- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോളിറ്റ്ബ്യൂറോയും ബന്ധു നിയമന വിവാദത്തിൽ അതൃപ്തി അറിയിച്ചു; എല്ലാ ബന്ധു നിയമനങ്ങളും റദ്ദു ചെയ്യാൻ നിർദ്ദേശം; ജയരാജനെ ഒഴിവാക്കുന്നതിനോട് യോജിപ്പില്ല
ന്യൂഡൽഹി: സംസ്ഥാന ഭരണത്തിന്റെ ശോഭകെടുത്തി ബന്ധുനിയമന വിവാദം മുറുകുമ്പോൾ ഇ പി ജയരാജനെ പോളിറ്റ്ബ്യൂറോയും കൈവിട്ടതായി സൂചന. ഇപ്പോഴത്തെ വിവാദത്തിൽ പാർട്ടി കേന്ദ്രഘടകത്തിന് കടുത്ത അതൃപ്തിയാണ് ഉണ്ടായിരിക്കുന്നത്. പാർട്ടി ആസ്ഥാനത്ത് ചേർന്ന അവെയ്‌ലബിൾ പൊളിറ്റ്ബ്യൂറോ യോഗത്തിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശം ഉയർന്നത്. 15 അംഗ പോളിറ്റ് ബ്യൂറോയിലെ ഒമ്പത് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. വിഷയത്തിൽ എത്രയും പെട്ടന്ന് തെറ്റ് തിരുത്തൽ നടപടികൾ ഉണ്ടാകണമെന്നും വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും പോളിറ്റ് ബ്യൂറോ നിർദ്ദേശിച്ചു. കേരളത്തിൽ ഉയർന്ന വിവാദങ്ങളിൽ യോഗം കടുത്ത അതൃപ്തി രേഖപ്പെടുത്തി. ജനപിന്തുണയോടെ അധികാരത്തിൽ വന്നതിന് പിന്നാലെ വിവാദങ്ങൾ ഉയരുന്നത് തിരിച്ചടിയുണ്ടാക്കുമെന്നും യോഗം വിലയിരുത്തി. അതേസമയം ഇ പി ജയരാജനെ മാറ്റണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്നാണ് സൂചന. കേരളത്തിലെ സാഹചര്യങ്ങൾ കോൺഗ്രസും ബിജെപിയും സർക്കാരിനെതിരായ പ്രചാരണ ആയുധമാക്കിയ സാഹചര്യത്തിൽ എത്രയും പെട്ടന്ന് തെറ്റ് തിരുത്തൽ വേണമെന്ന
ന്യൂഡൽഹി: സംസ്ഥാന ഭരണത്തിന്റെ ശോഭകെടുത്തി ബന്ധുനിയമന വിവാദം മുറുകുമ്പോൾ ഇ പി ജയരാജനെ പോളിറ്റ്ബ്യൂറോയും കൈവിട്ടതായി സൂചന. ഇപ്പോഴത്തെ വിവാദത്തിൽ പാർട്ടി കേന്ദ്രഘടകത്തിന് കടുത്ത അതൃപ്തിയാണ് ഉണ്ടായിരിക്കുന്നത്. പാർട്ടി ആസ്ഥാനത്ത് ചേർന്ന അവെയ്‌ലബിൾ പൊളിറ്റ്ബ്യൂറോ യോഗത്തിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശം ഉയർന്നത്.
15 അംഗ പോളിറ്റ് ബ്യൂറോയിലെ ഒമ്പത് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. വിഷയത്തിൽ എത്രയും പെട്ടന്ന് തെറ്റ് തിരുത്തൽ നടപടികൾ ഉണ്ടാകണമെന്നും വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും പോളിറ്റ് ബ്യൂറോ നിർദ്ദേശിച്ചു. കേരളത്തിൽ ഉയർന്ന വിവാദങ്ങളിൽ യോഗം കടുത്ത അതൃപ്തി രേഖപ്പെടുത്തി. ജനപിന്തുണയോടെ അധികാരത്തിൽ വന്നതിന് പിന്നാലെ വിവാദങ്ങൾ ഉയരുന്നത് തിരിച്ചടിയുണ്ടാക്കുമെന്നും യോഗം വിലയിരുത്തി. അതേസമയം ഇ പി ജയരാജനെ മാറ്റണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്നാണ് സൂചന.
കേരളത്തിലെ സാഹചര്യങ്ങൾ കോൺഗ്രസും ബിജെപിയും സർക്കാരിനെതിരായ പ്രചാരണ ആയുധമാക്കിയ സാഹചര്യത്തിൽ എത്രയും പെട്ടന്ന് തെറ്റ് തിരുത്തൽ വേണമെന്ന വികാരമാണ് രണ്ടരമണിക്കൂർ നീണ്ടയോഗത്തിൽ ഉയർന്നത്. ഉച്ചയ്ക്ക് രണ്ടര മുതൽ വൈകിട്ട് അഞ്ച് മണിവരെയാണ് അവെയ്‌ലബിൾ പോളിറ്റ് ബ്യൂറോ യോഗം നടന്നത്.
ബന്ധുനിയമനപ്രശ്‌നം ഗൗരവമുള്ളതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന വ്യവസായമന്ത്രിയും സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജനെ മന്ത്രിസ്ഥാനത്തു നീക്കുമെന്ന് ശ്രുതിയുണ്ടായിരുന്നെങ്കിലും മാറ്റം ഉണ്ടാകില്ലെന്നാണ് പുതിയ വിവരം. ജയരാജന് പുറമെ, സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ പി.കെ.ശ്രീമതിയുൾപ്പെടെയുള്ളവരുടെ പേരുകളും ബന്ധുനിയമന വിവാദത്തിൽ ഉയർന്നുകേട്ടിരുന്നു.
ജയരാജനടക്കം എല്ലാ മന്ത്രിമാരുടെയും ബന്ധുനിയമന നടപടികൾ പാർട്ടിയും സർക്കാരും പരിശോധിച്ചുതുടങ്ങിയിട്ടുണ്ട്. വിവാദതീരുമാനങ്ങളെല്ലാം റദ്ദാക്കാനുള്ള നിർദ്ദേശം 14നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് നൽകാൻ സാധ്യതയേറി. വിവാദം സർക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽപിച്ചിട്ടുണ്ടെന്ന മുൻ മുഖ്യമന്ത്രി വി. എസ്.അച്യുതാനന്ദന്റെ പ്രതികരണം പാർട്ടിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കിയിരുന്നു.