- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതവിദ്വേഷം പടർത്തിയതിന് രണ്ട് തവണ കേസെടുത്തിട്ടും ശശികലയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല? വെള്ളാപ്പള്ളിക്ക് എതിരെ എടുത്ത കേസിന് എന്തു പറ്റി? എൻ ഗോപാലകൃഷ്ണനെതിരെ എടുത്ത കേസ് എങ്ങനെ ആവിയായി പോയി? മുസ്ലിം പെൺകുട്ടികളെ ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞ രാധാകൃഷ്ണ പിള്ള ഇപ്പോൾ ഏത് ജയിലിലുണ്ട്? ദീപക് ശങ്കരനാരായണനെതിരെ കേസെടുത്ത പിണറായി സർക്കാരിനോട് ചോദ്യങ്ങളുമായി സൈബർ സഖാക്കൾ
തിരുവനന്തപുരം: ആദ്യം അനീഷ് ഷംസുദീൻ. കെകെ രമയ്‌ക്കെതിരെ ഇട്ട പോസ്റ്റാണ് അനീഷ് ഷംസുദീനെ കേസിലെ പ്രതിയാക്കിയത്. അർദ്ധരാത്രി വീട്ടിൽ കയറി പൊലീസ് സെർച്ച് നടത്തിയതോടെ അനീഷ് ഷംസുദീൻ വലത് നിരീക്ഷകനായി. സ്രാവുകൾക്കൊപ്പം നീന്തുന്നുവെന്ന വിശദീകരണവും നൽകി. അനീഷിനെതിരായ പൊലീസ് നീക്കത്തെ ചെറുക്കാൻ സിപിഎം സൈബർ സഖാക്കൾ ഒന്നടങ്കം രംഗത്തു വന്നെങ്കിലും ഒന്നും വിലപോയില്ല. അനീഷ് ഷംസുദീനെ സിപിഎം സൈബർ സഖാക്കൾക്ക് നഷ്ടമായത് മാത്രം മിച്ചം. ഇപ്പോൾ 'സിപിഎം സൈബർ പോളിറ്റ് ബ്യൂറോ' അംഗമായി വിശേഷിപ്പിക്കുന്ന ദീപക് ശങ്കരനാരായണനെതിരേയും കേസ്. അതും ബിജെപിയുടെ പരാതിയിൽ. ഇതോടെ സിപിഎം സൈബർ പോരാളികൾ പ്രതിഷേധത്തിലാവുകയാണ്. എന്തുകൊണ്ട് വിദ്വേഷം പടർത്തുന്ന ഹൈന്ദവ വർഗ്ഗീയ വാദികൾക്കെതിരെ കേസ് എടുക്കുന്നില്ലെന്ന ചോദ്യമാണ് സൈബർ സഖാക്കൾ ചർച്ചയാക്കുന്നത്. പൊലീസിന്റെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത് ഗ്രൂപ്പുകളിൽ സന്ദേശം പ്രവഹിക്കുകയാണ്. ഓരോ കേസും എണ്ണിയെണ്ണി പറഞ്ഞാണ് സൈബർ സഖാക്കളെ മാത്രം വേട്ടയാടുന്ന പൊലീസ് നടപടിയെ ചോദ്യം ച്യുന്നത്. പിണറാ
തിരുവനന്തപുരം: ആദ്യം അനീഷ് ഷംസുദീൻ. കെകെ രമയ്‌ക്കെതിരെ ഇട്ട പോസ്റ്റാണ് അനീഷ് ഷംസുദീനെ കേസിലെ പ്രതിയാക്കിയത്. അർദ്ധരാത്രി വീട്ടിൽ കയറി പൊലീസ് സെർച്ച് നടത്തിയതോടെ അനീഷ് ഷംസുദീൻ വലത് നിരീക്ഷകനായി. സ്രാവുകൾക്കൊപ്പം നീന്തുന്നുവെന്ന വിശദീകരണവും നൽകി. അനീഷിനെതിരായ പൊലീസ് നീക്കത്തെ ചെറുക്കാൻ സിപിഎം സൈബർ സഖാക്കൾ ഒന്നടങ്കം രംഗത്തു വന്നെങ്കിലും ഒന്നും വിലപോയില്ല. അനീഷ് ഷംസുദീനെ സിപിഎം സൈബർ സഖാക്കൾക്ക് നഷ്ടമായത് മാത്രം മിച്ചം. ഇപ്പോൾ 'സിപിഎം സൈബർ പോളിറ്റ് ബ്യൂറോ' അംഗമായി വിശേഷിപ്പിക്കുന്ന ദീപക് ശങ്കരനാരായണനെതിരേയും കേസ്. അതും ബിജെപിയുടെ പരാതിയിൽ.
ഇതോടെ സിപിഎം സൈബർ പോരാളികൾ പ്രതിഷേധത്തിലാവുകയാണ്. എന്തുകൊണ്ട് വിദ്വേഷം പടർത്തുന്ന ഹൈന്ദവ വർഗ്ഗീയ വാദികൾക്കെതിരെ കേസ് എടുക്കുന്നില്ലെന്ന ചോദ്യമാണ് സൈബർ സഖാക്കൾ ചർച്ചയാക്കുന്നത്. പൊലീസിന്റെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത് ഗ്രൂപ്പുകളിൽ സന്ദേശം പ്രവഹിക്കുകയാണ്. ഓരോ കേസും എണ്ണിയെണ്ണി പറഞ്ഞാണ് സൈബർ സഖാക്കളെ മാത്രം വേട്ടയാടുന്ന പൊലീസ് നടപടിയെ ചോദ്യം ച്യുന്നത്. പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം രണ്ട് തവണയാണ് മതവിദ്വേഷ പ്രസംഗത്തിന് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്‌ക്കെതിരെ കേസെടുത്തത്. 27 ഒക്ടോബർ 2016, 11 സെപ്റ്റംബർ 2017നുമാണ് പൊലീസ് ശശികലയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതിൽ എത്രതവണ ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തു?-ഇതാണ് സൈബർ സഖാക്കൾ ഉയർത്തുന്ന പ്രധാന ചോദ്യം.
2016 ഒക്ടോബർ 27ന് മതവിധ്വേഷ പ്രസംഗം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ശശികലയ്‌ക്കെതിരെ കേസെടുത്തത്. യുട്യൂബിൽ അപ്ലോഡ് ചെയ്തിരുന്ന ശശികലയുടെ പ്രസംഗം ഡൗൺലോഡ് ചെയ്ത് തെളിവുസഹിതം പബ്ലിക് പ്രൊസിക്യൂട്ടർ നൽകിയ പരാതിപ്രകാരമായിരുന്നു ശശികലയ്‌ക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് പ്രകാരം കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ട് ശശികലയെ അറസ്റ്റ് ചെയ്‌തോ? ഇല്ല. അഡ്വ ഷുക്കൂർ കാസർകോഡ് പൊലീസ് മേധാവിക്ക് നൽകിയ പരാതി 1091/2016 എന്ന നമ്പറിൽ അറിയപ്പെട്ടു. 2017 സെപ്റ്റംബറിൽ മാറാട് കലാപത്തിന് ശേഷം അവിടെയെത്തി 2006ൽ ശശികല മത വിദ്വേഷ പ്രസംഗം നടത്തിയതിന് കോൺഗ്രസ് എംഎൽഎ ആയ വി ഡി സതീശനും പറവൂരുള്ള ഒരു ഡിവൈഎഫ്‌ഐ നേതാവും ശശികലയ്‌ക്കെതിരെ പരാതി നൽകി. ഇതായിരുന്നു ശശികലയ്‌ക്കെതിരെയുള്ള രണ്ടാമത്തെ കേസ്. ഇതിൽ അറസ്റ്റ് നടന്നോ? വി ഡി സതീശൻ പിന്നീട് ഇതിനെപ്പറ്റി അന്വേഷിച്ചിരുന്നോ? ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു ശേഷം ശശികല നടത്തിയ വിവാദ പ്രസംഗത്തിൽ കേസെടുത്തോ? അതും അറിയില്ല.-ഈ ചോദ്യമാണ് സോഷ്യൽ മീഡിയയിൽ സൈബർ പോരാളികൾ ചർച്ചയാക്കുന്നത്.
അമുസ്ലിങ്ങളോട് ചിരിക്കുന്നത് സൂക്ഷിച്ചുമതി എന്നു പ്രസംഗിച്ചതിന് ശംസുദിൻ പാലത്തിൽ എന്ന വ്യക്തിക്കെതിരെ യുഎപിഎ നിയമം ചുമത്തി കേസെടുത്തിരുന്നില്ലേ? ശശികലയ്‌ക്കെതിരെ പരാതി നൽകിയ അഡ്വ ഷുക്കൂറിന്റെ പരാതിപ്രാകാരമായിരുന്നില്ലേ ശംസുദ്ദീനെതിരെ കേസെടുത്തത്. എന്നിട്ടും ശശികലയ്‌ക്കെതിരെ കേസടുക്കാതിരുന്നത് എന്തുകൊണ്ടാണ്? ഡോ എൻ ഗോപാലകൃഷ്ണനെതിരെ 2016 ഒക്ടോബർ 18ന് മലപ്പുറം പോത്തുകല്ല് പൊലീസ് ചാർജ് ചെയ്ത കേസ് എന്തായി? അഡ്വ ജഹാംഗീറായിരുന്നു കേസിലെ പരാതിക്കാരൻ. മതസ്പർദ വളർത്തൽ, ഒരു വിഭാഗത്തെ അപകീർത്തിപ്പെടുത്തൽ എന്നീ വകുപ്പ് പ്രകാരമാണ് ഗോപാകലകൃഷണനെതിരെ കേസെടുത്തത്. മുസ്ലിം പെൺകുട്ടികളെ ബലാത്സംഗം ചെയ്യണമെന്ന് രാധാകൃഷ്ണ പിള്ള എന്നയാൾ ഫേസ്‌ബുക്കിലൂടെ ആഹ്വാനം ചെയ്തിന്റെ പേരിൽ ഷാഹിന നഫീസ, അഡ്വ ജഹാംഗീർ റസാഖ് എന്നിവർ നൽകിയ പരിതിയിന്മേൽ എന്ത് നടപടിയാണ് സ്വീകരിച്ചത്. 354 A ,153 A , 115 read with 375 ,120 B, ഐ ടി ആക്റ്റിലെ 67 ,67 A , പൊലീസ് ആക്ട് 119 (1 ) (a ), എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ് രാധാകൃഷ്ണ പിള്ള ചെയ്തതെന്നാണ് ഇരുവരുടെയും പരാതിയിൽ പറയുന്നത്.
ഹിന്ദു ഹെൽപ്പ്ലൈൻ കോഡിനേറ്ററായ പ്രതീഷ് വിശ്വനാഥിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ശ്യാംപ്രസാദ് വടകര എന്നയാൾ പോസ്റ്റ് ചെയ്തിരിക്കുന്നതിനു താഴെയാണ് രാധാകൃഷ്ണൻ ബലാത്സംഗത്തിനാഹ്വാനവുമായി കമന്റിട്ടത്. ഡിസംബർ ആറിന് കാശിയിലും മധുരയിലുമുള്ള മുസ്ലിം പള്ളികൾ പൊളിച്ചുമാറ്റി ഹിന്ദു ക്ഷേത്രം പണിയണമെന്നും പൊളിച്ചുമാറ്റാൻ തയ്യാറായില്ലെങ്കിൽ ഹിന്ദുക്കൾ അതിന് തയ്യാറാകണമെന്നുമായിരുന്നു ഹിന്ദു ഹെൽപ്പ് ലൈൻ നേതാവ് പ്രതീഷ് വിശ്വനാഥിന്റെ പരാമർശം. ഇതിനെതിരെ കോതമംഗലം സ്വദേശി ഹൈട്ടെക് സെല്ലിനും ഡിജിപിക്കും പരാതി നൽകിയെങ്കിലും കേസെടുത്തോ? (ജനുവരി 15, 2018ന് റിപ്പോർട്ട് ചെയ്യപ്പെട്ട വാർത്ത)-അങ്ങനെ ചോദ്യങ്ങൾ പലതാണ്.
സംഘപരിവാറിന്റെ വർഗീയ പരാമർശങ്ങൾക്കെതിരെയൊന്നും നമ്മുടെ ആഭ്യന്തര വകുപ്പ് ശക്തമായ നടപടികളൊന്നുംതന്നെ സ്വീകരിച്ചിട്ടില്ലെന്നുകാണാം. സംഘപരിവാറിനെതിരെ സംസാരിച്ചവർക്കെതിരെ കേസെടുക്കാൻ ഇവിടുത്തെ പൊലീസിന് ശുഷ്‌കാന്തിയാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ട് ശശികലയെ കേരളത്തിന്റെ ആഭ്യന്തരം കൈകാര്യം ചെയ്യുന്നവർ അറസ്റ്റ് ചെയ്യാനായില്ലെങ്കിൽ ശശികല അഭ്യന്തര വകുപ്പിന്റെ കണക്കിൽ പിടികിട്ടാപ്പുള്ളിയാണോ? ആഭ്യന്തര വകുപ്പ് ആർക്കൊപ്പമാണ്? #ഞാൻദീപക്ശങ്കരനാരായണനൊപ്പം-ഇങ്ങനെയാണ് സന്ദേശം വാട്‌സ് ആപ്പിൽ സജീവമാകുന്നത്. മന്ത്രി തോമസ് ഐസക് പോലും ദീപകിനെ പിന്തുണച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് പൊലീസിന്റെ കേസെടുക്കലിനെ സംശയത്തോടെ സിപിഎം സൈബർ സഖാക്കൾ നോക്കി കാണുന്നത്. സിപിഎമ്മിലെ ഗ്രൂപ്പിസം പോലും ഇതിന് പ്രേരകമാകുന്നുണ്ടോ എന്ന് ഇവർ സംശയിക്കുന്നു. സോഷ്യൽ മീഡിയയിൽ പിണറായി സർക്കാരിനെ കണ്ണടച്ച് പിന്തുണയ്ക്കുന്നു. ഇടത് ആശയങ്ങളെ ഉയർത്തിക്കാട്ടുന്നു. ഇങ്ങനെ ഉള്ളവരോട് പൊലീസ് നീതി കേട് കാട്ടുന്നുവെന്നാണ് വിലയിരുത്തൽ.
ദീപക്കിനെതിരായ പരാതിയിൻ മേൽ നിയമോപദേശം തേടിയ ഡിജിപി ഐപിസി വകുപ്പ് അനുസരിച്ച് കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു. രാജ്യത്തെ മതസൗഹാർദ്ദം തകർക്കുക, മതസ്പർദ്ധ വളർത്തുക, വർഗ്ഗീയ കലാപത്തിന് ഇടയാക്കുന്ന തരത്തിൽ പ്രസ്താവനകൾ നടത്തുക എന്നീ കുറ്റങ്ങളാണ് ദീപക്കിനെതിരെ ചുമത്തിയിരിക്കുന്നത്. സിപിഎം സൈബർ പോരാളികളിൽ പ്രമുഖനായ ഒരാൾക്കെതിരെ ഇത്രയും ഗുരുതരമായ വകുപ്പ് ചുമത്തിയത് സൈബർ സഖാക്കൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഫെയ്‌സ് ബുക്കിൽ വെറുമൊരു അഭിപ്രായ പ്രകടനമാണ് നടത്തിയത്. കലാപത്തിനൊന്നും ആഹ്വാനം ചെയ്തിട്ടില്ല. എന്നാൽ വാക്കുകൾ വളച്ചൊടിച്ച് ബിജെപിക്കാർ അങ്ങനെയാക്കി. ഇപ്പോൾ സിപിഎമ്മിനെ പിന്തുണച്ചു നടന്ന ദീപക് പ്രതിസന്ധിയിലുമാക്കി. ഈ സാഹചര്യത്തിൽ ദീപക്കിനെ സഹായിക്കാൻ തോമസ് ഐസക് നേരിട്ട് ഇടപെടണമെന്ന ആവശ്യം സൈബർ സഖാക്കൾക്കിടയിൽ സജീവമായി.
സംഭവം വിവാദമാക്കിയതോടെ ദീപക് ശങ്കരനാരായണൻ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വളച്ചൊടിക്കുകയായിരുന്നുവെന്നും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ദീപക് ശങ്കരനാരയണൻ വിശദീകരിക്കുകയും ചെയ്തിരുന്നു.