- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറഞ്ഞ സമയത്ത് കപ്പയും മീനും നൽകാത്തതിന്റെ പേരിൽ ഹോട്ടൽ നടത്തിപ്പുകാരനോട് ഫോണിൽ വിളമ്പിയത് ഒന്നാംതരം ഭരണിപ്പാട്ടും വധഭീഷിണിയും; ശബ്ദരേഖ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ വിഷയം ഒത്തുതീർപ്പാക്കാൻ പരക്കം പാച്ചിൽ; ഹോട്ടൽ ഉടമയുടെ മനസലിഞ്ഞപ്പോൾ പാർട്ടി നടപടിയിൽ നിന്നും ഒഴിവായ ആശ്വാസത്തിൽ സിപിഎം നേതാവ്
ഇടുക്കി: പറഞ്ഞ സമയത്ത് കപ്പയും മീനും നൽകാത്തതിന്റെ പേരിൽ ഹോട്ടൽ നടത്തിപ്പുകാരനോട് ഫോണിൽ വിളമ്പിയത് ഒന്നാതരം ഭരണിപ്പാട്ടും വധഭീഷിണിയും. ശബ്ദരേഖ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ വിഷയം ഒത്തുതീർപ്പാക്കാൻ പരക്കം പാച്ചിൽ.അബദ്ധം പറ്റിയെന്ന് പറഞ്ഞ് അടുത്തുകൂടിയപ്പോൾ ഹോട്ടലുടമയുടെ മനസ്സലിഞ്ഞു.സി പി എം നേതാവിനാവട്ടെ പാർട്ടി നടപടിയിൽ നിന്നും ഒഴിവായതിന്റെ അശ്വാസവും. സി പി എം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് ഭീഷിണിപ്പെടുത്തിയ ഹോട്ടലുടമയെത്തേടിച്ചെന്ന് കുറ്റസമ്മതം നടത്തി പ്രതി സന്ധിയിൽ നിന്നും തലയൂരിയത്.ഹോട്ടലുടമയും നേതാവും തമ്മിലുള്ള ഫോൺ സംഭാഷണം പാർട്ടിയിലെ എതിർ ഗ്രൂപ്പുകാരാവാം സാമൂഹീക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്നാണ് പരക്കെ വിലയിരുത്തപ്പെടുന്നത്. ശബ്ദരേഖ പാർട്ടി ജില്ലാ-സംസ്ഥാന നേതൃത്വങ്ങളുടെ ചെവിയിലുമെത്തിയതോടെ നേതാവിന് നിൽക്കക്കള്ളിയില്ലാതായി.പ്രാദേശിക പാർട്ടി നേതാക്കളിൽ ഏറെപ്പേരും ഹോട്ടലുടമയ്ക്കൊപ്പം നിന്നതോടെ നടപടി ഉറപ്പായ സാഹചര്യത്തിലാണ് നാടൻ പ്രയോഗത്തിൽ മന്ത്രി എം എം മണിയെപ്പോലും തോൽപ്പിക്ക
ഇടുക്കി: പറഞ്ഞ സമയത്ത് കപ്പയും മീനും നൽകാത്തതിന്റെ പേരിൽ ഹോട്ടൽ നടത്തിപ്പുകാരനോട് ഫോണിൽ വിളമ്പിയത് ഒന്നാതരം ഭരണിപ്പാട്ടും വധഭീഷിണിയും. ശബ്ദരേഖ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ വിഷയം ഒത്തുതീർപ്പാക്കാൻ പരക്കം പാച്ചിൽ.അബദ്ധം പറ്റിയെന്ന് പറഞ്ഞ് അടുത്തുകൂടിയപ്പോൾ ഹോട്ടലുടമയുടെ മനസ്സലിഞ്ഞു.സി പി എം നേതാവിനാവട്ടെ പാർട്ടി നടപടിയിൽ നിന്നും ഒഴിവായതിന്റെ അശ്വാസവും.
സി പി എം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് ഭീഷിണിപ്പെടുത്തിയ ഹോട്ടലുടമയെത്തേടിച്ചെന്ന് കുറ്റസമ്മതം നടത്തി പ്രതി സന്ധിയിൽ നിന്നും തലയൂരിയത്.ഹോട്ടലുടമയും നേതാവും തമ്മിലുള്ള ഫോൺ സംഭാഷണം പാർട്ടിയിലെ എതിർ ഗ്രൂപ്പുകാരാവാം സാമൂഹീക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്നാണ് പരക്കെ വിലയിരുത്തപ്പെടുന്നത്. ശബ്ദരേഖ പാർട്ടി ജില്ലാ-സംസ്ഥാന നേതൃത്വങ്ങളുടെ ചെവിയിലുമെത്തിയതോടെ നേതാവിന് നിൽക്കക്കള്ളിയില്ലാതായി.പ്രാദേശിക പാർട്ടി നേതാക്കളിൽ ഏറെപ്പേരും ഹോട്ടലുടമയ്ക്കൊപ്പം നിന്നതോടെ നടപടി ഉറപ്പായ സാഹചര്യത്തിലാണ് നാടൻ പ്രയോഗത്തിൽ മന്ത്രി എം എം മണിയെപ്പോലും തോൽപ്പിക്കുന്ന തലത്തിലേയ്ക്ക് വളർന്ന നേതാവ് കാലുപിടുത്തവുമായി ഹോട്ടലുടമയെ അന്വേഷിച്ചിറങ്ങിയതെന്നാണ് സൂചന.
താനും നേതാവുമായി ഇപ്പോൾ യാതൊരു പ്രശ്നമില്ലന്നും എല്ലാം സംസാരിച്ച് തീർത്തെന്നുമാണിപ്പോൾ ഹോട്ടലുടമ അടുപ്പക്കാരുമായി പങ്കിടുന്ന വിവരം.ഇത് നേതാവുമായി ഉണ്ടായിരുന്ന ഇഷ്ടക്കേട് പരിഹരിക്കപ്പെട്ടു എന്നതിന് തെളിവാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഏതാനും ആഴ്ചകൾക്കുമുമ്പുനടന്ന സംഭവം കഴിഞ്ഞ ദിവസങ്ങളിലാണ് സാമൂഹിക മാധ്യമങ്ങളിൽ ഓടിത്തുടങ്ങിയത്.സിപിഎം നടത്തിയ ദുരിതാശ്വാസ പ്രവർത്തനത്തിനിടെ പറഞ്ഞസമയത്ത് ഭക്ഷണം എത്തിച്ച് നൽകാത്തതിനാണ് നേതാവ് ഹോട്ടലുടമയെ അസഭ്യം പറഞ്ഞതെന്നാണ് സംഭാഷണത്തിൽ നിന്നും വ്യക്തമാവുന്നത്.
ചെറുതോണിയിലെ പഴയകാല ഹോട്ടലിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാരനെയാണ് നേതാവ് അസഭ്യംകൊണ്ട് മൂടിയത്.ഇടയ്ക്ക് ഫോൺ കട്ടായപ്പോൾ തിരിച്ചുവിളിച്ചും നേതാവ് ഹോട്ടലുടമയെ അസഭ്യം പറഞ്ഞു.ഫോൺ കട്ട് ചെയ്താൽ ജീവിക്കാൻ അനുവദിക്കില്ലെന്നും ഹോട്ടൽ തുറക്കണോ വേണ്ടയോയെന്നു താൻ തീരുമാനിക്കുമെന്നും പ്രമാണിത്തം കാട്ടരുതെന്നും നേതാവ് വ്യക്തമാക്കുകയും ചെയ്തു. 15 മിനിറ്റിനുള്ളിൽ ഭക്ഷണം എത്തിക്കണമെന്നും ചോദിക്കുന്ന പണം നൽകുമെന്നും സൗജന്യം സിപിഎമ്മിന് ആവശ്യമില്ലെന്നും എവിടെ പോയി ഒളിച്ചാലും വാഹനവുമായി വരുമെന്നും സൂക്ഷിച്ചോയെന്നും പറഞ്ഞാണ് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഫോൺ സംഭാഷണം അവസാനിപ്പിച്ചത്.
പാർട്ടി നടത്തിയ ശുചീകരണ പ്രവർത്തനത്തിനിടെ മരംവെട്ടു തൊഴിലാളികളെ അസഭ്യം പറഞ്ഞതിന് ഇതേ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിനു പൊതിരെ തല്ലു കിട്ടിയിരുന്നവിവരവും ഇപ്പോൾ നാട്ടിൽ പ്രചരിക്കുന്നുണ്ട്. ഹോട്ടലുടമയുടെ പിതാവ് ഹൈറേഞ്ചിലെ പൊതുസമ്മതനായ വ്യക്തിയായിരുന്നു . ആദ്ദേഹം ജീവിച്ചിരുന്ന കാലത്തു എവിടെ നിന്നോ ഇടുക്കിയിൽ വന്ന ഇപ്പോഴത്തെ ജില്ലാ സെക്രെട്ടറിയറ്റ് അംഗം അദ്ദേഹത്തിന്റെ മുന്നിൽ വിനയത്തോടെ നിന്നിരുന്ന കാലം നാട്ടുകാരിൽ പലർക്കം ഇപ്പോഴും ഓർമ്മയുണ്ട്. ജില്ലാ നേതാവായതോടെ ആരെയും തല്ലുകയും അസഭ്യം പറയുകയും എന്നതാണ് നേതാവിന്റെ ശൈലിയെന്നും എതിർവിഭാഗക്കാർ പ്രചരിപ്പിക്കുന്നുണ്ട്.