്കെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ചിഞ്ചു റാണിയെ തോൽപ്പിക്കും, ചിഞ്ചു റാണി ഗോ ബാക്ക് എന്നീ മുദ്രാവാക്യങ്ങളും ഉയർത്തിയാണ് സിപിഐ പ്രവർത്തകർ പ്രകടനം നടത്തിയത്. എ മുസ്തഫയെ അനുകൂലിച്ചായിരുന്നു പ്രവർത്തകരുടെ പ്രകടനം. എന്നാൽ, ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ അവഗണിച്ചുകൊണ്ടാണ് ചിഞ്ചുറാണിയെ സിപിഐ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ജയിച്ച് അവർ മന്ത്രിയാവുകയും ചെയ്യുന്നു. കോളജ് പഠനകാലം മുതൽക്കെ രാഷ്ട്രായ രംഗത്ത് സജീവ സാന്നിദ്ധ്യമാണ് ചിഞ്ചുറാണി.
തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്ന അഡ്വ. ജി ആർ അനിൽ ബാലവേദിയിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. തുടർന്ന് എഐഎസ്എഫ് യൂണിവേഴ്സിറ്റി കോളജ് യൂണിയൻ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, എഐവൈഎഫ് ജില്ലാസെക്രട്ടറി, സിപിഐ നടുക്കാട് ബ്രാഞ്ച് സെക്രട്ടറി, നേമം മണ്ഡലം സെക്രട്ടറി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിരുന്നു. വിദ്യാർത്ഥി യുവജന സമരങ്ങളിൽ പങ്കെടുത്ത് ഭീകരമാം വിധം പൊലീസ് മർദ്ദനത്തിന് വിധേയനായി മൂന്നുതവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. സംസ്ഥാന കൗൺസിൽ അംഗമാണ് അനിൽ. എസ്എംവി സ്‌കൂളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജി ആർ അനിൽ, യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ബിരുദവും, ലോ അക്കാഡമി ലോ കോളജിൽ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്. ചടയമംഗലം മുൻ എംഎൽഎ-യും വർക്കല എസ്എൻ കോളജ് പ്രൊഫസറുമായ ഡോ. ആർ ലതാദേവി ഭാര്യയും, ദേവിക മകളുമാണ്.
ഒല്ലുരൂൽ നിന്നുള്ള എംഎൽഎയാണ് കെ രാജൻ. കഴിഞ്ഞ തവണ ചീഫ് വിപ്പായിരുന്നു. ചേർത്തലയിൽ നിന്നുള്ള സമാജികനാണ് പ്രസാദ്. കാനവുമായുള്ള അടുപ്പമാണ് ഇവർക്കും തുണയാകുന്നത്.