- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോതമംഗലത്ത് സിപിഐ- സിപിഐ(എം) ചാക്കിട്ടുപിടിത്തം തകൃതി; സിപിഎമ്മിൽനിന്നു കൂട്ടത്തോടെ സിപിഐയിൽ ചേക്കേറുന്നതിനു ബദലായി അയൽ പ്രദേശത്തു നിന്ന് നേതാക്കളുൾപ്പെടെയുള്ളവരെ സിപിഎമ്മിലേക്കു വലിക്കുന്നു
കോതമംഗലം.സി.പിഎമ്മും സിപിഐയും അണികളെ പരസ്പരം ചക്കിട്ടുപിടുത്തം ഊർജ്ജിതം. ചക്കളത്തിൽപോര് മുർഛിച്ചതോടെ കടുത്ത പാർട്ടി പ്രവർത്തകരിൽ പോലും ചാഞ്ചാട്ടം. ഉന്നത നേതൃത്വം ഇടപെട്ടിട്ടും പാർട്ടികൾ തമ്മിലുള്ള അഭിപ്രായ ഭിന്നതക്ക് ഇനിയും പരിഹാരമായില്ല. കവളങ്ങാട് ഏരിയയിൽ, സിപിഎമ്മിന്റെ പ്രമുഖ നേതാക്കളടക്കമുള്ളവർ കഴിഞ്ഞമാസം സിപിഐ.യിലെത്തിയിരുന്നു. ഇത് നേര്യമംഗലം മേഖലയിൽ സിപിഎമ്മിന് കനത്ത ആഘാതം ഏൽപ്പിക്കുകയും ചെയ്തിരുന്നു. സിപിഎമ്മിൽ നിന്നും ഒരുവിഭാഗത്തെ സിപിഐ ചാക്കിട്ടുപിടിച്ചത് രാഷ്ട്രീയ മര്യാദയല്ലെന്നായിരുന്നു ഈ സംഭവത്തിൽ സിപിഐ(എം). നേതൃത്വത്തിന്റെ നിലപാട്. സിപിഐയക്ക് തിരിച്ചടി നൽകുമെന്ന് അന്നേ സി പി എം നേതാക്കളിൽ ചിലർ സൂചന നൽകുകയും ചെയ്തിരുന്നു. സിപിഐയിൽനിന്നുള്ളവർ സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തയ്യാറായാൽ തടസ്സം നിൽക്കില്ലെന്ന് ഏരിയാ സെക്രട്ടറി പി.എൻ. ബാലകൃഷ്ണൻ ഇതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. സിപിഐയിൽ നിന്നും ഒരുവിഭാഗത്തെ സിപിഐ(എം) ലക്ഷ്യമിടുന്നുവെന്ന സൂചനയായി ഏരിയാ സെക്രട്ടറിയുടെ പ്രസ്
കോതമംഗലം.സി.പിഎമ്മും സിപിഐയും അണികളെ പരസ്പരം ചക്കിട്ടുപിടുത്തം ഊർജ്ജിതം. ചക്കളത്തിൽപോര് മുർഛിച്ചതോടെ കടുത്ത പാർട്ടി പ്രവർത്തകരിൽ പോലും ചാഞ്ചാട്ടം. ഉന്നത നേതൃത്വം ഇടപെട്ടിട്ടും പാർട്ടികൾ തമ്മിലുള്ള അഭിപ്രായ ഭിന്നതക്ക് ഇനിയും പരിഹാരമായില്ല. കവളങ്ങാട് ഏരിയയിൽ, സിപിഎമ്മിന്റെ പ്രമുഖ നേതാക്കളടക്കമുള്ളവർ കഴിഞ്ഞമാസം സിപിഐ.യിലെത്തിയിരുന്നു. ഇത് നേര്യമംഗലം മേഖലയിൽ സിപിഎമ്മിന് കനത്ത ആഘാതം ഏൽപ്പിക്കുകയും ചെയ്തിരുന്നു. സിപിഎമ്മിൽ നിന്നും ഒരുവിഭാഗത്തെ സിപിഐ ചാക്കിട്ടുപിടിച്ചത് രാഷ്ട്രീയ മര്യാദയല്ലെന്നായിരുന്നു ഈ സംഭവത്തിൽ സിപിഐ(എം). നേതൃത്വത്തിന്റെ നിലപാട്.
സിപിഐയക്ക് തിരിച്ചടി നൽകുമെന്ന് അന്നേ സി പി എം നേതാക്കളിൽ ചിലർ സൂചന നൽകുകയും ചെയ്തിരുന്നു. സിപിഐയിൽനിന്നുള്ളവർ സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തയ്യാറായാൽ തടസ്സം നിൽക്കില്ലെന്ന് ഏരിയാ സെക്രട്ടറി പി.എൻ. ബാലകൃഷ്ണൻ ഇതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. സിപിഐയിൽ നിന്നും ഒരുവിഭാഗത്തെ സിപിഐ(എം) ലക്ഷ്യമിടുന്നുവെന്ന സൂചനയായി ഏരിയാ സെക്രട്ടറിയുടെ പ്രസ്താവനയെ പരക്കെ വിലയിരുത്തിയിരുന്നത്. ഇത് നടപ്പാക്കിയാണ് സിപിഐ(എം). സിപിഐ.ക്ക് തിരിച്ചടി നൽകിയിരിക്കുന്നത്.
ആവോലിച്ചാൽ, നീണ്ടപാറ, പൈങ്ങോട്ടൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സിപിഐ.യിൽ നിന്നു രാജിവച്ച് സിപിഎമ്മിലെത്തിയിട്ടുള്ളത്. ലോക്കൽ സെക്രട്ടറിയും ലോക്കൽ കമ്മറ്റി അംഗങ്ങളുമടക്കമുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ആവോലിച്ചാലിൽ ഒരുവിഭാഗം പ്രവർത്തകർ പ്രസ്താവന പുറത്തിറക്കുകയും ചെയ്തു.സിപിഐ.ക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്നതാണ് രാജിവച്ചവരുടെ പ്രസ്താവന. സിപിഎമ്മിൽ നിന്നുള്ളവരെ സ്വീകരിച്ച പാർട്ടി നേതൃത്വത്തിനെതിരെ പ്രകടനം പൊതുസമ്മേളനം എന്നിവ ഉൾപ്പടെ സംഘടിപ്പിച്ച് സിപിഐ.ക്ക് പരസ്യമായി മറുപടി നൽകുന്നതിനേക്കുറിച്ചും സിപിഐ(എം).നേതൃത്വം ആലോചിക്കുന്നുണ്ട്.
കവളങ്ങാട് ഏരിയയിലെ ഒരുവിഭാഗം സിപിഐ പ്രവർത്തകർ സിപിഎമ്മിനൊപ്പം ചേരുന്നതായി നോട്ടീസുകൾ പുറത്തിറങ്ങിയിരുന്നു. മുമ്പ് സിപിഎമ്മിലെ ഒരുവിഭാഗം സിപിഐ.യി്ൽ ചേർന്നതിനുള്ള സിപിഎമ്മിന്റെ പകരംവീട്ടലായിട്ടാണ് ഇത് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.
മാസങ്ങൾക്ക് മുമ്പ് സിപിഐയിൽനിന്നും രാജിവച്ച് പ്രസ്താവനയിറക്കിയവരെയാണ് വീണ്ടും രാജിവയ്‌പ്പിച്ചിരിക്കുന്നതെന്നും നോട്ടീസിൽ പേരുള്ളവരിൽ പലരും യുഡിഎഫിൽ പ്രവർത്തിച്ചു വരുന്നവരാണെന്നുമാണ് സിപിഐ.നേതാവ് പി.റ്റി. ബെന്നിയുടെ വെളിപ്പെടുത്തൽ പാർട്ടിയിൽ നിന്നുള്ള ഒഴുക്കിൽ വിറളി പൂണ്ടവരാണ് ഇതിന് പിന്നിൽ.
സിപിഐ.യിൽ നിന്നും സിപിഎമ്മിൽ നിന്നും പുറത്തുപോകുന്നവർ ബിജെപി.യിലോ, കോൺഗ്രസ്സിലോ ചേരാതെ ഇടതുപക്ഷത്ത് തന്നെനിൽക്കണമെന്ന സമീപനമാണ് സിപിഐക്കുള്ളതെന്ന് ജില്ലാ എക്സിക്യൂട്ടീവ് അംഗം സി.എസ്.നാരായണൻനായർ വ്യക്തമാക്കി. എൽഡിഎഫ് ശക്തിപ്പെടുക എന്നുള്ളത് സിപിഐ(എം).ശക്തിപ്പെടുക എന്നത് മാത്രമല്ല,സിപിഐ.യും മറ്റ് ചെറുപാർട്ടികളും ശക്തിപ്പെടുക എന്നുകൂടിയാണ്. സിപിഎമ്മിൽ നിന്നും കൊഴിഞ്ഞുപോക്കുണ്ടായാൽ അത് എന്തുകൊണ്ടാണെന്ന് സ്വയംവിമർശനപരമായി വിലയിരുത്താതെ മറ്റ് പ്രസ്ഥാനങ്ങളെ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയ പാ്പ്പരത്തമാണെന്ന് അദേഹം സിപിഐ(എം) നേതാക്കളെ ഓർമ്മപ്പെടുത്തി.
പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫിനെതിരെ പ്രവർത്തിച്ചവരേയും സിപിഐ(എം) രണ്ടുംകയ്യും നീട്ടി സ്വീകരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് വേണ്ടി രാപ്പകൽ പ്രവർത്തിച്ചവരാണ് സിപിഐയിൽ ചേരന്ന്ിരിക്കുന്നത്. വർഷങ്ങളായി സിപിഎമ്മിൽ നി്ന്നു തിക്താനുഭവങ്ങളുണ്ടായവരാണിവർ. നിയോജമകണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും സിപിഎമ്മിൽ നിന്നും മറ്റ് പാർട്ടികളിൽ നിന്നും ഇനിയും നിരവധിപേർ സിപിഐ.യിൽ ചേരാൻ തയ്യാറെടുക്കുന്നുണ്ട്. ഇവരേയും സിപിഐ.സ്വാഗതം ചെയ്യുകയാണെന്നും സി.എസ്.നാരായണൻനായർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അണികളെ ഒപ്പം കൂട്ടാനുള്ള ഇരു പാർട്ടികൾ തമ്മിൽ നില നിന്നിരുന്ന പോര് വഴിത്തിരിവിലായി. സിപിഐ.യുടെ മുൻ പൈങ്ങോട്ടൂർ ലോക്കൽ സെക്രട്ടറിയും ഇപ്പോൾ മുവാറ്റുപുഴ മണ്ഡലം കമ്മറ്റി അംഗവുമായ ഇ.കെ.ചിന്നപ്പൻ ഉൾപ്പടെയുള്ള നാൽപതിലേറെ പേരെ പാർട്ടിയിലെത്തിച്ചാണ് സിപിഐ.യുമായുള്ള പോരിൽ സിപിഐ(എം) മുന്നിലെത്തിയിരിക്കുന്നത്. സിപിഐ.യിലും എ.ഐ.ടി.യു.സി.യിലും എ.ഐ.വൈ.എഫിലും മുൻനിരയിൽ പ്രവർത്തിച്ചിരുന്നവരാണ് ചിന്നപ്പന്റെ നേതൃത്വത്തിൽ പാർട്ടിയിലെത്തിയിരിക്കുന്നതെന്ന് സി പി എം ഏരിയ കമ്മറ്റി അംഗം ഷാജി മുഹമ്മദ് അറിയിച്ചു.
നേര്യമംഗലത്ത് സിപിഎമ്മിന്റെ മുൻ ഏരിയ സെക്രട്ടറി ജോളി വർഗീസിനെ സിപിഐ സ്വീകരിച്ചതിനുള്ള മറുപടിയാണ് ഇ.കെ.ചിന്നപ്പനെ ഒപ്പമെത്തിച്ച് സിപിഐ(എം).നൽകിയിരിക്കുന്നത്. നേര്യമംഗലത്ത് തലക്കോട് മേഖലയിൽ സിപിഐ.യിലും എ.ഐ.ടി.യു.സി.യിലും പ്രവർത്തിച്ചിരുന്ന നൂറോളം പ്രവർത്തകർ സിപിഎമ്മിനും സിഐടി.യു.വിലും ചേർന്നതായും നോട്ടീസ് പുറത്തിറങ്ങിയിരുന്നു.