- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏച്ചുകെട്ടിയ സഖ്യത്തിൽ വിശ്വസിക്കാത്ത പിണറായിയെ കേരളം മാത്രമല്ല ഇന്ത്യയെന്ന് ഓർമിപ്പിച്ച് കാനം; പ്രതിപക്ഷ പാർട്ടികളെ വെല്ലുന്ന പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ച സിപിഐ മുന്നണിയെ പൊളിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ആനത്തലവട്ടം ആനന്ദൻ; പാർട്ടി ലൈനിന് ചേരാത്ത പ്രമേയം തിരുത്തിയും വാർത്ത ചോർത്തലിനെതിരെ സ്വരം കടുപ്പിച്ചും കാനം കർക്കശക്കാരനാകുമ്പോൾ തനിക്കെതിരെയുള്ള നീക്കത്തിൽ പരാതിയും പരിഭവവുമായി കെ.ഇ.ഇസ്മയിൽ; അനുനയ നീക്കവുമായി കേന്ദ്ര നേതൃത്വം
മലപ്പുറം: എൽ.ഡി.എഫ് വിപുലീകരണവുമായി ബന്ധപ്പെട്ട് സിപിഐ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയം പാർട്ടിയുടെ രാഷ്ട്രീയ നിലപാടിനോട് പൂർണമായി യോജിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരുത്തി. പ്രമേയ കമ്മിറ്റി അംഗം വി..പി. ഉണ്ണികൃഷ്ണൻ അവതരിപ്പിച്ച പ്രമേയമാണ് നേതൃത്വം ഇടപെട്ട് തിരുത്തിയത് ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുന്ന പ്രമേയമാണ് വി.പി. ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചത്. എന്നാൽ ഇത് പാർട്ടി ലൈനിനോട് ചേരുന്നതല്ലെന്ന് പ്രതിനിധികൾ തന്നെ ചൂണ്ടിക്കാട്ടുകയായിരുന്നു. എന്നാൽ സമര മുന്നണിയും തിരഞ്ഞെടുപ്പ് മുന്നണിയും രണ്ടായി കാണണമെന്നാണ് സിപിഐയുടെ രാഷ്ട്രീയ നിലപാട്. സമര മുന്നണിയിൽ കോൺഗ്രസ് അടക്കമുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും ആകാം. തിരഞ്ഞെടുപ്പ് മുന്നണി ആകുമ്‌ബോൾ ഒരോ സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങൾ അനുസരിച്ചെ തീരുമാനമെടുക്കാവു എന്നാണ്. പ്രമേയവും പാർട്ടി നിലപാടും രണ്ടായതോടെയാണ് തിരുത്തൽ വരുത്തി പ്രമേയം വീണ്ടും അവതരിപ്പിക്കണമെന്ന് കാനം ആവശ്യപ്പെട്ടത്. അതേ സമയം പ്രമേയത്തിലൂടെ മുന്നണി പൊളിക്കാനുള്ള ശ്രമമാണ് സിപിഐ നട
മലപ്പുറം: എൽ.ഡി.എഫ് വിപുലീകരണവുമായി ബന്ധപ്പെട്ട് സിപിഐ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയം പാർട്ടിയുടെ രാഷ്ട്രീയ നിലപാടിനോട് പൂർണമായി യോജിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരുത്തി. പ്രമേയ കമ്മിറ്റി അംഗം വി..പി. ഉണ്ണികൃഷ്ണൻ അവതരിപ്പിച്ച പ്രമേയമാണ് നേതൃത്വം ഇടപെട്ട് തിരുത്തിയത്
ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുന്ന പ്രമേയമാണ് വി.പി. ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചത്. എന്നാൽ ഇത് പാർട്ടി ലൈനിനോട് ചേരുന്നതല്ലെന്ന് പ്രതിനിധികൾ തന്നെ ചൂണ്ടിക്കാട്ടുകയായിരുന്നു. എന്നാൽ സമര മുന്നണിയും തിരഞ്ഞെടുപ്പ് മുന്നണിയും രണ്ടായി കാണണമെന്നാണ് സിപിഐയുടെ രാഷ്ട്രീയ നിലപാട്. സമര മുന്നണിയിൽ കോൺഗ്രസ് അടക്കമുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും ആകാം. തിരഞ്ഞെടുപ്പ് മുന്നണി ആകുമ്‌ബോൾ ഒരോ സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങൾ അനുസരിച്ചെ തീരുമാനമെടുക്കാവു എന്നാണ്. പ്രമേയവും പാർട്ടി നിലപാടും രണ്ടായതോടെയാണ് തിരുത്തൽ വരുത്തി പ്രമേയം വീണ്ടും അവതരിപ്പിക്കണമെന്ന് കാനം ആവശ്യപ്പെട്ടത്.
അതേ സമയം പ്രമേയത്തിലൂടെ മുന്നണി പൊളിക്കാനുള്ള ശ്രമമാണ് സിപിഐ നടത്തുന്നതെന്ന് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. പ്രവർത്തന റിപ്പോർട്ടിൽ സർക്കാർ വരുദ്ധത തെറ്റാണെന്നും മുന്നണി വിട്ടിട്ട് ഇതു പോലുള്ള റിപ്പോർട്ടുകൾ നടത്തുന്നതാണ് നല്ലതെന്നും ആനത്തലവട്ടം പറഞ്ഞു. ഇത് പ്രതിപക്ഷ കക്ഷികൾ തയ്യാറാക്കുന്ന റിപ്പോർട്ട് പോലുള്ള റിപ്പോർട്ടാണ് ഇതെന്നും ആനത്തലവട്ടം പറഞ്ഞു.
അതേ സമയം വേദിയിൽ മുഖ്യന്റേയും സിപിഐ സെക്രട്ടറിയുടേയും വിരുദ്ധ നിലപാട് കൊണ്ടും ശ്രദ്ധേയമായിരുന്നു സമ്മേളനം. കോൺഗ്രസ് പോലുള്ള പാർട്ടിയുമായി യാതൊരു ബന്ധവും പാടില്ലെന്നും ആരുടേയും വാലായി പ്രതീക്ഷ ഇല്ലാതാക്കരുത് എന്ന് മുഖ്യൻ പറഞ്ഞപ്പോൾ ഇന്ത്യയെന്നാൽ കേരളം മാത്രമല്ലെന്ന് ഓർക്കണമെന്നും സിദ്ധാന്തവും പ്രയോഗവും തിരിച്ചറിയണമെന്നും കാനം പിണറായിക്കുള്ള മറുപടിയായി പറഞ്ഞു.
മുഖ്യശത്രുവിനെ നേരിടാൻ മറ്റ് കക്ഷികളുടെ സഹായം തേടുന്നതിൽ തെറ്റില്ല. ബിജെപിയെ നേരിടാൻ വിശാല ഐക്യമുന്നണിയാവാം. ഇടതുപക്ഷത്തെ പ്രതീക്ഷയോടെ കാണുന്നവരെ നിരാശപ്പെടുത്തരുതെന്നും കാനം പറഞ്ഞു.സാഹചര്യമനുസരിച്ച് തീരുമാനമെടുക്കുന്നതാണ് നല്ലത്. സിദ്ധാന്തവും പ്രയോഗവും തിരിച്ചറിയണമെന്നും സിപിഐ വലത് മുന്നണിയുടെ വാലാകരുതെന്ന പിണറായിയുടെ പരാമർശത്തിന് ഉറച്ച മറുപടിയാണ് കാനം നൽകിയത്.
അതേ സമയം ബിജെപിക്കെതിരായ പോരാട്ടം കോൺഗ്രസുമായി ചേർന്ന് നടക്കില്ലെന്ന് ് മുൻകാലങ്ങളിൽ തെളിഞ്ഞതാണെന്ന് വ്യക്തമായതാണെന്ന് പിണറായി പറഞ്ഞിരുന്നു. കോൺഗ്രസ് നേതാക്കൾ പോലും വർഗീയ ശക്തികളുമായി സമരസപ്പെടുകയാണ്. ബാബരി മസ്ജിദ് തകർത്തപ്പോൾ പോലും ഒന്നും ചെയ്യാതിരുന്ന മനോഭാവമാണ് കോൺഗ്രസ് നേതാക്കളെ ബിജെപിയിലേക്ക് നയിക്കുന്നത്. ബിജെപിയെ വളർത്തിയതും കോൺഗ്രസിന്റെ നയങ്ങളാണെന്നും പിണറായി പറഞ്ഞു.കോൺഗ്രസ് ബന്ധം അപകടകരമാണെന്ന് നേരത്തേ വ്യക്തമായതാണ്. ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ ബദൽ നയം കൊണ്ടു വരണമെന്നും പിണറായി പറഞ്ഞു.
ലോക രാജ്യങ്ങൾക്കിടയിൽ അഭിമാനമായിരുന്ന ചേരിചേരാ നയം പോലും അടിയറവ് പറഞ്ഞ കോൺഗ്രസ് ഇപ്പോൾ സാമ്രാജ്യത്വ കൂറ് നയമാണ് സ്വീകരിക്കുന്നത്. ആണവകരാറിന്റെ കാലത്ത് നാം അത് കണ്ടതാണ്. ന്യൂനപക്ഷവും ജനാധിപത്യ വാദികളും ബിജെപിയെ കൈവിട്ടിരിക്കുകയാണ്. സാഹചര്യങ്ങളെല്ലാം അനുകൂലമായിരുന്നിട്ടും ഗുജറാത്തിൽ വിജയിക്കാനാകാതെ പോയത് കോൺഗ്രസിന്റെ പരജയമാണ്. യു.പിയിലും ബീഹാറിലും മറ്റ് പാർട്ടികളുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയിട്ട് എന്താണ് സംഭവിച്ചതെന്ന് നമ്മൾ കണ്ടതാണ്. ഇവിടെയാണ് ഇടതുപക്ഷത്തിന്റെ പ്രസക്തി. മുൻകാലങ്ങളെ അപേക്ഷിച്ച് മാർക്‌സിസം ലോകത്തെല്ലായിടത്തും വളരുകയാണെന്നും പിണറായി വ്യക്തമാക്കി.