- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിൽ പൊട്ടിത്തെറി; ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെ നേതാവ് സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി; ജില്ലാ സെക്രട്ടറിയായി സി എൻ മോഹനൻ തുടരും
കൊച്ചി: പുതുമുഖങ്ങളെ ഉൾപ്പെടുത്തി സിപിഎം എറണാകുളം പുതിയ ജില്ലാ കമ്മിറ്റിയെ തീരുമാനിച്ചതിന് പിന്നാലെ പൊട്ടിത്തെറി. ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് സമ്മേളത്തിൽ നിന്നും മുൻ അംഗം ഇറങ്ങി പോയി. ജില്ലാ കമ്മറ്റി അംഗം ആയിരുന്ന പി എൻ ബാലകൃഷ്ണൻ ആണ് പാർട്ടി സമ്മേളനത്തിൽ നിന്നും ഇറങ്ങി പോയത്. പാർട്ടിയുടെ പ്രഥമിക അംഗത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന് പി എൻ ബാലകൃഷ്ണൻ നേതൃത്വത്തെ അറിയിച്ചു. പുതിയ ജില്ലാ കമ്മിറ്റിയിൽ തന്റെ പേരില്ലെന്ന് അറിഞ്ഞതിന് പിന്നാലെയായിരുന്നു പിഎൻ ബാലകൃഷ്ണന്റെ പ്രതിഷേധം.
ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയാൽ പിന്നെ അവിടെ ഇരിക്കേണ്ട കാര്യമില്ലെന്നായിരുന്നു ഇറങ്ങിപ്പോക്കിനെ കുറിച്ച് പിഎൻ ബാലകൃഷ്ണന്റെ പ്രതികരണം. കാര്യമില്ലാതെയാണ് ഒഴിവാക്കിയത്. തന്റെ അതൃപ്തി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ അറിയിച്ചിരുന്നു. എന്നാൽ മറുപടി ലഭിച്ചില്ല. സ്കൂൾ വിദ്യാഭ്യാസ കാലത്ത് തുടങ്ങിയ ബന്ധമാണ്. പാർട്ടിയുമായി ബന്ധം തുടരും. എന്നാൽ പ്രാഥമിക അംഗത്വത്തിൽ നിന്നും ഒഴിവാക്കാൻ ആവശ്യപ്പെടുമെന്നും പി എൻ ബാലകൃഷ്ണൻ പ്രതികരിച്ചു.
അതേസമയം, എറണാകുളത്ത് സിഎൻ മോഹനൻ ജില്ലാ സെക്രട്ടറിയായി തുടരും. 43 പുതുമുഖങ്ങളും ആറ് വനിതകളും ഉൾപ്പെടുന്ന 46 അംഗ ജില്ലാ കമ്മിറ്റിയാണ് നിലവിൽ വന്നത്. ജില്ലാ സെക്രട്ടറിയറ്റിലേക്ക് 12 പേരെ തെരഞ്ഞെടുത്തു.
ജില്ലാ കമ്മിറ്റി-സി എൻ മോഹനൻ, ടി കെ മോഹനൻ, കെ ജെ ജേക്കബ്, എം പി പത്രോസ്, പി എം ഇസ്മയിൽ , പി ആർ മുരളീധരൻ , എം സി സുരേന്ദ്രൻ, ജോൺ ഫെർണാണ്ടസ്. കെ എൻ ഉണ്ണികൃഷ്ണൻ, പി എൻ സീനുലാൽ, സി കെ പരീത്, കെ എൻ ഗോപിനാഥ്, വി എം ശശി, എം അനിൽകുമാർ, എം ബി സ്യമന്തഭദ്രൻ, പി എസ് ഷൈല, കെ എ ചാക്കോച്ചൻ, ഇ പി സെബാസ്റ്റ്യൻ, കെ തുളസി, സി ബി ദേവദർശനൻ, .എം കെ ശിവരാജൻ, കെ വി ഏലിയാസ്, വി സലീം, ആർ അനിൽകുമാർ, ടി സി ഷിബു, എസ് സതീഷ്, പുഷ്പാദാസ്, ടി ആർ ബോസ്, എം ബി ചന്ദ്രശേഖരൻ, ടി വി അനിത, കെ കെ ഷിബു, കെ എം റിയാദ്, കെ എസ് അരുൺകുമാർ, എ എ അൻഷാദ്, പ്രിൻസി കുര്യാക്കോസ്, എൻ സി ഉഷാകുമാരി, പി എ പീറ്റർ, ഷാ ജി മുഹമ്മദ്, എ പി ഉദയകുമാർ, കെ ബി വർഗീസ്, സി കെ വർഗീസ്, സി കെ സലീം കുമാർ, എം കെ ബാബു, പി ബി രതീഷ്, എ ജി ഉദയകുമാർ, എ പി പ്രനിൽ എന്നിവരാണ് കമ്മിറ്റിയംഗങ്ങൾ.ജില്ലാ സെക്രട്ടറിയേറ്റ് -സി എൻ മോഹനൻ, എം പി പത്രോസ്, പി ആർ മുരളീധരൻ, എം സി സുരേന്ദ്രൻ, ജോൺ ഫെർണാണ്ടസ്, കെ.എൻ.ഉണ്ണികൃഷ്ണൻ , സി കെ പരീത്, എം.അനിൽകുമാർ, സി.ബി.ദേവദർശനൻ, ആർ.അനിൽകുമാർ, ടി സി ഷിബു, പുഷ്പാദാസ്
മറുനാടന് മലയാളി ബ്യൂറോ