- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി ദിവാകരന് മത്സരിക്കാൻ ഇളവു നൽകി സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്; ദിവാകരൻ നെടുമങ്ങാട് മത്സരിക്കും; വൈക്കത്ത് അജിത്തിന് ഇളവില്ല; പട്ടാമ്പിയിൽ ജെഎൻയു നേതാവ് മുഹ്‌സിൻ
തിരുവനന്തപുരം: രണ്ട് ടേം പൂർത്തിയാക്കിയ മുൻ മന്ത്രി സി ദിവാകരൻ നിയമസഭാ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടും. ദിവാകരന് വേണ്ടി സ്ഥാനാർത്ഥി നിർണ്ണയ മാനദണ്ഡത്തിൽ ഇളവു നൽകാനാണ് സിപഐ സംസ്ഥാന എക്‌സിക്യൂട്ടീവിൽ ധാരണയായത്. ദിവാകരനെ അനുകൂലിച്ചും എതിർത്തും യോഗത്തിൽ അഭിപ്രായമുയർന്നെങ്കിലും ഇളവ് നൽകാൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ കരുനാഗപ്പള്ളിയിൽ നിന്നുള്ള എംഎൽഎയാണ് ദിവാകരൻ. അന്തിമ തീരുമാനം സംസ്ഥാന കൗൺസിലിൽ ഉണ്ടാവും. രണ്ടുവട്ടം പൂർത്തിയാക്കിയ ആറുപേർക്കും എക്‌സിക്യുട്ടീവ് ഇളവ് അനുവദിച്ചപ്പോൾ വൈക്കം എംഎൽഎ കെ.അജിത്തിന് ഇളവ് നൽകേണ്ടെന്നായിരുന്നു എക്‌സിക്യുട്ടീവിന്റെ തീരുമാനം. അജിത്തിന് പകരം സി.കെ.ആശ വൈക്കത്ത് സ്ഥാനാർത്ഥിയാവും. ദിവാകരനെ കൂടാതെ ഇ.എസ്.ബിജിമോൾ പി.തിലോത്തമൻ, മുല്ലക്കര രത്‌നാകരൻ കെ.രാജു, വി എസ്.സുനിൽ കുമാർ എന്നിവർക്കാണ് ഇളവ് ലഭിച്ചത്. വി എസ് ശിവകുമാറിനെ തൃശ്ശൂരിൽ മത്സരിപ്പിക്കാനാണ് തീരുമാനം. മത്സരിക്കാൻ സാധ്യതയുള്ളവർ വി എസ്.സുനിൽകുമാർ(തൃശൂർ, ഇപ്പോൾ കയ്പമംഗലം എം
തിരുവനന്തപുരം: രണ്ട് ടേം പൂർത്തിയാക്കിയ മുൻ മന്ത്രി സി ദിവാകരൻ നിയമസഭാ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടും. ദിവാകരന് വേണ്ടി സ്ഥാനാർത്ഥി നിർണ്ണയ മാനദണ്ഡത്തിൽ ഇളവു നൽകാനാണ് സിപഐ സംസ്ഥാന എക്‌സിക്യൂട്ടീവിൽ ധാരണയായത്. ദിവാകരനെ അനുകൂലിച്ചും എതിർത്തും യോഗത്തിൽ അഭിപ്രായമുയർന്നെങ്കിലും ഇളവ് നൽകാൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ കരുനാഗപ്പള്ളിയിൽ നിന്നുള്ള എംഎൽഎയാണ് ദിവാകരൻ. അന്തിമ തീരുമാനം സംസ്ഥാന കൗൺസിലിൽ ഉണ്ടാവും.
രണ്ടുവട്ടം പൂർത്തിയാക്കിയ ആറുപേർക്കും എക്‌സിക്യുട്ടീവ് ഇളവ് അനുവദിച്ചപ്പോൾ വൈക്കം എംഎൽഎ കെ.അജിത്തിന് ഇളവ് നൽകേണ്ടെന്നായിരുന്നു എക്‌സിക്യുട്ടീവിന്റെ തീരുമാനം. അജിത്തിന് പകരം സി.കെ.ആശ വൈക്കത്ത് സ്ഥാനാർത്ഥിയാവും. ദിവാകരനെ കൂടാതെ ഇ.എസ്.ബിജിമോൾ പി.തിലോത്തമൻ, മുല്ലക്കര രത്‌നാകരൻ കെ.രാജു, വി എസ്.സുനിൽ കുമാർ എന്നിവർക്കാണ് ഇളവ് ലഭിച്ചത്. വി എസ് ശിവകുമാറിനെ തൃശ്ശൂരിൽ മത്സരിപ്പിക്കാനാണ് തീരുമാനം.
മത്സരിക്കാൻ സാധ്യതയുള്ളവർ
വി എസ്.സുനിൽകുമാർ(തൃശൂർ, ഇപ്പോൾ കയ്പമംഗലം എംഎൽഎ), പി. പ്രസാദ്(ഹരിപ്പാട് ), ആർ. സുനിൽകുമാർ(ഹരിപ്പാട്), പി.കെ.വാസുദേവൻ നായരുടെ മകൾ ശാരദ മോഹൻ(പറവൂർ), ടൈറ്റസ്( കയ്പമംഗലം), മുഹമ്മദ് മുഹസിൻ(പട്ടാന്പി), കെ.ടി ജോസ്(ഇരിക്കൂർ), എൽേദാസ് എബ്രഹാം( മൂവാറ്റുപുഴ), ഇ.ചന്ദ്രശേഖരൻ(കാഞ്ഞങ്ങാട്), ഗീത ഗോപി(നാട്ടിക), നിയാസ് പുളിക്കലകത്ത്(നാട്ടിക), ചിറ്റയം ഗോപകുമാർ(അടൂർ), വി.വി.ബിനു(കാഞ്ഞിരപ്പള്ളി), സുരേഷ് രാജ്(മണ്ണാർക്കാട്), ഇ.എസ്.ബിജിമോൾ(പീരുമേട്), പി.തിലോത്തമൻ(ചേർത്തല), മുല്ലക്കര രത്‌നാകരൻ (ചടയമംഗലം), കെ.രാജു(പുനലൂർ).
പട്ടാമ്പിയിൽ ജെഎൻയു നേതാവ് മുഹമ്മദ് മുഹ്‌സിനെ മത്സരിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. ജെഎൻയുവിലെ എഐഎസ്എഫ് യൂണിറ്റ് വൈസ് പ്രസിഡന്റാണ് മുഹ്‌സിൻ. ജെഎൻയുവിൽ സോഷ്യൽ വർക്കിൽ ഗവേഷണം നടത്തുകയാണ് മുഹ്‌സിൻ. നിലവിൽ പട്ടാമ്പിയിൽ കോൺഗ്രസിലെ സിപി മുഹമ്മദാണ് എംഎൽഎ.