ജയ്പൂർ: രാജസ്ഥാനിൽ ബിജെപിക്ക് അടിതെറ്റുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. അതിനിടെ രാജസ്ഥാനിൽ സിപിഐ.എം രണ്ടിടത്ത് ലീഡ് ചെയ്യുന്നു. സിപിഐ.എം സ്ഥാനാർത്ഥികളായ ഗിർഭാരി മാഹിയയും ബൽവാൻ പൂനിയയുമാണ് ലീഡ് ചെയ്യുന്നത്. കർഷക സമരം നയിച്ച സിപിഎമ്മിന് ഗുണകരമാകുന്ന വിധത്തിലാണ് വാർത്തകൾ. ബൽവാൻ പൂനിയ ഭദ്ര മണ്ഡലത്തിൽ 4545 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. ബികാനർ ജില്ലയിൽ ഗിർഭാരി മാഹിയ ലീഡ് ചെയ്യുന്നു.

അതേസമയം സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. 90 സീറ്റിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. ബിജെപി 76 സീറ്റിലും ലീഡ് ചെയ്യുന്നു. കോൺഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും ലീഡ് നില ഉയർത്തി. മുഖ്യമന്ത്രി വസുദ്ധരെ രാജെയും മുന്നിൽ നിൽക്കുകയാണ്. തുടർച്ചയായി ഭരണമാറ്റം വരുന്ന സംസ്ഥാനമാണ് രാജസ്ഥാൻ.