കണ്ണൂർ: നൂറു കണക്കിന് ധീരരക്തസാക്ഷികളുടെ സ്മരണകളും സാമ്രാജ്വത്യ വിരുദ്ധ. കർഷകസമര ഐതിഹാസികമായ പോരാട്ടങ്ങളുംനിറഞ്ഞ കണ്ണൂരിന്റെ മണ്ണിൽ സിപി എം 23-ാം പാർട്ടി കോൺഗ്രസിന് ഇന്ന് കൊടി ഉയരും ഉയരും. പാർട്ടി കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിൽ തന്നെ ഏറെ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് നിർണായക സംഭാവന നൽകിയ കണ്ണൂർ, പാർട്ടി കോൺഗ്രസ് അവിസ്മരണീയമാക്കാൻ പൂർണമായും ഒരുങ്ങിയിട്ടുണ്ട്. പൊതുസമ്മേളനവേദിയായ ജവഹർ സിറ്റേഡിയത്തിൽ സജ്ജമാക്കിയഎ കെ ജി നഗറിൽ ചൊവ്വ വൈകിട്ട് അഞ്ചു മണിക്ക് സ്വാഗതസംഘം ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും.

ജനനായകൻ ഇ കെ നായനാരുടെ പേരിലുള്ള അക്കാദമിയങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പ്രതിനിധി സമ്മേളനം. ബുധൻ രാവിലെ പത്തിന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർട്ടി കോൺഗ്രസ് ഉദ്ഘാടനം ചെയ്യും. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അഭിവാദ്യം ചെയ്യും

പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 815 പേരാണ് കോൺഗ്രസിൽ പങ്കെടുക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽനിന്നും പ്രതിനിധികളും നേതാക്കളും എത്തിക്കഴിഞ്ഞിട്ടുണ്ട് ഗുജറാത്ത് സംഘം തിങ്കൾ പുലർച്ചെ കണ്ണൂരിലെത്തി. ബംഗാളിൽനിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ ചൊവ്വാഴ്‌ച്ച രാവിലെ എത്തും. രക്തപതാകകളും ചുവപ്പലങ്കാരങ്ങളും ലോക, ഇന്ത്യൻ കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ ചിത്രങ്ങളും അടക്കം പ്രചാരണം നിറഞ്ഞ കണ്ണൂർ നഗരമാകെ പാർട്ടി കോൺഗ്രസ് വേദിയായി മാറിക്കഴിഞ്ഞു. പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള പതാക പുന്നപ്ര-വയലാറിന്റെ മണ്ണിൽനിന്നും കൊടിമരം കയ്യൂർ സമരഭൂമിയിൽനിന്നും ബുധനാഴ്ച കണ്ണൂരിലെത്തിക്കും.

കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി നേതൃത്വം നൽകുന്ന കൊടിമരജാഥ കയ്യൂർ രക്തസാക്ഷികളുടെ നാട്ടിൽനിന്ന് തിങ്കൾ വൈകിട്ട് പ്രയാണം തുടങ്ങി. കേന്ദ്രകമ്മിറ്റി അംഗമായ മന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരൻ പി കെ ശ്രീമതിക്ക് കൊടിമരം കൈമാറി. ജാഥാ മാനേജർ കെ പി സതീഷ്ചന്ദ്രനും മറ്റു നേതാക്കളും ഏറ്റുവാങ്ങി.ഒൻപതിന് കണ്ണുർ. ടൗൺ സ്‌ക്വയറിൽ നടക്കുന്ന ദേശീയ സെമിനാറിൽ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ പങ്കെടുക്കും. പത്തിന് പടുകൂറ്റൻ റാലിയും കാൽ ലക്ഷം പേരുടെ വളണ്ടിയർ മാർച്ചും കണ്ണൂരിൽ നടക്കും.