- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല വിഷയം: സിപിഐഎം നിലപാട് തിരുത്തിയിട്ടില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സിപിഎം നിലപാട് തിരുത്തിയിട്ടില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം. ശബരിമല വിഷയം കേരള സർക്കാർ കൈകാര്യം ചെയ്ത രീതിയിൽ സിപിഎം അഭിമാനിക്കുന്നു എന്ന് മുഹമ്മദ് സലിം വ്യക്തമാക്കി. ലിംഗത്തിന്റെ പേരിൽ വേർതിരിവ് പാടില്ല. ശബരിമല വിഷയത്തിലെ നിലപാട് സിപിഐഎം തിരുത്തിയിട്ടില്ല. വിഷയം പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണം എന്നത് സംബന്ധിച്ചാണ്. കേരള സിപിഎം ഘടകം വിജയകരമായി പ്രശ്നം കൈകാര്യം ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിൽ സിപിഎമ്മിൽ അഭിപ്രായ ഭിന്നത ഇല്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കിയിരുന്നു. മേലെത്തട്ട് മുതൽ താഴേത്തട്ട് വരെ സിപിഎമ്മിൽ ഒരേ നിലപാടാണെന്നും യെച്ചൂരി പറഞ്ഞു. വിഷയം സുപ്രിം കോടതിയുടെ പരിഗണനയിലാണ്. വിധി വരുന്നത് വരെ ഒന്നും വിശദീകരിക്കാനാകില്ല. വിധി വന്ന ശേഷം എല്ലാവരുടെയും അഭിപ്രായം ആരായുമെന്നും യെച്ചൂരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം വ്യക്തമാക്കിയതാണ്. ഇപ്പോൾ പ്രതികരിക്കുന്നത് അനുചിതമെന്നും ജനറൽ സെക്രട്ടറി പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ