- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മല്ലു സ്വരാജ്യം ചെങ്കൊടിയുയർത്തി; സിപിഎം 22ാം പാർട്ടി കോൺഗ്രസിന് ഹൈദരബാദിൽ തുടക്കം; എല്ലാ മതേതര ശക്തികളെ കൂടെ കൂട്ടി ബിജെപിയെ തോൽപ്പിക്കണമെന്ന് സീതാറാം യെച്ചൂരി; കോൺഗ്രസിനെ വിമർശിക്കാതെ ജനറൽ സെക്രട്ടറിയുടെ ഉദ്ഘാടന പ്രസംഗം
ഹൈദരാബാദ്: 22ാമത് സിപിഎം പാർട്ടി കോൺഗ്രസിന് െൈഹെദരാബാദിൽ ഉജ്ജ്വല തുടക്കം. തെലങ്കാനസമര പോരാളിയും തലമുതിർന്ന നേതാവുമായ മല്ലു സ്വരാജ്യം ചെങ്കൊടിയുയർത്തിയോടെയാണ് സമ്മേളനത്തിന് തുടക്കമായിത്. മുഹമ്മദ് അമീൻ നഗറിലെ പ്രത്യേകം സജജമാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ സമ്മേളന പ്രതിനിധികൾ പുഷ്പാർച്ചന നടത്തി.സമ്മേളനനഗറിലെ ഖഗൻദാസ് സുകോമൾസെൻ മഞ്ചിൽ (ആർടിസി കല്യാണമണ്ഡപം) പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്തു. എല്ലാ മതേതര ശക്തികളെ കൂടെ കൂട്ടി ബിജെപിയെ തോൽപ്പിക്കണമെന്ന് നിർദേശിച്ച സീതാറാം യെച്ചൂരിയുടെ ഉദ്ഘാടന പ്രസംഗത്തിൽ കോൺഗ്രസിനെ വിമർശിക്കാൻ കൂട്ടാക്കിയില്ല. പതിവിൽ നിന്ന് വ്യത്യസ്തമായി മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടാണ് കരട് പ്രമേയം അവതരിപ്പിക്കുക. ബിജെപി എന്ന മുഖ്യശത്രുവിനെ പരാജയപ്പെടുത്താൻ കോൺഗ്രസുമായുള്ള ധാരണപോലും തള്ളിക്കളയുന്നതാണ് കരട് രാഷ്ട്രീയ പ്രമേയം. അതേസമയം, കോൺഗ്രസ് ഉൾപ്പെടെയുള്ള ബൂർഷ്വ ഭരണ വർഗ പാർട്ടികളുമായി സഖ്യമോ ഐക്യമോ വേണ്ടെങ്കിലും ധാരണക്ക് ഇടം നൽകണമെന്ന കേന്ദ്ര
ഹൈദരാബാദ്: 22ാമത് സിപിഎം പാർട്ടി കോൺഗ്രസിന് െൈഹെദരാബാദിൽ ഉജ്ജ്വല തുടക്കം. തെലങ്കാനസമര പോരാളിയും തലമുതിർന്ന നേതാവുമായ മല്ലു സ്വരാജ്യം ചെങ്കൊടിയുയർത്തിയോടെയാണ് സമ്മേളനത്തിന് തുടക്കമായിത്. മുഹമ്മദ് അമീൻ നഗറിലെ പ്രത്യേകം സജജമാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ സമ്മേളന പ്രതിനിധികൾ പുഷ്പാർച്ചന നടത്തി.സമ്മേളനനഗറിലെ ഖഗൻദാസ് സുകോമൾസെൻ മഞ്ചിൽ (ആർടിസി കല്യാണമണ്ഡപം) പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്തു.
എല്ലാ മതേതര ശക്തികളെ കൂടെ കൂട്ടി ബിജെപിയെ തോൽപ്പിക്കണമെന്ന് നിർദേശിച്ച സീതാറാം യെച്ചൂരിയുടെ ഉദ്ഘാടന പ്രസംഗത്തിൽ കോൺഗ്രസിനെ വിമർശിക്കാൻ കൂട്ടാക്കിയില്ല. പതിവിൽ നിന്ന് വ്യത്യസ്തമായി മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടാണ് കരട് പ്രമേയം അവതരിപ്പിക്കുക. ബിജെപി എന്ന മുഖ്യശത്രുവിനെ പരാജയപ്പെടുത്താൻ കോൺഗ്രസുമായുള്ള ധാരണപോലും തള്ളിക്കളയുന്നതാണ് കരട് രാഷ്ട്രീയ പ്രമേയം. അതേസമയം, കോൺഗ്രസ് ഉൾപ്പെടെയുള്ള ബൂർഷ്വ ഭരണ വർഗ പാർട്ടികളുമായി സഖ്യമോ ഐക്യമോ വേണ്ടെങ്കിലും ധാരണക്ക് ഇടം നൽകണമെന്ന കേന്ദ്ര കമ്മിറ്റി തള്ളിയ ന്യൂനപക്ഷ അഭിപ്രായം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പാർട്ടി കോൺഗ്രസിന്റെ മുമ്പാകെ വെക്കും.
20 നാണ് രാഷ്ട്രീയ സംഘടന റിപ്പോർട്ട് അവതരണം. കോൺഗ്രസ് സമാപിക്കുന്ന 22 ന് പുതിയ ജനറൽ സെക്രട്ടറിയെയും കേന്ദ്ര കമ്മിറ്റിയെയും പി.ബിയെയും തെരഞ്ഞെടുക്കും. അന്ന് വൈകീട്ട് സരൂർ നഗർ സ്‌റ്റേഡിയത്തിൽ ആയിരങ്ങൾ അണിനിരക്കുന്ന പൊതുസമ്മേളനത്തോടെ സമ്മേളനത്തിന് കൊടിയിറങ്ങും. അമേരിക്കൻ സാമ്രാജ്യത്വത്തിന് എതിരായ നിലപാട് അരക്കിട്ട് ഉറപ്പിക്കുന്നതിനൊപ്പം മുഖ്യശത്രുവായ ബിജെപിയെ പരാജയപ്പെടുത്തുന്നതിനുള്ള രാഷ്ട്രീയ തന്ത്രങ്ങൾക്കും അഞ്ചു ദിവസത്തെ സമ്മേളനം രൂപം നൽകും. ഒപ്പം 2015 ലെ കൊൽക്കത്ത സംഘടനാ പ്ലീനത്തിൽ എടുത്ത തീരുമാനങ്ങളുടെ നടപ്പാക്കലും കോൺഗ്രസ് വിലയിരുത്തും
രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമായി 763 പ്രതിനിധികളും 74 നിരീക്ഷകരും പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നു. ഏറ്റവും കൂടുതൽ പ്രതിനിധികൾ കേരളത്തിൽനിന്നും ബംഗാളിൽനിന്നുമാണ്. 175 വീതം.
പാർട്ടി കോൺഗ്രസിനുമുന്നോടിയായി കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയം ബ്രാഞ്ചുതലംവരെ ഓരോ പാർട്ടി അംഗവും വായിക്കുകയും ചർച്ച ചെയ്യുകയും നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവയെല്ലാം ചർച്ച ചെയ്ത് കരട് രാഷ്ട്രീയപ്രമേയം അംഗീകരിക്കുന്നതാണ് പാർട്ടി കോൺഗ്രസിലെ പ്രധാന നടപടിക്രമങ്ങളിലൊന്ന്. അതോടൊപ്പം ജനറൽ സെക്രട്ടറി അവതരിപ്പിക്കുന്ന രാഷ്ട്രീയ സംഘടനാ റിപ്പോർട്ടും പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യും. വിശാഖപട്ടണത്ത് ചേർന്ന 21ാം പാർട്ടി കോൺഗ്രസ് തീരുമാനങ്ങളും കൊൽക്കത്തയിൽ ചേർന്ന പാർട്ടി പ്ലീനത്തിന്റെ തീരുമാനങ്ങളും നടപ്പാക്കിയത് സംബന്ധിച്ചും ചർച്ച ചെയ്യും. ഇടതുമതേതര ഐക്യം വിപുലപ്പെടുത്തുന്നതോടൊപ്പം പാർട്ടിയുടെ സ്വതന്ത്രശക്തി വർധിപ്പിക്കുന്നതിനെക്കുറിച്ചും വിശദ ചർച്ച നടക്കും.
വിവിധ സംസ്ഥാനങ്ങളിൽ നടന്ന തൊഴിലാളി, കർഷക പ്രക്ഷോഭങ്ങൾ പാർട്ടിയുടെ ബഹുജനാടിത്തറ വിപുലപ്പെടുത്തുംവിധം വളർത്തിയെടുക്കുകയെന്നത് പ്രധാന ദൗത്യമായി പാർട്ടി കോൺഗ്രസ് ഏറ്റെടുക്കും. ബംഗാളിലും ത്രിപുരയിലും സിപിഐ എമ്മിനുനേരെ തൃണമൂൽ കോൺഗ്രസ്, ബിജെപി ക്രിമിനലുകൾ നടത്തുന്ന രൂക്ഷമായ അക്രമപരമ്പരകൾക്കെതിരായ ശക്തമായ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കുന്നതിനെക്കുറിച്ചും പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യും.