- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതി ആരോപിച്ച് ഉദ്ഘാടനത്തിൽ നിന്നും വിട്ടുനിന്നതൊക്കെ പഴയ കഥ! ദേശീയ ഗെയിംസിനെ വാനോളം പുകഴ്‌ത്തി സിപിഐ(എം) എംഎൽഎ രംഗത്ത്; കളംമാറ്റി ചവിട്ടിയതിൽ അമർഷത്തോടെ പാർട്ടി നേതാക്കൾ
പാലക്കാട്: സംസ്ഥാനം ആതിഥ്യമരുളിയ ദേശീയ ഗെയിംസ് നടക്കുന്ന വേളയിൽ ഇവിടെ ഉണ്ടായ കോലാഹലം എല്ലാവരും കണ്ടതാണ്. ഗെയിംസ് ഫണ്ടിൽ നിന്നും വകമാറ്റി പണം ചെലവഴിച്ചതും ലാപ്പ്‌ടോപ്പ് കാണാതായതുമൊക്കെ ഏറെ വിവാദങ്ങളിൽ കുരുങ്ങിയ സംഭവമാണ്. ഇതേചൊല്ലി നിയമസഭയ്ക്കുള്ളിലും പുറത്തും പ്രക്ഷോഭവുമായി രംഗത്തെത്തിയത് സിപിഐ(എം) എംഎൽഎമാരായിരുന്നു. സിബിഐ അ
പാലക്കാട്: സംസ്ഥാനം ആതിഥ്യമരുളിയ ദേശീയ ഗെയിംസ് നടക്കുന്ന വേളയിൽ ഇവിടെ ഉണ്ടായ കോലാഹലം എല്ലാവരും കണ്ടതാണ്. ഗെയിംസ് ഫണ്ടിൽ നിന്നും വകമാറ്റി പണം ചെലവഴിച്ചതും ലാപ്പ്‌ടോപ്പ് കാണാതായതുമൊക്കെ ഏറെ വിവാദങ്ങളിൽ കുരുങ്ങിയ സംഭവമാണ്. ഇതേചൊല്ലി നിയമസഭയ്ക്കുള്ളിലും പുറത്തും പ്രക്ഷോഭവുമായി രംഗത്തെത്തിയത് സിപിഐ(എം) എംഎൽഎമാരായിരുന്നു. സിബിഐ അന്വേഷണം പോലും ആവശ്യപ്പെട്ട് ഇടതു നേതാക്കൾ രംഗത്തെത്തി. കൂടാതെ ഉദ്ഘാടന പരിപാടി ഇടതു നേതാക്കളെല്ലാം ബഹിഷ്‌ക്കരിക്കുകയും ചെയ്തു. എന്നാൽ, ഇങ്ങനെ പ്രക്ഷോഭങ്ങൾക്കൊപ്പം നിന്ന ഇടതു എംഎൽഎ ഒടുവിൽ കാലുമാറി. ദേശീയ ഗെയിംസിന്റെ സംഘാടക മികവിനെ വാനോളം പുകഴ്‌ത്തി സിപിഐ(എം) എംഎൽഎയാണ് രംഗത്തെത്തിയത്.
കോടികളുടെ അഴിമതി ആരോപണത്തിന്റെ പേരിൽ സിപിഐ(എം) ഉൾപ്പെടെ ഇടതുമുന്നണി നേതാക്കളെല്ലാം ഉദ്ഘാടനച്ചടങ്ങു വരെ ബഹിഷ്‌കരിച്ച പരിപാടിയെയാണ് ഒരു പൊതുപരിപാടിയിൽ സിപിഐ(എം) നേതാവ് പുകഴ്‌ത്തി പറയുന്നത്. ഒറ്റപ്പാലത്ത് അടുത്ത മാസം പത്തിന് നടക്കുന്ന മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ കരിയർ ഗൈഡൻസ് സെമിനാറിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുമ്പോഴാണ് ഒറ്റപ്പാലം എംഎൽഎ, എം. ഹംസ ദേശീയ ഗെയിംസിനെ പുകഴ്‌ത്തി സംസാരിച്ചത്. ചടങ്ങ് ഉദ്ഘാടനം ചെയ്തത് മുൻ ഡി.ജി.പി.യും ദേശീയ ഗെയിംസ് സിഇഒയുമായിരുന്ന ജേക്കബ്ബ് പുന്നൂസാണ്. പുന്നൂസിനെ വേദിയിൽ ഇരുത്തിയാണ് എം.എൽ. എ ജേക്കബ്ബ് പുന്നൂസിന്റെ സംഘാടക മികവിനേയും ഗെയിംസിനേയും വാനോളം പുകഴ്‌ത്തിയത്.
വേദിയിൽ ഇരിക്കുന്നത് ആരായാലും പുകഴ്‌ത്തി പറയുന്ന സ്വഭാവമുള്ളയാണ് എംഎൽഎ. എന്നിരിക്കലും ജേക്കബിനെ വിട്ട് ദേശീയ ഗെയിംസിനെക്കുറിച്ച് വരെ നടത്തിപ്പിൽ മികവ് പുലർത്തി എന്നൊക്കെ പ്രസംഗിച്ചത് കാഴ്‌ച്ചക്കാരിൽ വരെ അദ്ഭുതമുളവാക്കി. മികച്ച സംഘാടനത്തിലൂടെ മികവ് പുലർത്തിയ ദേശീയ ഗെയിംസിന്റെ പൂർണ ചുമതലയും ജേക്കബ്ബ് പുന്നൂസിനായിരുന്നു. ജേക്കബ്ബ് പുന്നൂസ് ഉൾപ്പെട്ട കാര്യങ്ങൾക്കായിരുന്നില്ല താനുൾപ്പെടെയുള്ള പ്രതിപക്ഷം പരാതി പറഞ്ഞത്.
അതു മറ്റ് ചില കാര്യങ്ങൾക്കായിരുന്നു, ദേശീയ ഗെയിംസ് നല്ല രീതിയിൽ നടത്തി അദ്ദേഹം മികവ് തെളിയിച്ചു. യുവജനങ്ങൾക്ക് അദ്ദേഹത്തെ മാതൃകയാക്കാവുന്നതാണ് തുടങ്ങിയ കാര്യങ്ങളാണ് എംഎൽഎ പ്രസംഗിച്ചത്. നടത്തിപ്പിലെ പോരായ്മകളെകുറിച്ചും അഴിമതിയെകുറിച്ചും സിപിഐ(എം) നിശിതമായി വിമർശിക്കുന്ന പരിപാടിയെ ഒരു എം.എൽ എ തന്നെ പൊതുവേദിയിൽ പുകഴ്‌ത്തി പറയുന്നത് ഇതാദ്യമാണ്. മറുപടി പ്രസംഗത്തിൽ എംഎൽഎയെ പുകഴ്‌ത്താൻ ജേക്കബ്ബ് പുന്നൂസും മറന്നില്ല. രാഷ്ട്രീയത്തിന് അതീതമായി വികസന കാര്യത്തിൽ ദീർഘവീക്ഷണം ഉള്ളയാളാണ് എംഎൽഎ. യെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ ഗെയിംസിൽ ഫണ്ട് കൈകാര്യം ചെയ്യുന്നത് ഉൾപ്പടെയുള്ള മുഴുവൻ കാര്യങ്ങളും ചെയ്തിരുന്നത് ജേക്കബ്ബ് പുന്നൂസായിരുന്നു. കോടികളുടെ അഴിമതിയാണ് ദേശീയ ഗെയിംസിനെ പറ്റി ഉയർന്നത്. ഇതിന്റെ നടത്തിപ്പിനെ സിപിഐ(എം). ശക്തമായി വിമർശിക്കുകയും ചെയ്തിരുന്നു. ഇടതുമുന്നണിയിലെ എംഎൽഎമാരുൾപ്പടെയുള്ളവരും യു.ഡി.എഫിൽ നിന്ന് പോലും അപസ്വരങ്ങൾ ഉയർന്ന പരിപാടിയെയാണ് എംഎൽഎ. പുകഴ്‌ത്തിയത്. എന്തായാലും ദേശീയ ഗെയിംസിനെ പുകഴ്‌ത്തി എംഎൽഎ രംഗത്തെത്തിയതിൽ സിപിഎമ്മിലെ മുതിർന്ന നേതാക്കൾക്ക് തന്നെ അമർഷമുണ്ട്.
ജനുവരി അവസാനം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയുടെ തീയതി കിട്ടാനാണ് ഇത്ര കാലം കാത്തിരുന്നത്. അടുത്തിടെ ഒറ്റപ്പാലത്ത് നടന്ന എല്ലാ ഉദ്ഘാടന പരിപാടിക്കും മന്ത്രിമാർ തന്നെ വരാൻ വേണ്ടി മാസങ്ങളോളം കാത്തുകിടന്നിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ മന്ത്രിമാരേയും പുകഴ്‌ത്തി പറയുന്നതും പതിവാണ്.