- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുൽഗാമിലെ ചുവപ്പ് ഇത്തവണയും മാഞ്ഞില്ല; ജമ്മു കാശ്മീർ നിയമസഭയിൽ ചെങ്കൊടി തരിഗാമി പിടിക്കാൻ എത്തും; തീവ്രവാദികളുടെ കണ്ണിൽ കരടായ സിപിഐ(എം) നേതാവ് വീണ്ടും വിജയിച്ചു കയറി
കുൽഗാം: കേരളത്തിലും ബംഗാളിലും സിപിഐ(എം) കനത്ത വെല്ലുവിളി നേരിടുമ്പോൾ ആശ്വസമായി ജമ്മു കാശ്മീരിൽ നിന്നും ഒരുവാർത്ത. ജമ്മു കാശ്മീർ നിയമസഭയിൽ സിപിഎമ്മിന്റെ ചെങ്കൊടി പിടിക്കാൻ ഒരാൾ ഉണ്ടാകുമെന്നതാണ് പാർട്ടിക്ക് ആശ്വാസം നൽകുന്നത്. കാമമീരിലെ കുൽഗാമിൽ നിന്നും മത്സരിച്ച സിപിഐ(എം) സ്ഥാനാർത്ഥി മുഹമ്മദ് യൂസഫ് തരിഗാമി നാലാമതും തിരിഞ്ഞെടുക
കുൽഗാം: കേരളത്തിലും ബംഗാളിലും സിപിഐ(എം) കനത്ത വെല്ലുവിളി നേരിടുമ്പോൾ ആശ്വസമായി ജമ്മു കാശ്മീരിൽ നിന്നും ഒരുവാർത്ത. ജമ്മു കാശ്മീർ നിയമസഭയിൽ സിപിഎമ്മിന്റെ ചെങ്കൊടി പിടിക്കാൻ ഒരാൾ ഉണ്ടാകുമെന്നതാണ് പാർട്ടിക്ക് ആശ്വാസം നൽകുന്നത്. കാമമീരിലെ കുൽഗാമിൽ നിന്നും മത്സരിച്ച സിപിഐ(എം) സ്ഥാനാർത്ഥി മുഹമ്മദ് യൂസഫ് തരിഗാമി നാലാമതും തിരിഞ്ഞെടുക്കപ്പെട്ടു. 1996 മുതൽ ഈ മണ്ഡലത്തിൽനിന്ന് തുടർച്ചയായി നിയമസഭയിലെത്തുന്നത് തരിഗാമിയാണ്. തീവ്രവാദികളുടെ കണ്ണിൽ കരടായ തരിഗാമിയുടെ വിജയം സംസ്ഥാനത്തെ സിപിഎമ്മിന് ഏറെ ആശ്വാസം പകരുന്നതാണ്.
വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന തരിഗാമി നാലാമതാണ് കുൽഗാമിൽനിന്ന് നിയമസഭയിലെത്തുന്നത്. വികസനത്തിനും ഇന്ത്യ പാക് സൗഹൃദത്തിനും വേണ്ടി വിട്ടുവീഴ്ചയില്ലാതെ നടത്തിയ പോരാട്ടമാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി കൂടിയായ തരിഗാമിയെ ദക്ഷിണ കശ്മീരിലെ പ്രധാന നേതാവാക്കിയത്. പലതവണ തീവ്രവാദികളുടെ ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടുണ്ട് തരിഗാമിക്ക്. അദ്ദേഹത്തിന്റെ ബന്ധുക്കളെ അടക്കം തീവ്രവാദികൾ വെടിവച്ച് കൊന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
കശ്മീരിലെ പരിസ്ഥിതി കമ്മിറ്റിയുടെ ചെയർമാൻ കൂടിയായ അദ്ദേഹം സംസ്ഥാനത്ത് പരിസ്ഥിതി സൗഹൃദ വികസനത്തിനുവേണ്ടി എന്നും വാദിച്ചു. ജമ്മു കശ്മീരിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്തു പോരാടുന്ന അവാമി മുത്താഹിദ മഹസ് (എഎംഎം) എന്ന സംഘടനയുടെ ചെയർമാനായും തരിഗാമി പ്രവർത്തിക്കുന്നു. രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കുന്ന ഈ സംഘടന വിവിധ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു.
സോഫിയാൻ ജില്ലയിലെ മോശമായ റോഡുകളിലൂടെ സഞ്ചരിച്ച് കുൽഗാമിൽ എത്തുമ്പോൾത്തന്നെ തരിഗാമി നടത്തിയ വികസനപ്രവർത്തനങ്ങൾ തൊട്ടറിയാം. സോഫിയാൻ ജില്ലയെ അപേക്ഷിച്ച് മികച്ച റോഡുകളാണ് ഈ മണ്ഡലത്തിൽ. മികച്ച പോളിടെക്‌നിക്കും ആശുപത്രിയും ഉണ്ടിവിടെ. തരിഗാമിയുടെ ശ്രമഫലമായുള്ള നേട്ടങ്ങൾക്കുള്ള അംഗീകാരമാണ് ഈ നാലാം വിജയം.
334 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുഹമ്മദ് യൂസഫ് തരിഗാമി വിജയിച്ചത്. തരിഗാമി 20,574 വോട്ട് നേടിയപ്പോൾ എതിർസ്ഥാനർഥി പിഡിപിയിലെ നസീൾ അഹമ്മദ് ലവായ് 20,240 വോട്ട് നേടി. നാഷണൽ കോൺഫറൻസ് സ്ഥാനാർത്ഥി 8273 വോട്ടും ബിജെപി സ്ഥാനാർത്ഥി 1944 വോട്ടും നേടി. ഇതിവെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ലഭിച്ചതാകട്ടെ കേവലം 519 വോട്ടാണ്. തരിഗാമിയെ പരാജയപ്പെടുത്താൻ ശക്തമായ പ്രചാരണവുമായി ജമാ അത്തെ ഇസ്ലാമിയടക്കമുള്ള സംഘടനകൾ രംഗത്തുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റുകാവരെ വിജയിപ്പിക്കരുതെന്നായിരുന്നു വ്യാപക പ്രചരണം. എന്നാൽ തരിഗാമിയുടെ വിജയം മൗലികവാദികൾക്കുള്ള കനത്ത തിരിച്ചടിയായി മാറി.